

ഔവർ ലേഡി ഓഫ് വേളാങ്കണ്ണി പള്ളി അഥവാ ആരോഗ്യ മാതാ ദേവാലയം പുന്നംപറമ്പിനടുത്തുള്ള കരുമത്രയിലാണ് സ്ഥിതി ചെയ്യുന്നത്. മച്ചാട് സെൻ്റ് ആൻ്റണീസ് ദേവലായത്തിൽ നിന്ന് പിരിഞ്ഞ് 1982 നവംബറിലാണ് ഇത് നിർമ്മിച്ചത്. വിളിച്ചാൽ വിളികേൾക്കുന്ന പരിശുദ്ധ അമ്മയുടെ തിരുന്നാൾ എല്ലാ വർഷവും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ ആഘോഷിക്കുന്നു. ജാതിമതഭേദമന്യേ അനേകം ഭക്തജന സാന്നിധ്യമാണ് അമ്മയുടെ അനുഗ്രഹം തേടിയും ലഭിച്ച നന്മകൾക്ക് നന്ദിയും അർപ്പിക്കാൻ ഈ അവസരങ്ങളിൽ എത്തിച്ചേരുന്നത്. വിവാഹതടസ്സം മാറുക, കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം ലഭിക്കുക. എന്നിങ്ങനെ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഗ്രഹങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇവിടെത്തെ പ്രധാന നേർച്ച അമ്മയ്ക്ക് സാരി സമ്മർപ്പണം, കൽവിളക്കിൽ തിരിതെളിയിക്കുക എന്നതാണ്. ആഗസ്റ്റ് 31 മുതൽ സെപ്തംബർ 8 വരെ എട്ട്നോമ്പാചരണം ആചരിച്ചുപോരുന്നു.
തൃശ്ശൂർ അതിരൂപതയുടെ വേളാങ്കണ്ണി എന്നറിയപ്പെടുന്ന കരുമത്ര ആരോഗ്യമാതാവിൻ്റെ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിൻ്റെ ജനനതിരുന്നാളും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിൻ്റെ അമ്പു തിരുന്നാളും സംയുക്തമായി ആത്മീയ ആഘോഷത്തോടെ കൊണ്ടാടുന്നു. എട്ടുനോമ്പിൻ്റെ ചൈതന്യതോടെ മാത്യസന്നിധിയിൽ വചന ഉപാസനയിരുന്ന്, മരിയൻ കൺവെൻഷനിലും തിരുന്നാളിൻ്റെ തിരുകർമ്മങ്ങളിലും ജപമാല പ്രദക്ഷീണത്തിലും പങ്കുചേർന്ന് നിരവധിയായ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നതിനും പരിശുദ്ധ അമ്മയ്ക്ക് ജന്മദിന ആശംസകൾ നേരുന്നതിനും ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
കൈക്കാരന്മാർ
ആൻ്റണി പനയ്ക്കൽ
ഷാജു ചീരൻ
സൈമൺ തേർമഠം
വികാരി
ഫാ. മനോജ് കീഴൂരുമുട്ടിക്കൽ
ജനറൽ കൺവീനർ
ആൻ്റണി വടക്കൻ

31.08.2024 ശനി
- 6.30 AM: ദിവ്യബലി
- 5.00 PM: കൊടിയേറ്റം, ദിവ്യബലി, ലദീഞ്ഞ്, നൊവേന
- കാർമ്മികൻ: മോൺ. ഫാ. ജോസ് കോനിക്കര അതിരൂപത വികാരി ജനറാൾ
- നിയോഗം: കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർ
- സമ്മർപ്പണം: സെൻ്റ് ജോർജ്ജ് യൂണിറ്റ്, അമലോത്ഭവ മാതാ യൂണിറ്റ്
മരിയൻ കൺവെൻഷൻ
2024 സെപ്തംബർ
1,2,3 തീയ്യതികളിൽ
5.00 PM – 9.00 PM


01.09.2024 ഞായർ
- 7:00 AM : ദിവ്യബലി
- 7:00 AM : ദിവ്യബലി
- റവ. ഫാ. ജെയ്സൺ മുണ്ടൻമാണി CMI അസി. ഡയറക്ടർ, ജൂബിലി ഹോസ്പിറ്റൽ
- തുടർന്ന് കേശദാനം
- 9.30 AM-4PM : വചന ഉപാസന
- 5.00 PM : ദിവ്യബലി, ലദീഞ്ഞ്,നൊവേന
- കാർമ്മികൻ : റവ.ഫാ.ജോയ് ചെറുവത്തൂർ VC അസി. ഡയറകൾ, അമല ഹോസ്പിറ്റൽ
- നിയോഗം : തൊഴിൽ രഹിതർ
- സമർപ്പണം : സെന്റ് സെബാസ്റ്റ്യൻ യൂണിറ്റ് ദിവ്യബലിക്ക് ശേഷം മരിയൻ കൺവെൻഷൻ ആരംഭം
02.09.2024 തിങ്കൾ
- 6.30 AM: ദിവ്യബലി
- 9.30 AM-4PM: വചന ഉപാസന
- 5.00 PM: ദിവ്യബലി, ലദീഞ്ഞ്, നൊവേന
- കാർമ്മികൻ: വെരി. റവ. ഫാ. വർഗ്ഗീസ് തരകൻ ഫൊറോന വികാരി, വടക്കാഞ്ചേരി
- നിയോഗം: കുടുംബങ്ങൾ
- സമർപ്പണം: സെൻ്റ് തോമസ് യൂണിറ്റ്, സെന്റ് ആന്റണീസ് യൂണിറ്റ് മരിയൻ കൺവെൻഷൻ


03.09.2024 ചൊവ്വ
- 9.30 AM-4 PM: വചന ഉപാസന
- 5.00 PM: ദിവ്യബലി, ലദീഞ്ഞ്, നൊവേന
- കാർമ്മികൻ: റവ. ഫാ. ആൻ്റണി ആലുക്ക വികാരി, കോടന്നൂർ
- നിയോഗം: രോഗികൾ
- സമർപ്പണം: സെന്റ്റ് പോൾ യൂണിറ്റ്, സെൻ്റ് റാഫേൽ യൂണിറ്റ് മരിയൻ കൺവെൻഷൻ സമാപനം
04.09.2024 ബുധൻ
- 6.30 AM: ദിവ്യബലി
- 9.30 AM-4PM: വചന ഉപാസന
- 5.00 PM: ദിവ്യബലി, ലദീഞ്ഞ്, നൊവേന
- കാർമ്മികൻ: റവ. ഫാ. ഡെന്നീസ് മാറോക്കി വികാരി, ആറ്റുപുറം
- നിയോഗം: പ്രവാസികൾ
- സമർപ്പണം: സെന്റ് അൽഫോൺസ യൂണിറ്റ് തുടർന്ന് വാഹന വെഞ്ചിരിപ്പ്


05.09.2024 വ്യാഴം
- 6.30 AM: ദിവ്യബലി
- 9.30 AM – 4PM: വചന ഉപാസന
- 5.00 PM: ദിവ്യബലി, ലദീഞ്ഞ്, നൊവേന
- കാർമ്മികൻ: റവ. ഫാ. ചാക്കോ ചിറമ്മൽ പ്രിൻസിപ്പാൾ, മഹാജൂബിലി ട്രെയിനിംഗ് കോളേജ
- നിയോഗം: അധ്യാപകർ
- സമർപ്പണം: സെന്റ് മദർ തെരേസ യൂണിറ്റ്
06.09.2024 വെള്ളി
- 6.30 AM: ദിവ്യബലി
- 9.30 AM-4PM: വചന ഉപാസന
- 5.00 PM: ദിവ്യബലി, ലദീഞ്ഞ്, നൊവേന
- കാർമ്മികൻ: റവ. ഫാ. സാജൻ പിണ്ടിയാൻ പ്രൊഫ. മേരിമാതാ മേജർ സെമിനാരി
- നിയോഗം: സമർപ്പിതർ
- സമർപ്പണം: സെന്റ് ജോസഫ് യൂണിറ്റ് സെന്റ് ഫ്രാൻസിസ് യൂണിറ്റ് ഇലുമിനേഷൻ സ്വിച്ച് ഓൺ കർമ്മം



07.09.2024





08.09.2024 ഞായർ
തിരുനാൾ ദിനം
- 7.00 AM: ദിവ്യബലി
- 9.30 AM: പൊതുമാമ്മോദീസ
- 10.30 AM: ആഘോഷമായ തിരുനാൾ പാട്ടുകുർബാന
- മുഖ്യ കാർമ്മികൻ: വെരി. റവ. ഫാ. ഡേവീസ് പുലിക്കോട്ടിൽ Sr. ഫൊറോന വികാരി, ലൂർദ്ദ് കത്തീഡ്രൽ
- തിരുനാൾ സന്ദേശം: വെരി. റവ. ഫാ. സെബാസ്റ്റ്യൻ ചാലയ്ക്കൽ റെക്ടർ, മേരിമാതാ മേജർ സെമിനാരി
- സമർപ്പണം: തിരുനാൾ കമ്മിറ്റി അംഗങ്ങൾ ജീവകാരുണ്യ സഹായ വിതരണം
- 3.30 PM: ദിവ്യബലി
- കാർമ്മികൻ: റവ. ഫാ. ബിജു പാണേങ്ങാടൻ
- എക്സിക്യൂട്ടീവ് മാനേജർ, സെന്റ് തോമസ് കോളേജ്
- ദിവ്യബലിക്ക് ശേഷം ഭക്തിനിർഭരമായ ജപമാല പ്രദക്ഷിണം ബർത്ത് ഡേ കേക്ക് മുറിക്കൽ
ഗാനമേള
എയ്ഞ്ചൽ വോയ്സ് മൂവ്വാറ്റുപുഴ

09.09.2024 തിങ്കൾ
- 6.30 AM: ഇടവകയിലെ പരേതർക്കുവേണ്ടിയുള്ള ദിവ്യബലി ഒപ്പീസ്
- കാർമ്മികൻ: റവ.ഫാ.മനോജ് കീഴൂരുമുട്ടിക്കൽ (വികാരി)
15.09.2024 ഞായർ (എട്ടാംമിടം)
- 6.45 AM: ദിവ്യബലി, ലദീഞ്ഞ്, നൊവേന, കൊടിയിറക്കം
- കാർമ്മികൻ: റവ. ഫാ. ജോൺസൺ അന്തിക്കാട്ട് ഡയറക്ടർ, പോപ്പ് പോൾ മേഴ്സി ഹോം, പെരിങ്ങണ്ടൂർ
- 10.30 AM: ദിവ്യബലി
AROGYAMATHA CHURCH KARUMATHARA
(NEAR VAZHANI DAM) WADAKKANCHERY
THRISSUR KERALA INDIA – 680589
MOB : 9188368524
