
അന്നലീസ് മിഷേൽ റിയൽ സ്റ്റോറി.
1970-ൽ ജർമ്മനിയെ മുഴുവൻ പിടിച്ച് കുലിക്കിയ ഒരു പേരാ നോർമൽ കേസ് ആയിരുന്നു അന്നലീസ് മൈക്കലിൻ്റേത്. ഒന്നും രണ്ടും മൂന്നും ആയിരുന്നില്ല ഏഴോളം പ്രേതങ്ങളായിരുന്നു അന്നലീസ് മൈക്കലിൻ്റെ ശരീരത്തിൽ കൂടിയിരുന്നത്. നമ്മൾ സംസാരിച്ചു കൊണ്ടിരിക്കുന്നത് 2005 പുറത്തിറങ്ങിയിട്ടുള്ള The Exorcism of Emily Rose എന്ന് പറയുന്ന ഫീലിംമിന് കാരണം ആയിട്ടുള്ള യഥാർത്ഥ സംഭവത്തെക്കുറിച്ച് അഥവാ അന്നലീസ് മൈക്കലിൻ്റെ യഥാർത്ഥ കഥയെക്കുറിച്ചാണ് .
1952- ൽ ജർമ്മനിയിലെ ചെറിയൊരു ഗ്രാമത്തിലാണ് അന്നലീസ് മൈക്കൽ എന്ന പെൺകുട്ടി ജനിക്കുന്നത്. പൂർണമായി ഒരു കത്തോലിക്കാ ഫാമിലിയിൽ ആണ് ജനിച്ചത് എന്നതുകൊണ്ടു തന്നെ ഭയങ്കര ദൈവവിശ്വാസം ആയിട്ടായിരുന്നു അന്നലീസ് മൈക്കലിൻ്റെ ബാല്യവും കൗമാരവും ഒക്കെ കടന്നു പോയിട്ടുണ്ടായിരുന്നത്. എല്ലാ കാര്യത്തിലും അവൾ ആശ്രയിച്ചിട്ടുണ്ടായിരുന്നത് പ്രാർത്ഥനകൾ മാത്രമായിരുന്നു. വർഷങ്ങൾ പതിയെ പതിയെ മുൻപോട്ട് കടന്നു പോവുകയാണ്. അന്നലീസ് മൈക്കലിൻ്റെ പതിനാറാമത്തെ വയസ്സിൽ അതായത് 1968 സെപ്റ്റംബറിൽ അവളുടെ ജീവിതം മുഴുവൻ മാറി മറിയാൻ കാരണമായ ആ സംഭവം നടക്കുകയാണ്. ഒരു ദിവസം ക്ലാസ്സിൽ ഇരുന്ന് പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് ഒരു തലവേദന വരികയും അവൾ ബോധരഹിതയായി നിലത്തു വീഴുകയും ചെയ്യുകയാണ്. ഉടനെ തന്നെ ടീച്ചേഴ്സും അവളുടെ ബാക്കി സഹപാഠികളും കൂടെ അവളെ വീട്ടിലേക്ക് എത്തിക്കുകയാണ്. ബോധം വന്ന ഉടനെ തന്നെ അന്നലീസ് മൈക്കൽ അമ്മയോട് പറഞ്ഞത് എനിക്ക് മുകളിൽ ആരോ കയറി ഇരിക്കുന്നത് പോലെ എനിക്ക് ഫീൽ ചെയ്യുന്നു എന്നായിരുന്നു. എന്നാൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ ആ ഒരുസംഭവം അങ്ങനെ കടന്നുപോയി.
ഇത്തരത്തിൽ പെട്ടെന്നൊരു ബോധംകെട്ട് വീണു എന്നത് കൊണ്ട് തന്നെ അന്നലീസ് മൈക്കൽ അവരുടെ പേരൻസ് അരുടെ കുടുംബ ഡോക്ടർറെ കാണിക്കുകയാണ്. ഡോക്ടർ ചെറിയ രീതിയിൽ പരിശോധിച്ചതിന് ശേഷം ചെറിയ ചില മരുന്നുകൾ കൂടെ അന്നലീസ് മൈക്കലിന് കുറിച്ച് നൽകുകയാണ്. പിന്നീടുള്ള 11 മാസക്കാലത്തേക്ക് പ്രത്യേകിച്ച് യാതൊരു വിധത്തിലുള്ള കുഴപ്പങ്ങളുമില്ലാതെ കടന്നുപോയി. എന്നാൽ 11 മാസത്തിനു ശേഷം 1969 ഓഗസ്റ്റ് 29 ന് അന്നലീസ് മൈക്കലിന് വീണ്ടും പെട്ടെന്ന് ബോധരഹിതയായി നിലത്തു വീഴുകയാണ്. ഇപ്രവശ്യവും അന്നലീസ് മൈക്കലിൻ്റെ ഫാമിലി അഥവ പേരൻസ് അവരെ അവരുടെ കുടുംബ ഡോക്ടറെ കാണിക്കുകയാണ്. കുടുംബ ഡോക്ടർ ഇപ്രാവശ്യം ഒരു ന്യൂറോളജിസ്റ്റിനെ കാണിക്കാൻ വേണ്ടിയിട്ട് റെകമൻ്റ് ചെയ്യുകയും അത്തരത്തിൽ അന്നലീസ് മൈക്കലിൻ്റെ പേരൻസ് ഡോക്ടർ ലൂസി എന്ന ന്യൂറോളജിസ്റ്റിനെ കാണിക്കാൻ ഒരുങ്ങുകയാണ്. ഡോക്ടർ ലൂസി വിശദമായിട്ട് ഒരു പരിശോധന നടത്തുകയും ഇത്തരത്തിലുള്ള തലവേദന വരുകയും അതിനു ശേഷം പെട്ടെന്ന് ബോധരഹിതയായിട്ട് നിലത്ത് വീഴുന്നതൊക്കെ ഒരുപക്ഷേ അപസ്മാരകം തുടങ്ങാനുള്ള ഒരു സൂചനയായിട്ട് വരുന്നതായിരിക്കും എന്ന രീതിയിൽ അനുമാനിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ ചില മരുന്നുകൾ അന്നലീസ് മൈക്കലിന് കുറിച്ച് നൽകുകയും ചെയ്തു.
പിന്നീടുള്ള മൂന്നു വർഷക്കാലത്തോളം അന്നലീസ് മൈക്കിൽ ഈ മരുന്നുകളായിരുന്നു നിരന്തരം ഉപയോഗിച്ചിട്ടുണ്ടായിരുന്നത്. വർഷം പുതിയ പുതിയ മുമ്പോട്ട് പോകുമ്പോൾ 1973 ൽ എത്തുമ്പോൾ കാര്യങ്ങൾ പതിയെ പതിയെ മാറി തുടങ്ങിയാണ്. പല തരത്തിലുള്ള വിചിത്രമായിട്ടുള്ള ശബ്ദങ്ങൾ അന്നലീസ് മൈക്കിൽ കേൾക്കാനും പല തരത്തിലുള്ള വിചിത്രമായിട്ടുള്ള വികൃതമായിട്ടുള്ള രൂപങ്ങൾ അന്നലീസ് മൈക്കിൽ കാണാനും ആരംഭിക്കുകയാണ്. മാത്രമല്ല അവളുടെ മുറിയുടെ കതകിൽ ആരോ വന്നു ഇടക്കിടക്ക് തട്ടുന്ന ശബ്ദം കൂടെ അവൾ കേൾക്കാൻ ആരംഭിക്കുകയാണ്. അതുപോലെ തന്നെ തൻ്റെ തലയുടെ ഉള്ളിൽ നിന്നും ആരോ നരകത്തിലേക്ക് തന്നെ ക്ഷണിക്കുന്നത് പോലെ ഏപ്പോഴും അന്നലീസ് മൈക്കിൽ കേട്ടു കൊണ്ടിരിക്കുകയാണ്. അവൾക്ക് പിന്നീട് എന്ത് ചെയ്യണം എന്ന് യാതൊരു പിടിയും ഉണ്ടായിരുന്നില്ല. അവൾ ഒരിക്കൽ അമ്മയോട് പോയി പറയുകയാണ്. ഞാൻ പല തരത്തിലുള്ള വിചിത്രമായിട്ടുള്ള രാക്ഷസരൂപങ്ങളെയും കാണുന്നുണ്ട്. എനിക്ക് എന്തോ കാര്യമായിട്ട് സംഭവിച്ചിട്ടുണ്ടെന്ന്.
എന്നാൽ ഡോക്ടർ പോയി കണ്ട സമയത്ത് ഡോക്ടർ പറഞ്ഞത് ഇതെല്ലാം അപസ്മാരത്തിൻ്റെ ചില സൂചനകളാണ് എന്ന് മാത്രമായിരുന്നു. അതിന് അടിസ്ഥാനത്തിൽ ചില മരുന്നുകളുടെ ഡോസുകൾ കൂട്ടി എഴുതുക മാത്രമായിരുന്നു ഡോക്ടർ ചെയ്തിട്ടുണ്ടായിരുന്നത്. വർഷങ്ങൾ വീണ്ടും മുന്നോട്ട് കടന്നു പോകുമ്പോൾ സ്ഥിതി വളരെ വളരെ മോശമായി മാറുകയാണ്. 1975 ആയപ്പോഴേക്ക് തന്നെ അന്നലീസ് മൈക്കൽ വലിയ ഉച്ചത്തിൽ അലറിവിളിക്കാനും തൻ്റെ മുറിയിൽ കാണുന്ന ചിലന്തിയേയും പല്ലിയേയും എലിയേയുമെല്ലാം പിടിച്ച് പച്ചയ്ക്ക് ഭക്ഷിക്കാൻ ആരംഭിക്കുകയാണ്. മാത്രമല്ല കടുത്ത മതവിശ്വാസിയായിരുന്ന അന്നലീസ് മൈക്കൽ തൻ്റെ മുറിയിൽ ഉണ്ടായിരുന്ന ക്രിസ്ത്യാനിയുമായി ബന്ധപ്പെട്ട എല്ലാവിധ രൂപങ്ങളും ചിത്രങ്ങളും കീറി എറിയാൻ ഒരുങ്ങുകയാണ്. ഇത്രയും ആയപ്പോൾ അന്നലീസ് മൈക്കലിൻ്റെ മാതാപിതാക്കൾക്കും തോന്നിത്തുടങ്ങി ഇതൊരു പ്രേതബാധ കൂടിയത് തന്നെയാണ് എന്ന്.
കടുത്ത മതവിശ്വാസികളായിരുന്ന അന്നലീസ് മൈക്കലിൻ്റെ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എങ്ങനേയും രക്ഷിക്കാൻ വേണ്ടിയിട്ട് പ്രേതത്തെ ഒഴിപ്പിക്കാൻ ഒരാൾ അന്വേഷിക്കാൻ ആരംഭിക്കുകയാണ്. അത്തരത്തിൽ തന്നെ 1975 സെപ്റ്റംബർ 24 ന് ഫാദർ റെൻസിൻ്റെ നേതൃത്വത്തിൽ ആദ്യത്തേ എക്സോസിസം അഥവാ പ്രേതബാധ ഒഴിപ്പിക്കൽ ചടങ്ങ് നടക്കുകയാണ്. അന്നേ ദിവസം അവിടെ നടന്നിട്ടുള്ള കാര്യങ്ങൾ മുഴുവനും ഒരു തെളിവിന് വേണ്ടിയിട്ട് റെക്കോർഡ് ചെയ്തിട്ടുണ്ടായിരുന്നു. ആ കാര്യങ്ങൾ ഇപ്പോൾ നിങ്ങൾക്ക് ഇവിടെ കേൾക്കാവുന്നതാണ്.
അന്നലീസ് മൈക്കിൽ തൻ്റെ ശരീരത്തിൽ കൂടിയിട്ടുള്ള പ്രേതങ്ങളുടെ പേരുകൾ വിളിച്ചു പറയുമായിരുന്നു. ചിലപ്പോഴൊക്കെ അത് അഞ്ചുപേർ ആകാം. ചിലപ്പോഴൊക്കെ ആറോ ഏഴോ പേര് വരെ അന്നലീസ് മൈക്കൽ തൻ്റെ ശരീരത്തിൽ കൂടിയിട്ടുണ്ട് എന്ന രീതിയിൽ വിളിച്ച് പറയാറുണ്ട്. അതിൽ എപ്പോഴും ഒന്നാമതായിട്ട് അന്നലീസ് മൈക്കൽ വിളിച്ചു പറയുന്ന പേര്. യൂദാസ് ആണ്. യൂദാസ് ആരാണെന്നതിനെ കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ ഒന്നും ആവശ്യമുണ്ടാകില്ല എന്ന് വിചാരിക്കുന്നു.
രണ്ടാമതായിട്ട് തൻ്റെ ശരീരത്തിൽ കൂടിയിട്ടുള്ള രണ്ടാമത്തെ പ്രേതത്തിൻ്റെ പേര് അവൾ വിളിച്ചു പറയാറുള്ളത് ന്യൂറോ സീസർ എന്നായിരുന്നു. ക്രിസ്ത്യാനിറ്റിയെ വളരെയധികം ദ്രോഹിച്ചിട്ടുള്ള വ്യക്തി തന്നെയായിരുന്നു ന്യൂറോ സീസർ എന്ന് പറയുന്ന റോമൻ സാമ്രാജ്യത്തിൻ്റെ അവസാനത്തെ ചക്രവർത്തി.
മൂന്നാമതായിട്ട് അവളുടെ ശരീരത്തിൽ കൂടിയിട്ടുള്ള പ്രേതത്തിൻ്റെ പേര് അഡോൾഫ് ഹിറ്റ്ലർ എന്നായിരുന്നു. ഹിറ്റ്ലർ ഈ ഒരു ലോകത്ത് ചെയ്തിട്ടുള്ള ക്രൂരമായ പ്രവർത്തികളെ കുറിച്ച് എല്ലാവർക്കും തന്നെ അറിയുന്നതാണ്.
നാലാമതായിട്ട് അവൾ വിളിച്ചു പറയുന്ന ഒരു പേര് കായേൽ എന്നായിരുന്നു. ആദമിൻ്റെ മക്കളിൽ ഒരാൾ
അഞ്ചാമതായി അവൾ വിളിച്ചു പറയുന്ന പേര് ലൂസിഫർ എന്നായിരുന്നു. ആറാമതും ഏഴാമതും ഒക്കെ ആയിട്ട് അവൾ പറയുന്ന പേരുകളും ഇതുപോലെ തന്നെ ക്രിസ്റ്റ്യാനിറ്റിയോട് വളരെ വലിയരീതിയിലുള്ള ദ്രോഹങ്ങൾ ചെയ്തിട്ടുള്ള ആളുകളുടെ പേരുകൾ തന്നെയായിരുന്നു. ഓരോ ദിവസങ്ങൾ മുന്നോട്ടു കടന്നു പോകുംതോറും അന്നലീസ് മൈക്കലിൻ്റെ സ്ഥിതികൾ വളരെ മോശമായി മാറാൻ ആരംഭിക്കുകയാണ്.
അവൾ വളരെ വിചിത്രമായിട്ട് പെരുമാറുകയും തൻ്റെ തല ഭിത്തിയിൽ ഇടിക്കാൻ ആരംഭിക്കുകയും തൻ്റെ ശരീരത്തെയും അതുപോലെ തന്നെ വീട്ടുകാരെയും ഒക്കെ കടിക്കാൻ ആരംഭിക്കുകയും ചെയ്യുകയാണ്. ഇങ്ങനെ വന്നപ്പോൾ വീട്ടുകാർക്ക് മറ്റൊരു മാർഗവുമില്ലാതെ അവളെ ചങ്ങലക്കിടാൻ വേണ്ടിയിട്ട് അവർ നിർബന്ധിതരാവുകയാണ്. അവളുടെ മാതാപിതാക്കൾക്ക് മുൻപിൽ അവൾ രക്ഷിക്കാൻ വേണ്ടിയിട്ട് ഒറ്റ വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് എക്സോസിസം അഥവാ പ്രേതബാധ ഒഴിപ്പിക്കുക എന്നത് തന്നെയായിരുന്നു. അത്തരത്തിൽ 10 മാസങ്ങൾ കൊണ്ട് തന്നെ 67 എക്സോസിസം പ്രേതബാധ ഒഴിപ്പിക്കൽ ചടങ്ങ് അന്നലീസ് മൈക്കലിൻ്റെ ശരീരത്തിൽ നടക്കുകയാണ്.
ഈ കാലങ്ങളിൽ അധികവും ഭക്ഷണം കഴിക്കാതെയായിരുന്നു അന്നലീസ് മൈക്കൽ ജീവിച്ചിട്ട് ഉണ്ടായിരുന്നത്. ഭക്ഷണം കൊണ്ട് കൊടുക്കുന്ന സമയത്ത് അവൾ വിളിച്ചു പറയുമായിരുന്നു ഭക്ഷണം കഴിക്കാൻ എനിക്ക് അനുമതി ലഭിച്ചിട്ടില്ല എന്ന്. ഓരോ ദിവസം കഴിയുന്തോറും അന്നലീസ് മൈക്കലിൻ്റെ സ്വഭാവത്തിൽ പല തരത്തിലുള്ള വിചിത്രമായിട്ടുള്ള മാറ്റങ്ങൾ സംഭവിക്കുകയും അതിന് അനുസരിച്ചിട്ട് തന്നെ എക്സോസിസത്തിലും ഒരുപാട് തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യുകയാണ്. അങ്ങനെ അത്തരത്തിൽ 67-ാം മത്തെ എക്സോസിസം 1976 ജൂൺ 30 ന് നടക്കുകയാണ്.
അന്നേ ദിവസം അന്നലീസ് മൈക്കിൽ ഉറക്കെ വിളിച്ചു പറഞ്ഞു ദയവു ചെയ്ത് എന്നെ വെറുതെ വിടൂ എന്ന്. പിറ്റേ ദിവസം അന്നലീസ് മൈക്കലിൻ്റെ മുറി തുറന്നു നോക്കിയപ്പോൾ അവളുടെ മാതാപിതാക്കൾക്ക് കാണാൻ കഴിഞ്ഞത് നിശ്ചലമായി കിടക്കുന്ന മരിച്ചു കിടക്കുന്ന അന്നലീസ് മൈക്കലിൻ്റെ ശരീരം ആയിരുന്നു. അതെ അന്നലീസ് മൈക്കിൽ എന്നെന്നേക്കുമായി ഈ ഭൂമിയിൽ നിന്നും വിട പറഞ്ഞിരിക്കുന്നു. മരിച്ച അവസരത്തിൽ അവളുടെ ഭാരം വെറും 30 കിലോഗ്രാം മാത്രമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം പട്ടിണി കിടന്നു കൊണ്ടായിരുന്നു അന്നലീസ് മൈക്കിൽ ഈ ലോകത്ത് നിന്ന് വിട പറഞ്ഞിട്ടുണ്ടായിരുന്നുത്.
ഈ ഒരു വാർത്ത ജർമ്മനിയിൽ മുഴുവൻ വ്യാപിക്കുകയും പല തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് ഇത് കൊണ്ടെത്തിക്കുകയും ചെയ്തു. ഈ അവസരങ്ങളിലെല്ലാം ക്രിസ്റ്റ്യൻ സഭ ഉയർത്തിപ്പിടിച്ചത് അന്നലീസ് മൈക്കലിൻ്റെ എക്സോസിസം സമയത്ത് റെക്കോർഡ് ചെയ്തിട്ടുണ്ടായിരുന്ന ഓഫീസ് റെക്കോർഡുകൾ തന്നെയായിരുന്നു. അതിന് അടിസ്ഥാനത്തിൽ അവർ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. പ്രേതമാണ് പ്രേതം തന്നെയാണ് അന്നലീസ് മൈക്കിളിനെ കൊന്നത് എന്ന്. The Exorcism of Emily Rose എന്ന ഫിലിമിന് കാരണമായിട്ടുള്ള യഥാർത്ഥത്തിലുള്ള അന്നലീസ് മൈക്കലിൻ്റെ കഥയാണ് നമ്മൾ ഇത്രയും നേരം പറഞ്ഞത്.
ഇത്രയും കേട്ടു കഴിഞ്ഞപ്പോൾ നിങ്ങൾക്ക് എന്ത് തോന്നുന്നു? യഥാർത്ഥത്തിൽ അന്നലീസ് മൈക്കലിൻ്റെ ശരീരത്തിൽ കൂടിയിരുന്നത് പ്രേതം തന്നെയായിരുന്നോ? നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായിട്ടും താഴെ കമൻ്റ് ചെയ്യുക. നിങ്ങൾക്ക് കേൾക്കാൻ ആഗ്രഹിക്കുന്ന കഥകൾ നിങ്ങൾക്ക് വേണമെങ്കിൽ ഞങ്ങളെ അറിയിക്കുക.
Annaliese Michel Real Story
In 1970, Annaliese Michel was a typical case of Germany. Not one, two or three, but seven ghosts gathered in the body of Annaliese Michael. We are talking about the true story of Anneliese Michaels, which led to the 2005 film The Exorcism of Emily Rose. In 1952, a girl named Annaliese Michael was born in a small village in Germany. Because she was born in a completely Catholic family, Anneliese Michael’s childhood and adolescence had passed as a terrible faith in God. All she relied on was prayers. The years are slowly passing by. In September 1968, at the age of 16, Annalize Michel’s life was changed. One day, while studying in class, she suddenly gets a headache and falls unconscious on the ground. Soon the teachers and the rest of her classmates are taking her home. As soon as she regained consciousness, Annaliese Michael told her mother that she felt like someone was sitting on top of her. But that incident passed without any particular problems.
Because of this sudden fainting, Annaliese Michael is showing her parents to their family doctor. After a small examination by the doctor, Annalize gives Michael a small dose of medicine. The next 11 months passed without any particular problems. But 11 months later, on August 29, 1969, Annalize Michael suddenly fell to the ground again. Even now, Annalize Michael’s family or parents are taking her to their family doctor. The family doctor recommends seeing a neurologist this time, so Annalize Michael’s parent’s doctor is planning to see a neurologist named Lucy. Dr. Lucy did a thorough examination and assumed that this type of headache followed by a sudden fainting on the ground might be a sign of epilepsy and prescribed some medication for Annalize Michael.
For the next three years, Anneliese used these drugs on Mike constantly. As the year moves forward, things slowly start to change as we reach 1973. Annaliese begins to hear various strange voices in Mike and sees various strange and distorted figures in Anneliese’s Mike. And she is starting to hear the sound of someone coming and knocking on the door of her room. Likewise, Annalize is always listening on the mic as if someone is inviting her to hell from inside her head. She had no idea what to do next. She goes and tells her mother once. I also see many strange monstrous forms. Something serious has happened to me.
But when the doctor went and saw him, the doctor said that all these were some signs of epilepsy. Based on that, the doctor only wrote the doses of some medicines. As the years go by again the situation becomes very, very bad. By 1975, Annalize Michael was starting to scream loudly and eat all the spiders, lizards, and mice she saw in her room. Also, Annaliese Michael, who was a strict religious person, is going to tear up all the Christian-related figures and pictures in her room. When this happened, Annalize Michael’s parents also began to feel that this was a ghost attack.
Annaliese Michele’s devoutly religious parents begin searching for someone to exorcise the ghost in order to save their children. As such, on September 24, 1975, the first exorcism or exorcism ceremony was held under the leadership of Father Rensin. Everything that happened that day was recorded for evidence. You can listen to those things right here.
Annaliese would call out the names of the ghosts in her body into the mic. Sometimes it can be five people. Sometimes it is said that Annaliese Michael has up to six or seven people in her body. Annaliese Michael’s name always comes first. Judas is. I don’t think any further explanation is needed as to who Judas is.
Secondly, the name of the second ghost that had taken over her body was Neuro Caesar. The last emperor of the Roman Empire, called Neurocaesar, was the person who did so much harm to Christianity.
Thirdly, the ghost in her body was named Adolf Hitler. Everyone knows about the cruel deeds that Hitler has done in this world.
A fourth name she called out was Cael. One of Adam’s sons
The fifth name she invoked was Lucifer. The names she mentions as the sixth and seventh are also the names of people who have done the greatest harm to Christianity. With each passing day, Annalize Michael’s situation is starting to take a turn for the worse.
She is behaving very strangely and starts banging her head against the wall and starts biting her body as well as her family members. When it comes to this, the family members have no other option and they are forced to keep her in chains. There was only one way for her to save her parents. It was exorcism or exorcism. 67 exorcism exorcisms are taking place on the body of Annaliese Michele in 10 months.
Annaliese Michael lived without eating much during this time. While serving food, she used to shout that I was not allowed to eat. As each day passes, Annalize Michel’s character undergoes many strange changes and accordingly brings many kinds of changes in Exorcism. Thus the 67th exorcism took place on June 30, 1976.
That day, Annaliese yelled into the mic to please leave me alone. The next day, when Annaliese Michelein’s room was opened, her parents found Annaliese Micheleine’s body lying motionless. Yes, Annaliese has left this earth forever in Mike. She weighed just 30 kg at the time of her death. According to the post-mortem report, Annaliese Mikel died of starvation.
This one news spread all over Germany and led to many kinds of problems. On all these occasions the Christian Church held up the same office records as those recorded during Annalize Michel’s exorcism. Based on that, they kept calling. Annelise says that the ghost is the ghost that killed Michael. We’ve told the story of the real-life Anneliese Michele that led to the movie The Exorcism of Emily Rose.
What do you think after hearing this? Was Annalize Michael’s body actually possessed by a ghost? Feel free to comment below with your thoughts. Let us know if you have any stories you would like to hear.