
രാവിലെ വെറും വയറ്റിൽ കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങൾ:

രാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ വിശദീകരിക്കാം:
ഒന്നാമത്തേത്: അമിതമായി മധുരം ചേർത്ത് ഡ്രിങ്ക്സോ അല്ലെങ്കിൽ ജ്യൂസുകളോ, കോളകളോ കഴിക്കരുത്. കാരണം പഞ്ചസാരയോ അല്ലെങ്കിൽ ജ്യൂസുകൾക്ക് അകത്തുള്ള ഫ്രക്റ്റോസോ അമിതമായി എത്തിക്കഴിഞ്ഞാൽ ഇത് നമ്മുടെ പാൻക്രിയാസ് ഗ്രന്ഥി ഓവറായിട്ട് വർക്ക് ചെയ്യുന്നതിനും ഇൻസുലിൻ കൂടുതലും പ്രൊഡ്യൂസ് ചെയ്യുന്നതിനും വളരെ പെട്ടെന്ന് കൊഴുപ്പ് നമ്മുടെ കരളിനകത്തേക്ക് അടിഞ്ഞു കൂടുന്നതിനും കാരണമാകും. അതുപോലെ തന്നെ സംസ്കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും പ്രിസർവേറ്റീവുകൾ, അടിറ്റീവുകൾ, കൃത്രിമ ചേരുവകൾ എന്നിവകൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് വിവിധ ദഹനപ്രശ്നങ്ങളുണ്ടാക്കാം.
രണ്ടാമത്തത്: സിട്രക്ക്സ് ഫ്രൂട്ട്സാണ്. അതായത് നാരങ്ങാ, മുന്തിരി, ഓറഞ്ച്, മുസംബി, പൈനാപ്പിൾ പോലുള്ളവ രാവിലെ വെറും വയറ്റിൽ കഴിക്കരുത് ഇത് പലപ്പോഴും നമുക്ക് വല്ലാണ്ട് ആസിഡിറ്റി ഉണ്ടാകാൻ കാരണമാകും പലരും നമ്മുടെ നാട്ടിലെ വെറും വയറ്റിൽ ഒരു മുഴുവൻ നാരങ്ങ ഒരു ഗ്ലാസ് വെള്ളത്തിൽ പിഴിഞ്ഞ് കുടിച്ച് ആസിഡിറ്റിയും നെഞ്ചരിച്ചിലും അൾസറും ഉണ്ടായ ഒരുപാട് പേര് നമ്മുടെ നാട്ടിലുണ്ട്. രാവിലെ വെറും വയറ്റിൽ നാരങ്ങ കഴിക്കുകയാണെങ്കിൽ രണ്ട് ഗ്ലാസ് വെള്ളത്തിനകത്ത് രണ്ടോ മൂന്നോ തുള്ളി മാത്രം നാരങ്ങനീര് പിഴിഞ്ഞ് രാവിലെ കുടിക്കാൻ നല്ലതാണ് പ്രശ്നമില്ല.
മൂന്നാമത്തത്: അമിതമായി സ്പൈസി ആയിട്ടുള്ള എരിവുള്ള കുരുമുളക് ഉള്ളവ രാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടില്ല. എരിവുള്ള ഭക്ഷണങ്ങൾ ആമാശയത്തിലെ ആവരണത്തെ പ്രകോപ്പിക്കുകയും ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ദഹനക്കേടിലേക്ക് നയിക്കുകയും ചെയ്യും.
നാലാമത്തത്: മദ്യം രാവിലെ വെറും വയറ്റിൽ കഴിക്കരുത്. ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കും. നിങ്ങളുടെ കരളിനു മാത്രമല്ല ആമാശയത്തിന് അത് നീർക്കെട്ട് ഉണ്ടാകാൻ കാരണമാകും.
അഞ്ചാമത്തേത്: അച്ചാറുകൾ രാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടില്ല. ഇത് കടുത്ത ഗ്യാസ്ട്രയ്സ്സ് ഉണ്ടാക്കാൻ കാരണമാകും.
ആറാമത്തേത്: വടകൾ കഴിയുന്നത്ര ഒഴിവാക്കുക. വടകൾ നിങ്ങൾ കടയിൽ നിന്ന് വാങ്ങി കഴിക്കുന്ന സമയത്ത് ഈ വടകൾ പൊരിക്കുന്ന സമയത്ത് ഇവർ ഒരു പക്ഷെ ട്രാൻസ് ഫാറ്റ് ചേർക്കാനുള്ള സാധ്യതയുണ്ട്. ട്രാൻസ് ഫാറ്റ് വെറും വയറ്റിൽ ചെല്ലുന്നത് കരളിന് അത്ര ഗുണകരമല്ല. രാവിലെ എണ്ണമയമുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കും ഭാരമുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ അത് ചൂടുള്ള കാലാവസ്ഥയിൽ നിർജ്ജലീകരണത്തിന് കാരണമായേക്കാം.
ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കേണ്ട നമ്മുക്ക് ആരോഗ്യവും ഉൻമേഷവും ഊർജവും നൽകുന്ന ഭക്ഷണങ്ങൾ:

ഓട്സ്: ഓട്സ് നിങ്ങൾക്ക് നട്സിൻ്റെ ഒപ്പം ചേർത്ത് കഴിക്കാം. അല്ലെങ്കിൽ ഫ്രൂട്ട്സിൻ്റെ ഒപ്പമോ വെജിൻ്റബിളിൻ്റെ ഒപ്പമോ അലെങ്കിൽ തേങ്ങാ പാലിൽ വേവിച്ച് കഴിക്കാം. ഓട്സ് നാരുകളുടെ മികച്ച സ്രോതസ്സാണ്. രാവിലെ വയറു മുഴുവൻ നിറഞ്ഞ പ്രതീതി തോന്നിക്കാൻ ഇത് സഹായിക്കും.
ചിയ വിത്തുകൾ: ചിയ വിത്തുകൾ ഒമേഗ – 3 ഫാറ്റി ആസിഡുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ്.
ബദാം: ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, വൈറ്റമിൻസ് എന്നിവയുടെ നല്ല ഉറവിടമാണ് ബദാം.
മുട്ട: മുട്ടകളിൽ ഉയർന്ന അളവിൽ പ്രോട്ടീനും, വൈറ്റമിൻസും, മിനറൽസും, ആവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതൊരു മികച്ച പ്രഭാത ഭക്ഷണഓപ്ഷനാണ്.
ഗ്രീൻ ടീ: ഗ്രീൻ ടീ ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പുഷ്ടമാണ്. മെറ്റബോളിസം വർദ്ധിപ്പിക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
ഗ്രീക്ക് യോഗർട്ട്: ഗ്രീക്ക് യോഗർട്ടിൽ പ്രോട്ടീനും പ്രോബയോട്ടിക്സും അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻ്റെ ആരോഗ്യം മെച്ചെപ്പെടുത്താൻ സഹായിക്കും.
ബെറികൾ: ബെറികൾ കുറഞ്ഞ കലോറിയും ഉണർന്ന നാരുകളുമുളളവയുമാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള മികച്ച ഓപ്ഷനാണ് ഇത്.
ഏത്തപ്പഴം: ഏത്തപ്പഴം നമ്മുക്ക് നേരിട്ട് വേണമെങ്കിൽ കഴിക്കാം. ഇല്ലെങ്കിൽ പുഴുങ്ങിയിട്ട് കഴിക്കാം. അതിനകത്ത് ഉയർന്ന അളവിൽ പെട്ടാസ്യം അങ്ങിയിട്ടുണ്ട്. അല്ലാതെ ഫൈബേഴ്സും അത്യവശ്യം നല്ലകാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.
ഉണക്ക മുന്തിരി: ഉണക്ക മുന്തിരിയിൽ ഫൈബറും അയണും അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻ്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്.
പഴങ്കഞ്ഞി: ഇതൊരു മികച്ച പ്രോബയോട്ടിക് ഭക്ഷണമാണ്. കാർബോഹൈഡ്രേറ്റ്സ് ഉണ്ടെങ്കിൽ പോലും നമ്മുക്ക് നല്ലൊരു സ്റ്റേബിൾ ഫുഡായിട്ട് രാവിലെ കഴിക്കാൻ പറ്റുന്ന ഭക്ഷണമാണ്.
Foods to eat on an empty stomach in the morning and not to eat

Let’s explain the foods that should not be eaten on an empty stomach in the morning:
First: Don’t consume overly sweetened drinks or juices or colas. Because when we get too much sugar or fructose in juices, it causes our pancreas to overwork, produce too much insulin, and fat quickly accumulates in our liver. Likewise, processed foods are often high in preservatives, additives, and artificial ingredients. It can cause various digestive problems.
Second: Citrus is a fruit. That is, don’t eat lemons, grapes, oranges, musambi, pineapples on an empty stomach in the morning. This often causes us to have valland acidity. Many people in our country have squeezed a whole lemon in a glass of water and drank it on an empty stomach. If you eat lemon on an empty stomach in the morning, it is good to squeeze two or three drops of lemon juice in two glasses of water and drink it in the morning.
Third: Foods with hot pepper which are too spicy should not be eaten in the morning on an empty stomach. Spicy foods can irritate the stomach lining and lead to acid reflux or indigestion.
Fourth: Do not drink alcohol in the morning on an empty stomach. It will cause a lot of problems. It can cause bloating not only in your liver but also in your stomach.
Fifth: Pickles should not be eaten in the morning on an empty stomach. This can cause severe gastritis.
Sixth: Avoid vadas as much as possible. When you buy vadas from the store, there is a possibility that they may add trans fat while frying these vadas. Trans fat on an empty stomach is not good for the liver. Eating oily food in the morning is bad for the body and eating heavy and fried foods can cause dehydration in hot weather.
Foods that give us health, freshness and energy that we should eat every morning on an empty stomach:

Oats: You can eat oats along with nuts. Or it can be eaten with fruits, vegetables or boiled in coconut milk. Oats are an excellent source of fiber. It will help you feel full in the morning.
Chia seeds: Chia seeds are an excellent source of omega-3 fatty acids and fiber.
Almonds: Almonds are a good source of healthy fats, protein, fiber and vitamins.
Eggs: Eggs contain high amounts of protein, vitamins, minerals and essential nutrients. This is a great breakfast option.
Green Tea: Green tea is rich in antioxidants. It helps to increase metabolism and reduce fat.
Greek Yogurt: Greek yogurt contains protein and probiotics. This will help improve gut health.
Berries: Berries are low in calories and high in fiber. It is a great option for weight control.
Banana: We can eat banana directly if we want. If not, it can be boiled and eaten. It has a high amount of petasya in it. Besides, it contains fibers and essential good carbohydrates.
Black Dried Grapes: Raisins contain fiber and iron. It is best for gut health.
Pazhamkanji: This is an excellent probiotic food. Even if there are carbohydrates, it is a good stable food for us to eat in the morning.