
“”കൊല്ലരുതേ ഈ പാവം വൃക്കയെ””
നമ്മുടെ ശരീരത്തിലെ ശുദ്ധീകരണ സംവിധാനം മാത്രമല്ല വളരെ പ്രധാനപ്പെട്ട ഒരു ഗ്രന്ഥികൂടെയാണ് വൃക്കകൾ. രക്തശുദ്ധീകരണം, ധാതു ലവണങ്ങൾ, ജലം, രക്തസമ്മർദ്ദം നിയന്ത്രിക്കൽ, രക്തകോശങ്ങളുടെ ഉല്പാദനം നിയന്ത്രിക്കുക, മെറ്റബോളിക് മാലിന്യങ്ങൾ നീക്കം ചെയ്യുക, സോഡിയം, പൊട്ടാസ്യം എന്നിവ ക്രമീകരിക്കുക തുടങ്ങി അനവധി പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ കിഡ്നി ചെയ്യുന്നു. എന്നാൽ വെറും ഒരു അരിപ്പയായി കരുതി നമ്മൾ വൃക്കയെ അവഗണിക്കുകയും പിന്നീട് വലിയ വില കൊടുക്കേണ്ടി വരുകയും ചെയ്യും. ഷുഗർ, പ്രഷർ ഇവ യഥാസമയം നിയന്ത്രണത്തിൽ വരുത്തിയില്ലെങ്കിൽ കിഡ്നി നമ്മളെ ദുരിതത്തിലാക്കും.
പൂർണ ആരോഗ്യമുള്ള രണ്ടു വൃക്കകളും ഇരുപത്തിനാല് മണിക്കൂർകൊണ്ട് അരിച്ചു മാറ്റുന്നത് വെറും 8 ഗ്രാം ഉപ്പ് മാത്രമാണ്. അതായത് ഒരു ചെറിയ സ്പൂൺ. എന്നാൽ നമ്മൾ ഒരു ദിവസം എത്ര സ്പൂൺ ഉപ്പ് പലരീതിയിൽ കഴിക്കുന്നുണ്ടെന്ന് ചിന്തിച്ചുനോക്കൂ. കൂടാതെ ജങ്ക് ഫുഡ്, ബേക്കറി, സാൾട്ടഡ്, റോസ്റ്റ്, മദ്യം, ആവശ്യമില്ലാത്ത പലതരം മന്തികൾ, ബാർബി ക്യൂ, ഐസ് ക്രീം, കെമിക്കൽ നിറഞ്ഞ പരസ്യം പറയുന്ന സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങി പലതും കിഡ്നിയെ നശിപ്പിക്കുന്നതാണ്.
വൃക്കകൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ ആണ് റെനിൻ, ആൻജിയോ ടെൻസിൻ, അൽഡോസ്റ്റിറോൺ, പ്രോസ്റ്റാഗ്ലാൻഡിൻ, എറിത്രോപോയിറ്റിൻ തുടങ്ങിയവ. ഇതിൽ രക്തകോശങ്ങളുടെ ഉല്പാദനം നിയന്ത്രിക്കുന്നത് എറിത്രോപോയിറ്റിൻ ആണ്. കിഡ്നിരോഗം വന്നാൽ ഈ ഹോർമ്മോണിൻ്റെ ഉല്പാദനം നശിക്കുകയും തല്ഫലമായി രക്ത ഉല്പാദനം കുറയുകയും ആൾ അനീമിക് ആകുകയും രോഗ പ്രതിരോധശേഷി നശിക്കുകയും ചിലപ്പോൾ നിസാര രോഗങ്ങൾ മൂലം മരിക്കാനും ഇടയാകുന്നു.
വൃക്കകൾ ഉല്പാദിപ്പിക്കുന്ന മറ്റൊരു ഹോർമോൺ ആയ Renin ആണ് ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നത്. കിഡ്നിരോഗം വന്നാൽ ഇതിന്റെ ഉല്പാദനം നശിക്കുകയും ബിപി നിയന്ത്രിക്കാനാകാതെ ആൾ ഹാർട്ടറ്റാക്ക് മൂലം മരിക്കാനും ഇടയാകുന്നു.
പഞ്ചസാര, ഉപ്പ് ഇവ മാക്സിമം ഒഴിവാക്കുക. വൈറ്റമിൻ D യെ ശരീരത്തിന് ഉപയോഗിക്കാവുന്ന ആക്റ്റീവ് ഫോമിലേക്ക് മാറ്റുന്നതും വൃക്കയാണ്. അതുപോലെ ശരീരത്തിലെ Ph നിയന്ത്രിക്കുന്നതും കിഡ്നി തന്നെയാണ്. ശരീരത്തിലെ പോഷകക്കുറവ്, പ്രോട്ടീൻ കുറവ് എന്നിവ കിഡ്നിയെ രോഗത്തിലാക്കും.
GFR ബ്ലഡ് ടെസ്റ്റിലൂടെ കിഡ്നി രോഗം കണ്ടുപിടിക്കാം. കിഡ്നിയിലെ രക്തക്കുഴലാണ് GLOMERULAR, GLOMERULAR FILTRATION RATE അഥവാ GFR.
120 – 90 വരെ ഒന്നാം സ്റ്റേജ്, 90 – 60 വരെ രണ്ടാം സ്റ്റേജ്, 60 – 45 വരെ മൂന്നാം സ്റ്റേജ്, 45 – 30 വരെ നാലാം സ്റ്റേജ്, 30 – 15 വരെ അഞ്ചാം സ്റ്റേജ്, 15 ൽ താഴെ സ്റ്റേജ് 6, ഈ സ്റ്റേജിൽ ഡയാലിസിസ് അല്ലെങ്കിൽ കിഡ്നി മാറ്റിവയ്ക്കൽ മാത്രമേ ചെയ്യാൻ സാധിക്കൂ. പക്ഷേ കൃത്യമായ പോഷകവും, പ്രോട്ടീനും, വെള്ളവും കഴിച്ച് അനാവശ്യ ഭക്ഷണം ഒഴിവാക്കുകയും ചെയ്താൽ വൃക്കരോഗം ഒരു പരിധിവരെ വരാതെ തടയാം.
കിഡ്നി രോഗം ഒന്നും രണ്ടും സ്റ്റേജ് വന്നവർ നിർബ്ബന്ധമായും ഡോക്ടറുടെ അനുവാദത്തോടെ മാത്രമേ പ്രോട്ടീൻ കഴിക്കാൻ പാടുള്ളൂ. മൂന്നാം സ്റ്റേജ് എത്തിയവർ അളവ് കുറച്ച് പ്രോട്ടീൻ കഴിക്കണം. വെള്ളം കുടിക്കാൻ നിയന്ത്രണം ഉള്ളവർ പ്രോട്ടീൻ കഴിക്കരുത്. ഇവർക്ക് കഴിക്കാൻ പറ്റുന്ന മെലിഞ്ഞ പ്രോട്ടീൻ സോയ പ്രോട്ടീനും, നമ്മുടെ ജീവൻ്റെ പര്യായം ആയ Quinoa seed ഉം ആണ്.
ആറു മാസം കൂടുമ്പോൾ GFR ടെസ്റ്റ് ചെയ്താൽ കുഴപ്പം ഉണ്ടെങ്കിൽ കണ്ടു പിടിക്കാം. ആരോഗ്യം ഉള്ള സമയത്ത് കൂടുതൽ വെള്ളം കുടിക്കണം. എന്നാൽ നമ്മുടെ വൃക്കകൾ നമ്മളെ സംരക്ഷിക്കും. കിഡ്നി രോഗം മൂർച്ഛിച്ചവർക്ക് 600 മില്ലി വെള്ളം + എത്ര മില്ലി മൂത്രം ഒഴിക്കുന്നോ അത്രയും മില്ലി വെള്ളം ഒരു ദിവസം കുടിക്കാം എന്നാണ് കണക്ക്. നമ്മുടെ കിഡ്നികൾ ആരോഗ്യത്തോടെ ഇരിക്കാൻ പ്രോട്ടീൻ, വൈറ്റമിൻ, വെള്ളം ഇവ കൃത്യമായി കഴിക്കണം. കിഡ്നി 50 % ഫെയിലായതിന് ശേഷം മാത്രമേ ലക്ഷണങ്ങൾ നമ്മൾ അറിയൂ.
കിഡ്നി രോഗത്തിൻ്റെ ലക്ഷണങ്ങൾ:
ക്ഷീണം, ഏകാഗ്രതയുടെ അഭാവം, പൊരുത്തമില്ലാത്ത ഉറക്ക രീതികൾ, വരണ്ട ചർമ്മവും ചൊറിച്ചിലും, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, രക്തം കലർന്ന മൂത്രം, നുരയായ മൂത്രം, നിറഞ്ഞ കണ്ണുകൾ, നീരു വന്ന കാലുകളും കണങ്കാലുകളും, ശ്വസിക്കാൻ ബുദ്ധിമുട്ട്, പേശീവലിവ് വിറയലും, ഉയർന്ന രക്തസമ്മർദ്ദം, വിശപ്പിലും ഭാരക്കുറവിലും മാറ്റങ്ങൾ,
കിഡ്നിയുടെ ആരോഗ്യം എങ്ങനെ മെച്ചടുത്താം:
ജലാംശം നിലനിർത്തുക, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, രക്തസമ്മർദ്ദം നിരീക്ഷിക്കുക, ഇംഗ്ലീഷ് മരുന്നുകളുടെ ഉപയോഗം കുറയ്ക്കുക, വ്യായാമം ചെയ്യുക, ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക, പുകവലി ഉപേക്ഷിക്കുക, പ്രോബയോട്ടിക്സും കിഡ്നി സപ്പോർട്ട് ചെയ്യുന്ന ഭക്ഷണങ്ങളും ഉൾപ്പെടുത്തുക, ഫോസ്ഫറസ് കഴിക്കുന്നത് കുറയ്ക്കുക.
കിഡ്നി രോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ:
ആപ്പിൾ, സ്ട്രോബറി, ബ്ലൂബെറി, പൈനാപ്പിൾ, വ്യക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. ആൻ്റിഓക്സിഡൻ്റുകളാൽ സമ്പന്നമാണ് ഈ പഴങ്ങൾ. കൂടാതെ വൈറ്റമിൻ C, നാരുകൾ എന്നിവയും അടങ്ങിയ പഴങ്ങൾ വ്യക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. പച്ചക്കറികൾ ഡയ്റ്റിൽ ധാരാളം ഉൾപ്പെടുത്തുക. പ്രത്യേകിച്ച് കോളിഫ്ലവർ, കാബേജ് എന്നിവ ആൻ്റിഓക്സിഡൻ്റുകളുടെ ഉറവിടമാണ്. കോളിഫ്ലവറിൽ വൈറ്റമിൻ സി, കെ, ബി, ഫോളേറ്റ്, ഫൈബർ, തുടങ്ങിയവ ധാരാളം അടങ്ങിയതിനാൽ വ്യക്കയുടെ ആരോഗ്യത്തിന് കോളിഫ്ലവർ ഏറെ നല്ലതാണ്. ചുവന്ന കാപ്സിക്കയിൽ പൊട്ടാസ്യം വളരെ കുറവായതിനാൽ വ്യക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. മുട്ടയുടെ വെള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. വ്യക്കകൾക്ക് ദോഷം വരുത്താത പ്രൊട്ടീൻമുട്ടയുടെ വെള്ളയിൽ അങ്ങിയിട്ടുണ്ട്. വൃക്കരോഗമുള്ളവർ ഉപ്പിൻ്റെ അളവ് നിയന്ത്രിക്കുക. വെളുതുള്ളി വ്യക്കയക്ക് നല്ലതാണ്. ഇതിൽ മാംഗനീസ്, വിറ്റാമിൻ C, ബി 6 എന്നിവയും സൾഫർ സംയുക്തങ്ങളും വ്യക്കയുടെ ആരോഗ്യത്തിന് നല്ലതാണ്. സവാളയും നല്ലതാണ്.
ജീവിക്കാം മറ്റുള്ളവരിലേക്ക് എത്തിച്ചു കൊണ്ട്. ഷെയർ ചെയ്യുക, കമൻറ് എഴുതി നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക.
Health Tips 3
“Don’t kill this poor kidney”
Kidneys are not only the purification system of our body but also a very important gland. Kidneys perform many important functions such as blood purification, mineral salts, water, blood pressure regulation, blood cell production, removal of metabolic wastes, sodium and potassium regulation. But we tend to neglect the kidney by treating it as a sieve and pay a heavy price later. If sugar and pressure are not brought under control in time, kidney will make us miserable.
Two perfectly healthy kidneys filter out only 8 grams of salt in twenty-four hours. That is a small spoon. But think about how many spoons of salt we eat in a day in different ways. Also junk food, bakery, salted, roast, alcohol, various unwanted mantis, barbie cue, Ice cream, chemical-laden beauty products and many other things can damage the kidneys.
Renin, angiotensin, aldosterone, prostaglandin, erythropoietin etc. are hormones produced by the kidneys. Erythropoietin controls the production of blood cells. If kidney disease occurs, the production of this hormone is destroyed and as a result blood production is reduced, the person becomes anemic, the immune system is destroyed and sometimes they die due to minor diseases.
Renin, another hormone produced by the kidneys, regulates blood pressure. If there is kidney disease, its production is destroyed and BP cannot be controlled and the person may die due to heart attack.
Avoid sugar and salt as much as possible. The kidneys also convert vitamin D into an active form that the body can use. Similarly, the kidneys control the Ph in the body. Malnutrition and protein deficiency in the body can cause kidney disease.
Kidney disease can be diagnosed with GFR blood test. GLOMERULAR, GLOMERULAR FILTRATION RATE, or GFR, is the blood vessel in the kidney.
120 – 90 stage 1, 90 – 60 stage 2, 60 – 45 stage 3, 45 – 30 stage 4, 30 – 15 stage 5, less than 15 stage 6, in this stage only dialysis or kidney transplant is possible. . But kidney disease can be prevented to some extent by eating proper nutrients, protein and water and avoiding junk food.
Those who have reached the first and second stage of kidney disease must consume protein only with the doctor’s permission. Those who have reached the third stage should eat less protein. People who are restricted in their water intake should not eat protein. The lean protein they can eat is soy protein and Quinoa seed, which is synonymous with our life.
A GFR test every six months can detect if there is a problem. Drink more water when you are healthy. But our kidneys protect us. 600 ml of water + for acute kidney disease It is calculated that one can drink as many milliliters of water per day as one pours urine. To keep our kidneys healthy we need to eat protein, vitamins and water properly. We know the symptoms only after 50% kidney failure.
Symptoms of kidney disease:
Fatigue, lack of concentration, inconsistent sleep Symptoms include dry and itchy skin, frequent urination, bloody urine, foamy urine, watery eyes, swollen feet and ankles, difficulty breathing, muscle spasms and tremors, high blood pressure, changes in appetite and weight loss,
How to improve kidney health:
Stay hydrated, control your blood sugar, monitor blood pressure, reduce the use of English medications, exercise, reduce salt intake, quit smoking, include probiotics and kidney-supporting foods, and reduce phosphorus intake.
Foods to be consumed by kidney patients:
Apples, strawberries, blueberries, pineapples are good for good health. These fruits are rich in antioxidants. Also, fruits that contain vitamin C and fiber are good for gut health. Include plenty of vegetables in your diet. Cauliflower and cabbage in particular are good sources of antioxidants. Cauliflower is very good for gut health as it contains a lot of vitamin C, K, B, folate, fiber, etc. Potassium in red capsicum Being very low, it is good for the health of the bones. It is good to include egg white in the diet. Egg whites contain protein that does not harm the intestines. People with kidney disease should limit their salt intake. Garlic is good for digestion. It contains manganese, vitamin C, B6 and sulfur compounds which are good for the health of yakka. Onions are good too.
Live by delivering to others. Share, comment and share your views.