
കടമറ്റത്ത് കത്തനാരുടെ ജീവചരിത്രം.
മാന്ത്രികരിൽ മഹാമാന്ത്രികൻ. മന്ത്രജാലവും ഇന്ദ്രജാലവും മഹേന്ദ്രജാലവും അറിയുന്ന കടമറ്റത്ത് കത്തനാർ. പൗലോസ് എന്ന് പറയുന്ന ഒരു ദരിദ്ര ബാലൻ എങ്ങനെയാണ് പ്രേതങ്ങളും പക്ഷികളും വരെ ഭയപ്പെട്ടിരുന്ന കടമറ്റത്ത് കത്തനാരായി മാറിയത്. പതിനാറാം നൂറ്റാണ്ടിലാണ് കടമറ്റത്ത് കത്തനാർ എന്ന് പറയുന്ന ഒരു വ്യക്തി ജീവിച്ചിരുന്നതായിട്ടുള്ള ഐതിഹ്യങ്ങൾ ഉള്ളത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെല്ലാം കടമറ്റത്ത് കത്തനാരെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്.
തിരുവിതാംകൂറിലെ കടമറ്റത്ത് ഒരു ദരിദ്ര കുടുംബത്തിലാണ് കടമറ്റത്ത് കത്തനാർ എന്ന പേരിൽ അറിയപ്പെട്ട പൗലോസ് ജനിക്കുന്നത്. അദ്ദേഹം ജനിച്ചു കുറച്ചു നാളുകൾ പിന്നിടുമ്പോൾ ദരിദ്രർ ആയിട്ടുള്ള അദ്ദേഹത്തിൻ്റെ അച്ഛനും അമ്മയും മരണപ്പെടുകയാണ്. പിന്നീടുള്ള അദ്ദേഹത്തിൻ്റെ ജീവിതം അനാഥനായിട്ടായിരുന്നു. തൻ്റെ ആ ചെറ്റക്കുടിലിൽ ഒറ്റക്ക് താമസിക്കുന്നതിനേക്കാൾ അദ്ദേഹം ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് കടമറ്റത്ത് പള്ളിയിൽ പോയിട്ട് തൻ്റെ സങ്കടങ്ങളെല്ലാം ദൈവത്തോട് പറയുക എന്നതായിരുന്നു.
അങ്ങനെയിരിക്കെയാണ് കടമറ്റത്ത് പള്ളിയിലെ പ്രധാന വികാരി ആയിട്ടുള്ള കത്തനാരച്ചൻ പൗലോസിൻ്റെ സ്വഭാവഗുണങ്ങൾ എല്ലാം മനസ്സിലാക്കുന്നത്. അങ്ങനെ അദ്ദേഹം അവനെ പൗലോസിനെ മകനായി സ്വീകരിച്ച് തൻ്റെ വീട്ടിലേക്ക് കൊണ്ടുവരികയാണ്. പൗലോസിനെ അദ്ദേഹത്തിൻ്റെ വീട്ടിൽ യാതൊരുവിധ കുറവുകളും ഉണ്ടായിരുന്നില്ല. കത്തനാരച്ചനും ഒരുപണക്കാരൻ ആയതുകൊണ്ട് തന്നെ സുഖലോലുപതയിൽ തന്നെ ജീവിക്കാനുള്ള എല്ലാ വകുപ്പുകളും പൗലോസിന് ഉണ്ടായിരുന്നു.
എന്നാൽ അവിടെയും അദ്ദേഹം മിധ്വതം പാലിച്ചുകൊണ്ട് വളരെ ലളിതമായ ജീവതം നയിച്ച് മുന്നോട് പോയിക്കൊണ്ടിരിക്കുകയാണ്. പൗലോസിൻ്റെ സ്വഭാവങ്ങളിൽ ആകർഷണ ആയിട്ടുള്ള കത്തനാരച്ചൻ അദ്ദേഹത്തെ തൻ്റെ പിൻഗാമിയായിട്ട് നിയമിക്കാനുള്ള തീരുമാനങ്ങൾ എടുക്കുകയാണ്. അങ്ങനെ അദ്ദേഹത്തെ പൗലോസിനെ ഒരു ഗുരുനാഥനെ ഏൽപ്പിക്കുകയും എല്ലാവിധ വിദ്യാഭ്യാസങ്ങൾ നൽകുവാനും അതുപോലെതന്നെ സുറിയാനി ഭാഷ അഭ്യസിപ്പിക്കാനും ഒരു കത്തനാർക്കാൻ വേണ്ടിയിട്ടുള്ള യോഗ്യതക്കുള്ള എല്ലാ കാര്യങ്ങളും പഠിപ്പിക്കാൻ വേണ്ടിയിട്ട് അദ്ദേഹത്തെ പറഞ്ഞേൽപ്പിക്കുകയാണ്.
അങ്ങനെ അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ എല്ലാ വിധ അറിവുകളും നേടി മലയാളം സുറിയാനി അതുപോലെ തന്നെ ഒരു പട്ടം ലഭിക്കാൻ ആവശ്യമായിട്ടുള്ള എല്ലാവിധ അറിവുകളും നേടിക്കൊണ്ട് പൗലൊസ് അവിടെ നിന്ന് തിരിച്ചുവരികയാണ്. തിരിച്ചു വന്ന പൗലോസിനെ ശെമ്മാശ പട്ടം കിട്ടുകയും അതുപോലെതന്നെ അദ്ദേഹം പൗലോസ് ശെമ്മാശൻ എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുകയാണ്. ഇങ്ങനെ ഇരിക്കുന്ന ഈ കാലത്താണ് സുപ്രധാനമായിട്ടുള്ള പല സംഭവങ്ങളും അരങ്ങേറുന്നത്.
കത്തനാരച്ചൻ്റെ വീട്ടിൽ ഒരുപാട് പശുക്കളുണ്ടായിരുന്നു. പശുകളെ വളരെയധികം ഇഷ്ടമുള്ള ഒരുവ്യക്തി ആയിരുന്നു കത്തനാരച്ചൻ. പൗലോസിനെ എടുത്ത് വളർത്തിയിട്ടുള്ള വികാരി ആയിട്ടുള്ള ആൾ. അദ്ദേഹത്തിൻ്റെ വീട്ടിലുള്ള പശുക്കളെ ദിവസവും രാവിലെ അദ്ദേഹത്തിൻ്റെ ഭ്യത്ത്യൻ കാട്ടിലേക്ക് കൊണ്ടു പോയിട്ട് മേയ്ക്കുകയും വൈകുന്നേരം ആകുമ്പോൾ തിരിച്ചു കൊണ്ടുവരികയും ചെയ്യുമായിരുന്നു.
അങ്ങനെ ഒരുദിവസം കാട്ടിലേക്ക് പോയപ്പോൾ ഒരു കടുവ അവരുടെ മുന്നിലേക്ക് പെട്ടെന്ന് ചാടി വീഴുകയും കൂട്ടത്തിലുള്ള ഒരുപശുവിനെ കടിച്ചെടുത്തുകൊണ്ട് കാട്ടിലേക്ക് തിരിച്ചുപോവുകയും ചെയ്തു.കടുവയെ കണ്ടതോടുകൂടി തന്നെ ദൃത്ത്യനും ബാക്കിയുള്ള പശുക്കളുമെല്ലാം ചിതറി ഓടുകയാണ്. ഭ്യത്ത്യൻ വന്ന് കത്തനാരച്ചനോട് കാര്യങ്ങളെല്ലാം അവതരിപ്പിച്ചപ്പോൾ കത്തനാരച്ചന് അത് ഭയങ്കരമായിട്ടുള്ള ഒരു വിഷമമായി മാറി. കാരണം അദ്ദേഹം വളരെയധികം ഇഷ്ടപ്പെട്ടിരുന്നു ഈ പശുക്കളെ.
അങ്ങനെ കത്തനാരച്ചനും ഏതാനും ആളുകളും അതുപോലെതന്നെ പൗലോസ് ശെമ്മാശനും കൂടെ ആയുധങ്ങളുമായിട്ട് പശുക്കളെ തേടി കാട്ടിലേക്ക് ഇറങ്ങുകയാണ്. ഒരുപാട് നേരം തിരഞ്ഞെങ്കിലും അവർക്ക് കാര്യമായിട്ട് കൂടുതൽ പശുക്കളെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നേരം രാത്രിയായി തുടങ്ങിയപ്പോൾ അവർ എല്ലാവരും തിരിച്ചുവരികയാണ്. തിരിച്ചു വന്നു നോക്കിയ സമയത്ത് കാണാതായിട്ടുള്ള പശുക്കളിൽ ഭൂരിഭാഗവും കത്തനാരച്ചൻ്റെ വീട്ടുമുറ്റത്ത് തന്നെ ഉണ്ടായിരുന്നു.
ആ സമയത്താണ് കത്തനാരച്ചൻ ആ കാര്യം തിരിച്ചറിയുന്നത്. പശുക്കളെ തിരയാൻ പോയ പൗലോസ് ശെമ്മാശൻ മാത്രം തിരിച്ചെത്തിയിട്ടില്ല. കത്തനാരച്ചന് അപ്പോൾ എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു. അദ്ദേഹം ആകെ തകർന്നു പോവുകയാണ്. തൻ്റെ മകൻ്റെ സ്ഥാനത്ത് കണ്ടിരുന്ന ഒരുവ്യക്തിയെ കാണാതായപ്പോൾ അദ്ദേഹം ആകെ ആവലാതിപ്പെടാൻ തുടങ്ങി.
പക്ഷെ ആ സമയത്ത് നേരം ഇരുട്ടിയിരുന്നു എന്നതുകൊണ്ട് തന്നെ പൗലോസിനെ തേടിപ്പോകാൻ ആരും തുനിഞ്ഞില്ല. പിറ്റേ ദിവസം രാവിലെ തന്നെ കത്തനാരച്ചനും ഏതാനും ആളുകളും ആയുധങ്ങളുമായിട്ട് കാട്ടിലേക്ക് പ്രവേശിക്കുകയാണ്. എന്നാൽ മൂന്നാല് ദിവസം ഇത്തരത്തിൽ തിരഞ്ഞിട്ടുപോലും പൗലോസിൻ്റെ യാതൊരു വിവരവും കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെ നാട്ടുകാരും വീട്ടുകാരും എല്ലാവരും ഉറപ്പിക്കുകയാണ്. പൗലോസിനെയും പുലി പിടിച്ചു എന്ന്. നാട്ടുകാർ ഇക്കാര്യം ആവർത്തിച്ച് ആവർത്തിച്ച് കത്തനാരച്ചനോട് പറഞ്ഞെങ്കിലും അദ്ദേഹം അത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല.
അദ്ദേഹം സദാ പൗലൊസിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു. കത്തനാരച്ചൻ്റെ കണക്കുകൂട്ടലുകൾ ശരിയായിരുന്നു. പൗലോസിനെ ഒരിക്കലും പുലി പിടിച്ചത് ആയിരുന്നില്ല. നേരം ഒരുപാട് ഇരുട്ടിയപ്പോൾ തനിക്ക് മുന്നിലുള്ള വഴിയിലൂടെ പൗലോസ് അതിവേഗം നടക്കാൻ തുടങ്ങി അതിനാൽ അദ്ദേഹം ഒരുപാട് ഒരുപാട് നടന്നെങ്കിൽ പോലും അദ്ദേഹത്തിന് കാട്ടിൽ നിന്ന് പുറത്തേക്ക് വരാൻ കഴിഞ്ഞില്ല. അദ്ദേഹം ഉൾക്കാടു കളിലേക്ക് ആയിരുന്നു നടന്നു കയറിയിട്ടുണ്ടായിരുന്നത്.
അവസാനം അദ്ദേഹം എത്തിപ്പെട്ടത് വലിയൊരു ഗുഹയുടെ മുന്നിലായിരുന്നു. ഗുഹയ്ക്ക് മുന്നിൽ വിവസ്ത്ര ആയിട്ട് നിന്നിരുന്ന കാട്ടാളന്മാരെ കണക്ക് തോന്നിക്കുന്ന ഭീമാകാരന്മാരായിട്ടുള്ള വ്യക്തികൾ അദ്ദേഹത്തെയും കൊണ്ട് ആ ഗുഹയുടെ ആഴങ്ങളിലേക്ക് നടന്നു നീങ്ങുകയാണ്. എന്നാൽ അടിയിലേക്ക് അടിയിലേക്ക് പോകുംതോറും എന്തൊരു വെളിച്ചം കൂടിക്കൂടി വരുന്നതായിട്ട് അദ്ദേഹത്തിന് തോന്നി. പൗലോസിനെ ആ കാട്ടാളന്മാർ കൊണ്ടെത്തിച്ചത് അവരുടെ മൂപ്പൻ എന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരു വ്യക്തിയുടെ മുമ്പിൽ ആയിരുന്നു.
ആ സമയത്ത് ആ കാട്ടാളന്മാർ ആ മൂപ്പനോട് പറയുന്ന ഒരു കാര്യം പൗലോസ് ശ്രദ്ധിക്കുകയാണ്. ഇവനെ ഇന്ന് തന്നെ നമുക്ക് ഭക്ഷണം ആക്കിയാലോ. ഇതുകൂടി കേട്ടപ്പോൾ പൗലോസ് ആകെ പരിഭ്രാന്തനാവുകയാണ്. എന്നാൽ അദ്ദേഹം ആ പരിഭ്രാന്തിയെ തൻ്റെ മുഖത്ത് കാണിക്കാതെ ധൈര്യം സംഭരിച്ച് നിൽക്കുകയാണ്. പൗലോസ് ആ സമയത്ത് ചുറ്റും നോക്കിയപ്പോൾ തന്നെ കൊണ്ടുവന്നിരുന്ന ആളുകൾക്ക് വിവസ്ത്രരായി തന്നെ ഒരുപാട് ആളുകൾ അവിടെയെങ്ങും കൂടി നിൽക്കുന്നുണ്ടായിരുന്നു.
ആ സമയത്ത് മൂപ്പൻ അവിടെ കൂടിനിന്നിരുന്ന അദ്ദേഹത്തിൻ്റെ അനുയായികളോട് ആയിട്ട് പറയുകയാണ്. ഇവനെ എന്തായാലും നമുക്ക് ഇപ്പോൾ തന്നെ തീരുമാനമാക്കേണ്ട. ഏതാനും കുറച്ച് ദിവസങ്ങൾ ഇവിടെ നിന്നോട്ടെ. ഇവൻ്റെ കാര്യങ്ങൾ എങ്ങനെയൊക്കെയാണെന്ന് അറിഞ്ഞതിന് ശേഷം മാത്രം നമുക്ക് ഭക്ഷിക്കാമെന്ന്. അതിനുശേഷം മൂപ്പൻ പൗലോസ് നേരെ തിരിയുകയും അദ്ദേഹത്തോട് ആയിട്ട് എന്നെ അനുസരിച്ച് ജീവിക്കുകയാണെങ്കിൽ നിനക്ക് സുഖസുന്ദരമായിട്ട് ഇവിടെ ജീവിക്കാമെന്നും അല്ലാത്തപക്ഷം നിന്ന് ഇപ്പോൾ തന്നെ ഞങ്ങൾ ഭക്ഷണമാക്കുമെന്നും പറയുകയാണ്.
ആ സമയത്ത് എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടണം എന്ന ചിന്ത മാത്രമാണ് പൗലോസിന് മനസ്സിലുണ്ടായിരുന്നതെങ്കിൽ പോലും മൂപ്പൻ പറഞ്ഞ കാര്യങ്ങൾ പ്രതിജ്ഞ ചെയ്യാൻ വേണ്ടിയിട്ട് പോലും നിർബന്ധിതനാവുകയാണ്. എന്നെങ്കിലും ഒരിക്കൽ ഇവിടെ നിന്ന് രക്ഷപ്പെടണം എന്ന് തന്നെയായിരുന്നു പൗലോസിൻ്റെ മനസ്സിൽ ആ സമയത്ത് ഉണ്ടായിരുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ജീവിക്കുക എന്നത് പൗലോസിനെ സംബന്ധിച്ചിടത്തോളം ഭയങ്കര ഒരു ബുദ്ധിമുട്ട് നിറഞ്ഞിട്ടുള്ള കാര്യം തന്നെയായിരുന്നു.
ഈ അവസരങ്ങളിലെല്ലാം മൂപ്പൻ പൗലോസിൻ്റെ സ്വഭാവത്തെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുക ആയിരുന്നു. അദ്ദേഹത്തിൻ്റെ സ്വഭാവത്തിൽ വളരെ നല്ല ഒരുപാട് കാര്യങ്ങൾ കണ്ട മൂപ്പൻ പൗലോസിനെ തൻ്റെ അനന്തരാവകാശിയായിട്ട് തൻ്റെ പിൻഗാമിയായിട്ട് നിയമിക്കാമെന്ന തീരുമാനത്തിലെത്തുകയാണ്. ഒരുപാട് അധികം മന്ത്രവിദ്യകളും ഇന്ദ്രജാലം മഹേന്ദ്രജാലം ഒക്കെ അറിയുന്ന വ്യക്തിയായിരുന്നു മൂപ്പൻ തനിക്കറിയാവുന്ന എല്ലാ വിധ അറിവുകളും മൂപ്പൻ പൗലോസിനുകൂടെ പഠിപ്പിച്ചു കൊടുക്കുകയാണ്.
അങ്ങനെ അത്തരത്തിൽ 12 വർഷക്കാലം അഥവാ ഒരു വ്യാഴ വട്ടക്കാലം പൗലോസ് ആ ഗുഹക്കകത്ത് തന്നെ ജീവിക്കുകയാണ്. ഇത്രയും വലിയൊരു കാലം അവിടെ താമസിച്ചതുകൊണ്ടുതന്നെ മൂപ്പനുമായിട്ട് അദ്ദേഹത്തിന് അഭേദ്യമായിട്ടുള്ള ഒരു ഗുരുശിഷ്യബന്ധം തന്നെ ഉണ്ടായിരുന്നു. എന്നാൽ പോലും പൗലോസ് അപ്പോഴും ചിന്തിച്ചിട്ടുണ്ടായിരുന്നു ഒരു കാര്യം എങ്ങനെയെങ്കിലും പുറത്തുപോകണം. തൻ്റെ നാടായ കടമറ്റത്തേക്ക് തിരിച്ചു പോകണം. തന്നെ വളർത്തി വലുതാക്കിയട്ടുള്ള കത്തനാരച്ചനെ കാണണം എന്ന് തന്നെയായിരുന്നു. ഈ ഒരു കാര്യം അദ്ദേഹത്തിൻ്റെ മനസ്സിൽ സദാ ചിന്തിച്ചു കൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പോലും വ്യത്യാസങ്ങൾ വന്നുകൊണ്ടേയിരുന്നു. ഈ ഒരു കാര്യം ശ്രദ്ധിച്ച മൂപ്പൻ പൗലോസിനെ നോക്കാൻ വേണ്ടിയിട്ട് പ്രത്യേകം കാവൽക്കാരെ ഏർപ്പാടാക്കുകയാണ്.
എങ്ങാനും പൗലോസ് ഇവിടെ നിന്നും ചാടിപ്പോകുമോ എന്നത് തന്നെ ആയിരുന്നു മൂപ്പനെ ഇങ്ങനെ ഒരു പ്രവർത്തി ചെയ്യാൻ വേണ്ടിയിട്ട് നിർബന്ധിതനാക്കിട്ട് ഉണ്ടായിരുന്നത്. എന്നാൽ ഓരോ ദിവസങ്ങളും കഴിയുന്തോറും പൗലോസിൻ്റെ സ്ഥിതി മോശമായി വരാൻ തുടങ്ങുകയാണ്. അതോടുകൂടി പൗലോസിനെ മൂപ്പൻ അടുത്ത് വിളിക്കുകയും നിനക്ക് ഇവിടെ നിന്ന് പോകാൻ താല്പര്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്യുകയാണ്. ആ സമയത്ത് പൗലോസ് മറുപടി ആയിട്ട് പറഞ്ഞിട്ടുണ്ടായിരുന്നുത് ഒരിക്കലും നിങ്ങളെ വിട്ട് ഇവിടുന്ന് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ എൻ്റെ വളർത്തച്ഛൻ ആയിട്ടുള്ള കത്തനാരച്ചനെ ഒന്ന് പോയി കാണണം. എൻ്റെ നാട്ടിൽ ഒന്ന് പോകണം എന്ന ചെറിയ ഒരു ആഗ്രഹം എൻ്റെ മനസ്സിലുണ്ട് എന്നായിരുന്നു.
ഇത് കേട്ടതോടുകൂടി മൂപ്പന് പൗലോസിനോടുള്ള വാത്സല്യം ഒന്നുകൂടെ അധികരിക്കുകയാണ്. മൂപ്പൻ പൗലോസിന് കൊടുത്ത ഒരു മറുപടി ഇപ്രകാരമായിരുന്നു. ഒരിക്കലും നിന്നെ ഇവിടെ നിന്ന് പുറത്തുവിടാൻ വേണ്ടിയിട്ട് ഞാൻ ആരോടും ആജ്ഞാനാപ്പിക്കില്ല. അതേ സമയത്ത് തന്നെ നിനക്ക് വേണമെന്നുണ്ടെങ്കിൽ ഇവിടെ നിന്നും രക്ഷപെട്ടു പോകാവുന്നതാണ്. ഒരു കാരണവശാലും ഈ ഗുഹയേക്കുറിച്ച് ഞങ്ങളെക്കുറിച്ചോ ആരോടും നീ പറയാൻ പാടില്ല. അതുപോലെ തന്നെ മൂപ്പനായ നിൻ്റെ ഗുരുനാഥനായ എന്നെയും നീ ഒരിക്കലും മറക്കരുത് എന്ന്. ഈ ഒരു മറുപടി കേട്ടപ്പോൾ പൗലോസിൻ്റെ ഉള്ളിൽ വലിയ ഒരു സന്തോഷം തന്നെയാണ് ഉണ്ടായിരുന്നത്.
അന്നത്തെ രാത്രിയിൽ തനിക്ക് കാവൽ നിന്നിരുന്ന വ്യക്തികളെ എല്ലാം തൻ്റെ മന്ത്ര വിദ്യയിലൂടെ മയക്കിക്കിടത്തിയശേഷം പൗലോസ് ഗുഹയിൽ നിന്നും പുറത്തിറങ്ങുകയാണ്. ഗുഹയിൽ നിന്ന് അദ്ദേഹം പുറത്തിറങ്ങിയ സമയത്ത് വിവസ്ത്രനായിട്ടായിരുന്നു ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ആ ഗുഹയിലേക്ക് പ്രവേശിക്കുമ്പോൾ അല്ലെങ്കിൽ അദ്ദേഹത്തെ പിടിച്ചു കൊണ്ടു വരുന്ന സമയത്ത് അദ്ദേഹം ധരിച്ചിരുന്ന വസ്ത്രം അദ്ദേഹം സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു. ആ വസ്ത്രങ്ങൾ ധരിച്ച് അദ്ദേഹം അദ്ദേഹത്തിൻ്റെ നാടിനെ ലക്ഷ്യമാക്കിയിട്ട് യാത്ര ചെയ്യുകയാണ്.
അങ്ങനെ നീണ്ട ഒരു യാത്രക്കുശേഷം പൗലോസ് അദ്ദേഹത്തിൻ്റെ നാട് ആയിട്ടുള്ള കടമറ്റത്തെ തിരിച്ചെത്തുകയാണ്. അദ്ദേഹം ആദ്യം ചെന്നിട്ട് ഉണ്ടായിരുന്നത് അദ്ദേഹത്തിൻ്റെ വളർത്തച്ഛൻ ആയിട്ടുള്ള കത്തനാരച്ചൻ്റെ അടുത്ത് ആയിരുന്നു. ഈയൊരു അവസരത്തിൽ പെട്ടെന്ന് പൗലോസിനെ കണ്ടപ്പോൾ കത്തനാരച്ചന് അദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്നാൽ നടന്ന കാര്യങ്ങളെല്ലാം വിശദീകരിച്ചപ്പോൾ നിറ കണ്ണുകളോടെ കത്തനാരച്ചൻ പൗലോസിനെ വാരിപ്പുണരുകയാണ്.
പിന്നീടങ്ങോട്ട് നടന്ന പല സംഭവങ്ങളും ആണ് പൗലോസിനെ യഥാർത്ഥ കടമറ്റത്ത് കത്തനാർ ആക്കി മാറ്റിയിട്ടുണ്ടായിരുന്നത്. പൗലോസ് കടമറ്റത്ത് എത്തിയ ആ സമയത്ത് നാട്ടുകാർ മുഴുവനും പ്രേതങ്ങൾ കൊണ്ടും പിശാചുകളെ കൊണ്ടും പൊറുതിമുട്ടി ഇയിരുക്കുകയായിരുന്നു. ഈ ഒരുഅവസരത്തിൽ പൗലോസ് തൻ്റെ മാന്ത്രിക വിദ്യ ഉപയോഗിച്ചുകൊണ്ട് ആ പ്രേതങ്ങളെയും പിശാചുക്കളെയും മുഴുവൻ കീഴ് പ്പെടുത്തുകയും അവിടെ നിന്നും പോകാൻ വേണ്ടിയിട്ട് ആജ്ഞാപിക്കുകയും ചെയ്യുകയാണ്. ഈയൊരു കാര്യത്തോട് കൂടി നാട്ടിലുള്ള ജനങ്ങൾ മുഴുവൻ പിന്നീട് അങ്ങോട്ട് സംസാരിച്ചിട്ടുണ്ടായിരുന്നത് പൗലോസിനെ കുറിച്ചാണ്.
ഈ കാര്യങ്ങളെല്ലാം അറിഞ്ഞു ഉന്നത പദവിയിൽ ഉണ്ടായിരുന്ന അച്ഛന്മാർ എല്ലാവരും കൂടെ പൗലോസിനെ കടമറ്റത്ത് കത്തനാരായി നിയമിക്കുകയാണ്. അങ്ങനെയാണ് ദരിദ്രനായിരുന്ന അനാഥനായിരുന്ന പൗലോസ് എന്ന് പറയുന്ന ഒരു സാധാരണ വ്യക്തി കടമറ്റത്ത് കത്തനാരായി മാറുന്നത്. പിന്നീട് അങ്ങോട്ടുള്ള ഓരോ നാളുകൾ കഴിയുന്തോറും കടമറ്റത്ത് കത്തനാരെക്കുറിച്ചുള്ള വാർത്തകൾ നാടുമുഴുവൻ വ്യാപിക്കുകയാണ്. വിദൂരദിക്കുകളിൽ നിന്നു പോലും കടമറ്റത്ത് കത്തനാരെ അന്വേഷിച്ച് ആളുകൾ വരാൻ തുടങ്ങുകയാണ്.
ജാതിമത ഭേദമന്യേ തൻ്റെ അടുക്കൽ വരുന്ന എല്ലാ വ്യക്തികൾക്കും തന്നാൽ കഴിയുന്ന സഹായങ്ങളെല്ലാം കടമറ്റത്ത് കത്തനാർ ചെയ്തുകൊടുത്തുകൊണ്ടേയിരുന്നു. കത്തനാരെക്കുറിച്ചുള്ള കഥകളിൽ ഏറ്റവും പ്രശസ്തമായത് കള്ളിയങ്കാട്ട് നീലിയെ പിടിച്ചുകെട്ടിയ കഥയാണ്. നീലിയുടെ ശല്യം സഹിക്ക വയ്യാതെ വന്നപ്പോൾ പഴകന്നൂർ ദേശത്തുള്ള ആളുകൾ കടമറ്റത്ത് കത്തനാരെ അന്വേഷിച്ച് എത്തുകയാണ്. അവർ വന്ന ഉടനെ തന്നെ കത്തനാർ അവരുടെ കൂടെ പോകാൻ വേണ്ടി തയ്യാറെടുക്കുകയാണ്.
നീലി സാധാരണഗതിയിൽ വഴിയിലൂടെ പോകുന്ന ആളുകളെ തടഞ്ഞു നിർത്തി ഒന്ന് മുറുക്കാൻ വേണ്ടിയിട്ട് ഒരൽപ്പം ചുണ്ണാമ്പ് തരുമോ എന്ന് ചോദിച്ചായിരുന്നു അവരെ മയക്കിയെടുത്തുകൊണ്ടുപോയി കൊന്നിട്ട് ഉണ്ടായിരുന്നത്. ഈ ഒരു രീതിയിൽ തന്നെ നീലി കടമറ്റത്ത് കത്തനാരുടെ മുന്നിലും പ്രത്യക്ഷപ്പെടുകയാണ്. ചുണ്ണാമ്പ് ചോദിച്ച സമയത്ത് ഒരുഇരുമ്പാണി എടുത്ത് അതിൽ അല്പം ചുണ്ണാമ്പു പുരട്ടിയ ശേഷം കത്തനാർ നീലിക്ക് നേരെ നീട്ടുകയാണ്. അത് കണ്ടപ്പോ വാങ്ങാൻ ആദ്യം ഒന്ന് വിസമ്മതിച്ചു എങ്കിലും നീലി അത് വാങ്ങുകയാണ്. ആ ഒരുഅവസരത്തിൽ തന്നെ തൻ്റെ മന്ത്രവിദ്യകൾ ഉപയോഗിച്ചുകൊണ്ട് ആ ആണിയെ നീലിയുടെ നെറുകയിൽക്കുകയാണ്. കടമറ്റത്ത് കത്തനാർ.
അതോടുകൂടിത്തന്നെ കള്ളിയങ്കാട്ട് നീലിയുടെ എല്ലാവിധ ശക്തികളും ക്ഷയിക്കുകയാണ്. കടമറ്റത്ത് കത്തനാർ മുൻപിൽ നടന്നപ്പോൾ ഒരു പരിചാരികയെപ്പോലെ നീലി അദ്ദേഹത്തെ പിന്തുടർന്നു യാത്ര ചെയ്യുകയാണ്. എന്നാൽ കുറേയധികം ദൂരം ചെന്നപ്പോൾ നീലിക്ക് രക്ഷപ്പെടാൻ വേണ്ടിയുള്ള ഒരു അവസരം ലഭിക്കുകയാണ്. ഉടൻതന്നെ പുഴ കടന്ന് പരുമല ദേശത്തേക്ക് നീലി പ്രവേശിക്കുകയാണ്. കടമറ്റത്ത് കത്തനാർ അവളെ വിടാൻ വേണ്ടി തയ്യാറായിരുന്നില്ല. അദ്ദേഹം അവളെ പിന്തുടർന്നു യാത്ര ചെയ്യുകയാണ്. അദ്ദേഹം പുഴ വക്കൽ എത്തിയ സമയത്ത് അവിടെ അദ്ദേഹത്തിന് കടക്കാൻ വേണ്ടിയിട്ട് തോണി ഒന്നും ഉണ്ടായിരുന്നില്ല. ആ സമയത്ത് ഒരു വാഴയില വെട്ടി കൊടുത്തുകൊണ്ട് തൻെ മാന്ത്രിക വിദ്യയിലൂടെ അതൊരു തോണിയാക്കി മാറ്റി.
നീലിയെ പിന്തുടർന്ന് അദ്ദേഹം യാത്ര ചെയ്യുകയാണ്. അങ്ങനെ ഒടുവിൽ കത്തനാർ നീലിയെ വീണ്ടും ബന്ധനസ്ഥയാക്കുകയും ഇനി ആരെയും ഉപദ്രവിക്കില്ല എന്നൊരു നിബന്ധനയോടുകൂടി തന്നെ പനയന്നാർകാവ് ക്ഷേത്രത്തിൽ നീലിയെ കടമറ്റത്ത് കത്തനാർ കുടിയിരുത്തുകയും ചെയ്യുകയാണ്. കത്തനാരുമായി ബന്ധപ്പെട്ട കഥകൾ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഒരുപാട് ഒരുപാട് കഥകൾ കടമറ്റത്ത് കത്തനാരുമായി ബന്ധപ്പെട്ട് എങ്ങും പ്രചരിക്കുന്നുണ്ട്.
അപ്പോൾ കടമറ്റത്ത് കത്തനാർക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും നിങ്ങൾ ഇപ്പൊ മനസ്സിലായിട്ടുണ്ടാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇനി ആരെയും ഉപദ്രവിക്കില്ല എന്നൊരു നിബന്ധനയോടുകൂടെ പനയന്നാർകാവിൽ കള്ളിയങ്കാട്ട് നീലിയെ കുടിയിരുത്തിയെങ്കിൽ പോലും പല സമയങ്ങളിലായിട്ട് അർദ്ധരാത്രി പിന്നിടുമ്പോൾ പല ആളുകളും കള്ളിയങ്കാട്ട് നീലിയെ ഇന്നും കാണാറുണ്ടത്ര.
KADAMATTATHU KATHANAR BIOGRAPHY
KADAMATTATHU KATHANAR BIOGRAPHY. The greatest of magicians. Kadamatta Katanaar who knows Mantrajalam, Indrajalam and Mahendrajalam. How a poor boy named Paulus became a Katanamat in Katamamat who was feared even by ghosts and birds. In the 16th century, there is a legend that a person called Katanaar lived in Katamamat. In the palace there are references to Kadamatta Katanas throughout the legend of Shankunni.
Paulus, known as Katanar, was born in a poor family at Katamat in Travancore. A few days after his birth, his poor father and mother died. His later life was spent as an orphan. What he preferred more than staying alone in his shack was to go to the church in Katamamat and tell God all his sorrows.
It was then that Katanarachan, who is the main vicar of the Katamamat church, understood all the characteristics of Paulus. So he takes Paul as his son and brings him into his home. Paul had no shortage in his house. Being a letter writer and a rich man, Paul had all the means to live in luxury.
But even there he led a very simple life, observing the Midhwatam is going The scribe who is impressed by Paul’s character is making decisions to appoint him as his successor. And so he gave Paul to a teacher, and told him to give all kinds of education, as well as to teach him the Syriac language, and to teach him all the things necessary for the qualification of a scribe.
So five years later, Paulus is returning from there having acquired all kinds of knowledge, Malayalam Syriac as well as all kinds of knowledge needed to get a title. The returning Paulus is given the title of Shemsha and he is also known as Paul the Shemsha. It is during this period that many important events take place.
There were many cows in Katanarach’s house. Kathanaracha was a person who loved cows very much. A vicar who took Paul and brought him up. Every morning his brother-in-law used to take the cows of his house to the forest and graze them and bring them back in the evening.
So one day when they went to the forest, a tiger suddenly jumped in front of them and bit a cow in the group and went back to the forest. As soon as they saw the tiger, Drithya and the rest of the cows scattered. When Bhyathya came and presented everything to Kathanarach, it became a terrible problem for Kathanarach. Because he was very fond of these cows.
So Katanarachan and a few people as well as Paulus Shemmasan are going out into the forest in search of cows with weapons. They searched for a long time but could not find any more cows. They all come back when night falls. When he came back, most of the missing cows were in the backyard of Kathanarach.
That’s when the writer realizes that. Only Paul the Shepherd, who went to look for cows, has not returned. The writer didn’t even know what to do. He is completely broken. When a person whom he saw as his son’s place disappeared, he began to feel distressed.
But because it was dark at that time, no one dared to look for Paul. The very next morning Katanarachan and a few men enter the forest with weapons. But even after searching for three and four days, no information about Paul could be found. So the natives and family members are all affirming. Paul was also caught by a tiger. The natives repeatedly told the letterman about this, but he was not ready to believe it.
He was always praying for Paul. Katanarach’s calculations were correct. Paul was never caught by a tiger. As it grew dark, Paul began to walk rapidly along the path ahead of him, so that even if he walked a long way, he could not come out of the forest. He had walked into the forest.
At last he arrived in front of a large cave. Giants who looked like savages standing in front of the cave were walking with him into the depths of the cave. But as he went down to the bottom, he felt that some light was coming more and more. Paul was brought by the savages before a man who appeared to be their elder.
At that time, Paul is listening to something that the savages are saying to the elder. Let him be our food today. When Paul heard this, he became very nervous. But he doesn’t show that panic on his face and is standing there bravely. When Paul looked around at that time, there were many people standing there, dressed in the same clothes as the people who had brought him.
At that time the elder was telling his followers who were gathered there. Anyway, let’s not decide him yet. Stay here for a few days. That we can eat only after knowing how his affairs are. Then Elder Paulus turns to him and tells him that if you live according to me, you can live comfortably here, otherwise we will make food from you right now.
Even if Paul had only the thought of escaping from here at that time, he was forced to swear what the elder had said. At that time Paulus had in his mind that he must escape from here one day. Living in an unsanitary environment was a matter of great difficulty for Paul.
On all these occasions the elder was studying Paul’s character. Seeing many good things in his character, the elder comes to the decision to appoint Paul as his heir and successor. The elder was a person who knew a lot of magic and indrajalam and mahendrajalam and he is teaching all kinds of knowledge he knows along with the elder Paulus.
Thus Paul is living in that cave for 12 years or one cycle of Jupiter. Having stayed there for such a long time, he had an unbreakable guru-disciple relationship with the elder. But even then Paul was still thinking that one thing had to go out somehow. He should go back to his native land. He wanted to see the letterman who had raised him and raised him. By thinking about this one thing in his mind all the time, there were differences even in his eating. Noticing this one thing, the elder is arranging special guards to look after Paulus.
The elder was forced to do such an act because he was wondering whether Paul would jump from here. But with each passing day, Paul’s condition is getting worse. With that, the elder called Paul and asked him if he wanted to leave here. At that time Paul replied, I never want to leave you. But I must go and see Katanarachan, who is my foster father. I had a small wish to go to my country.
After hearing this, the elder’s affection for Paul is increasing. An answer given to the elder Paul was as follows. I will never teach anyone to get you out of here. At the same time, if you want, you can escape from here. Under no circumstances should you tell anyone about this cave about us. Similarly, don’t you ever forget me, the elder and your teacher. When Paulus heard this answer, there was a great joy inside him.
After hypnotizing all the people who were guarding him that night with his magic technique, Paul is coming out of the cave. Although he was naked when he came out of the cave, he kept the clothes he was wearing when he entered the cave or when he was captured. Wearing those clothes, he is traveling towards his country.
So after a long journey, Paul is returning to Katamamatte, which is his country. The first place he went to was his adoptive father, Katanarach. On this one occasion, when he suddenly saw Paul, the letter writer could not recognize him. But when he explained all the things that had happened, the litigator, with tears in his eyes, scolded Paulus.
It was many events that happened later that turned Paul into a real Katamamat Katanaar. At the time when Paulus arrived in Katamamat, all the locals were struggling with ghosts and devils. On this one occasion, Paul uses his magical skills to subdue all those ghosts and demons and command them to leave. With this one thing, all the people in the country were talking about Paulus.
Knowing all these things, all the fathers who were in high positions are also appointing Paulus as a priest in Katamamat. That is how an ordinary person, say Paul, who was a poor orphan, becomes a criminal. Then, with each passing day, the news about Kadamatta Katanaar is spreading all over the country. Even from far away people are starting to come to Katamat in search of katanas.
Katanar kept on giving all the help he could to all the people who came to him irrespective of caste and creed. The most famous of the stories about Katanars is the story of Kalliangat capturing Neeli. When they couldn’t bear Neely’s harassment, the people of Pazhakannur came to Katamat in search of Katanar. As soon as they arrive, Katanars are preparing to go with them.
Neely usually stopped passers-by and asked them if they could give them some lime to make them stiffen up, then drugged them and killed them. In this same way Neely is also appearing in front of Katanar in Katamamat. When he asked for lime, he took an iron and put some lime on it and held it towards Nili. When I saw it, I initially refused to buy it, but Neely is buying it. On that one occasion, using his spells, he puts the nail in Neely’s head. Katanaar in Katamamat.
Along with that, all the powers of Kalliangat Neeli are waning. When Katanar walked in front of Katamamat, Neely followed him like a maid. But after going a long way, Neely gets a chance to escape. Immediately after crossing the river, Neely enters the land of Parumala. Kadamatta Katanar was not ready to let her go. He is traveling after her. When he reached the river there was no canoe for him to cross. At that time he cut a banana leaf and magically transformed himself into a canoe.
He is traveling after Neely. So finally Katanar arrested Neely again and Katanar settled Neely in Katamamat in Panayannarkav temple with a condition that he will not harm anyone again. The stories related to Katanaar do not end here. Many, many stories are circulating everywhere regarding Kadamatta Katanar.
So I hope you have now understood everything about Katamamat Katanaar. Even though Kalliankat Neeli was settled in Panayannarkavi with a condition that he would not harm anyone again, many people still see Kalliankat Neeli after midnight on several occasions…