
മുഹമ്മദലിയുടെ ജീവചരിത്രം. ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് അലി ആകുന്നതിന് മുമ്പ് ലോക വിസ്മയമായ ഈ ബോക്സിംഗ് ചാമ്പ്യൻ്റെ പേര് കാഷ്യസ് മാർസെല്ലസ് ക്ലേഎന്നായിരുന്നു. കാഷ്യസ് മാർസെല്ലസ് ക്ലേ സീനിയറിൻ്റെയും ഒഡേസ ഗ്രേഡി ക്ലേയുടെ മകനായി 1942 ജനുവരി പ 17-ാം തിയ്യതി കെൻ്റക്കിലെ ലൂയിസ്വില്ലെയിൽ കാഷ്യസ് മാർസെല്ലസ് ക്ലേ ജനിച്ചു. കാഷ്യസ് ക്ലേ സീനിയറിൻ്റെയും ഒഡേസ ഗ്രേഡിയുടെയും രണ്ട് പുത്രന്മാരിൽ മൂത്തവൻ ആയിരുന്നു കാഷ്യസ് ക്ലേ.
തൻ്റെ ചുറ്റുമുള്ള കറുത്ത വർഗക്കാർ വെളുത്തവരായി ജനിക്കാത്തതിൽ നിരാശ അനുഭവിക്കുന്നു എന്ന കാര്യം കുഞ്ഞി കാഷ്യസ് ശ്രദ്ധിച്ചു. എന്നാൽ എന്തിന് വെളുത്തനായി ജനിക്കണം. കറുത്തവന് എന്താണ് കുറവ്. മനുഷ്യരെന്ന നിലയിൽ വെളുത്തവനും കറുത്തവനും തമ്മിലുള്ള വ്യത്യാസം എന്താണ്?എന്നീ ചോദ്യങ്ങൾ അവൻ സ്വയം ചോദിച്ചു.താൻ ജനിച്ചത് തൻ്റെ ജനങ്ങൾക്കായി എന്തെങ്കിലും ചെയ്യാൻ വേണ്ടിയാണെന്ന വിശ്വാസം കുട്ടിക്കാലം മുതലേ കാഷ്യസ് ക്ലേയുടെ മനസ്സിൽ നിറഞ്ഞു. എട്ടുവയസ്സുകാരനായ കാഷ്യസ് രാത്രിയിൽ സ്ഥിരമായി വീട്ടിൽ നിന്നും ഇറങ്ങി നടന്ന് വിജനമായ സ്ഥലങ്ങളിൽ ചെന്ന് നിൽക്കും. ആകാശത്തേക്ക് നോക്കി അങ്ങനെ നിൽക്കുമ്പോൾ മേഘങ്ങൾക്കിടയിലൂടെ ദൈവമോ മാലാഖമാരൊ പ്രത്യക്ഷപ്പെട്ട് നീ നിൻ്റെ ആളുകളുടെ നന്മയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യ് എന്ന് പറയുന്നതുപോലെ അവനു തോന്നി.
മക്കളെ നന്നായി വളർത്താൻ പാടുപെടുന്നതിലൊന്നും അലസത കാണിക്കാത്ത ആളായിരുന്നു കാഷ്യസിൻ്റെ പിതാവ്. കാഷ്യസിനും സഹോദരനും സ്വന്തമായി സൈക്കിളുകൾ ഉണ്ടായിരുന്നു. സ്കൂളിലേക്ക് രണ്ട് കുട്ടികളെയും ബസിൽ പറഞ്ഞയക്കാൻ പണം ഇല്ലാതിരുന്നത് കൊണ്ടാണ് മാതാപിതാക്കൾ കാഷ്യസിനും സഹോദരനും സൈക്കിൾ വാങ്ങി കൊടുത്തത്. സൈക്കിളുകളിൽ അവർ ഇരുവരും ലൂയിസ് വില്ലയിലെ വിജന പാതകളിലൂടെ കറങ്ങി. ക്ലാസിൽ ഇരിക്കുന്നതിനേക്കാൾ ഇഷ്ടം സ്കൂളിലേക്കുള്ള യാത്രയായിരുന്നു.
1954 ഒക്ടോബർ മാസത്തിലെ ഒരു ഉച്ച തിരിഞ്ഞ നേരത്ത് തൻ്റെ ചങ്ങാതിയായ ജോണി വിലീസിനോടൊപ്പം കാഷ്യസ് സൈക്കിളിൽ ചുറ്റിയടിക്കുകയായിരുന്നു. പ്രത്യേകിച്ച് ഒരു ലക്ഷ്യമില്ലാതെ കാശും ചങ്ങാതിയും ലൂയിസ് വില്ലയുടെ തെരുവിലൂടെ സൈക്കിളിൽ കറങ്ങി നടന്നു. നേരം കുറെ കഴിഞ്ഞു. അപ്പോഴാണ് മഴ പെയ്യാൻ തുടങ്ങിയത്. മഴ കൊള്ളാതിരിക്കാൻ കൊളാംബിയ ഓഡിറ്റോറിയത്തിലേക്ക് അവർ ഓടിക്കയറി. ഓഡിറ്റോറിയത്തിൽ ലൂയിസ് വില്ല ഹോം ഷോ എന്ന പേരിൽ ഒരു പ്രദർശനം നടക്കുന്നുണ്ടായിരുന്നു. ദീർഘനേരം അവർ ഹാളിൽ അലഞ്ഞു നടന്നു. ഹാളിൽ നിന്നും പുറത്തു കടന്നു സൈക്കിൾ പാർക്ക് ചെയ്ത സ്ഥലത്ത് ചെന്ന് നോക്കിയ കാഷ്യസ് ഞെട്ടി.
സൈക്കിൾ കളവ് പോയിരിക്കുന്നു. അവന് എന്തു ചെയ്യണമെന്ന് മനസ്സിലായില്ല. കുറച്ചു നേരം അവൻ സ്തംഭിച്ചു നിന്നു. അഛനോട് എന്തു പറയുമെന്ന അവന് ഒരു എത്തും പിടിയും കിട്ടിയില്ല. കൊളാംബിയ ഓഡിറ്റോറിയത്തിലെ ജിംനേഷ്യത്തിൽ ആ സമയം വെള്ളക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ ജോൺ മാർട്ടിൻ ഉണ്ടായിരുന്നു. ജീമ്മിനുള്ളിൽ എത്തി ജോൺ മാർട്ടിനോട് സൈക്കിൾ മോഷണം പോയതിനെക്കുറിച്ച് സങ്കടവും രോഷവും ഇഴപിരിഞ്ഞ ഭാവത്തിൽ കാഷ്യസ് വിവരിച്ചു.
അതിനിടയിലാണ് അവൻ അറിയാതെ ജിമ്മിനുള്ളിൽ ഉള്ള ആളുകൾ ശ്രദ്ധിച്ചത്. ജിമ്മിനുള്ളിൽ നിറയെ ബോക്സർമാരായിരുന്നു. അവർ കയറിനു മുകളിലൂടെ ചാടുകയും ഷാഡോ ബോക്സിംഗ് നടത്തുകയും സ്പീഡ് ബാഗിൽ ഇടിക്കുകയും ചെയ്യുന്നുണ്ട്. ശരീരങ്ങളുടെ ഉത്സവം ഒരു മാസ്മരിക അവസ്ഥയിലേക്ക് തന്നെ എത്തിക്കുന്നത് പോലെ തോന്നി കാഷ്യസിന്. സൈക്കിൾ കളവുപോയ കാര്യമൊക്കെ അവൻ മറന്നതു പോലെയായി. തൻ്റെ മുന്നിൽ നിൽക്കുന്ന ബാലനെ മാർട്ടിൻ ശ്രദ്ധിച്ചു. ലൂയിസ് വില്ലയിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന മാർട്ടിൻ അറിയപ്പെടുന്ന ബോക്സർമായിരുന്നു.
ഒറ്റ നോട്ടത്തിൽ തന്നെ ഒരു വ്യക്തിയുടെ കായിക ക്ഷമതയും ശരീരത്തിൻ്റെ പ്രത്യേകതകളും തിരിച്ചറിയാൻ കഴിവുള്ള മാർട്ടിൻ തൻ്റെ മുന്നിൽ നിൽക്കുന്ന ബാലനിൽ ചില പ്രത്യേകതകൾ കണ്ടെത്തി. അങ്ങനെ 13 വയസ്സ് തികഞ്ഞിട്ടില്ലാത്ത കാഷ്യസ്. ബോക്സിംഗ് പരിശീലനം ആരംഭിച്ചു. ഓരോ ദിവസവും പുതിയ ഒരാളെ പോലെയാണ് അവൻ ജിമ്മിൽ എത്തിയിരുന്നത്. സ്കൂളിൽ നിന്നും നേരെ ജിമ്മിലേക്ക് വരികയായിരുന്നു പതിവ്. ജോ മാർട്ടിനും അവനിലെ ആ പുതുമ ശ്രദ്ധിച്ചു. കാഷ്യസ് കഠിനമായി അധ്വാനിക്കാൻ തയ്യാറായി. അവനെപ്പോലെ ആഴ്ചയിൽ ആറു ദിവസവും കൃത്യസമയത്ത് ജിമ്മിലെത്തുന്ന മറ്റൊരു കുട്ടി വേറെ ഉണ്ടായിരുന്നില്ല. അവൻ്റെ പ്രായത്തിലുള്ള മറ്റു കുട്ടികൾ പലരും മദ്യപിക്കുകയും പുകവലിക്കുകയും ഒക്കെ ചെയ്തിരുന്നു. കാഷ്യസിന് അത്തരം സ്വഭാവങ്ങളൊന്നും ഉണ്ടായിരുന്നില്ല.
മുതിർന്ന ഒരാളേക്കാൾ ഉറച്ച ഇച്ഛാശക്തിയും അച്ചടക്കവും അവനിൽ ആർക്കും കാണാൻ കഴിഞ്ഞു. എല്ലാ ദിവസവും ജിമ്മിൽ ആദ്യം എത്തിയിരുന്നത് കാഷ്യസ് ആണ്. പരിശീലനം കഴിഞ്ഞ് അവസാനം ജിമ്മിൽ നിന്നും പുറത്ത് കടന്നിരുന്നതും അവൻ തന്നെ. മറ്റു കുട്ടികൾ അത്താഴം കഴിക്കാൻ വീടുകളിലേക്ക് പോയി കഴിഞ്ഞാലും അവൻ ജിമ്മിൽ തന്നെ പരിശീലനം തുടർന്നു. അപ്പോഴൊക്കെ ജോ മാർട്ടിൻ അവൻ്റെ അരികെ വന്നുനിന്ന് അവൻ്റെ ഓരോ ചലനവും കൗതുകത്തോടെ ശ്രദ്ധിച്ചു. കാഷ്യസിന് ഒരു പ്രാദേശിക ബോക്സിംഗ് ട്രെയിനർ ആയ ഫ്രെഡ് സ്റ്റോണറിനെ മാർട്ടിൻ പരിചയപ്പെടുത്തി.
കറുത്ത വർഗക്കാരനായ ഫ്രെഡ് സ്റ്റോണർ കാഷ്യസിൻ്റെ അപാരമായ ആവേശവും സ്റ്റാമിനയും ശ്രദ്ധിച്ചിരുന്നു. കാഷ്യസ് ആകട്ടെ തൻ്റെ ജീവിതത്തിലെ പ്രധാന ലക്ഷ്യമെന്ന നിലയിലാണ് ബോക്സിനെ കാണുന്നതെന്ന് സ്റ്റോണർക്ക് മനസ്സിലായി. സ്റ്റോണറും ആവേശത്തോടെ അവനെ പഠിപ്പിച്ചു.,എതിരാളിയെ പ്രതീക്ഷിക്കാത്ത തരത്തിൽ അതിശക്തമായി പഞ്ച് ചെയ്യേണ്ടത് എങ്ങനെയാണെന്ന് സ്റ്റോണർ അവനെ പഠിപ്പിച്ചു. ശക്തമായി പഞ്ച് ചെയ്യുമ്പോൾ ഒരു കാര്യം കാഷ്യസ് എപ്പോഴും മറക്കുന്നതായി അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടു. എതിരാളിയെ ബ്ലോക്ക് ചെയ്യാൻ കാഷ്യസ് മറക്കുന്നു. നമ്മുടെ ഭാഗം സുരക്ഷിതമാക്കിയാണ് പഞ്ച് ചെയ്യേണ്ടതെന്ന് അവന് പറഞ്ഞു കൊടുത്തു.
ബോക്സിങ്ങിൽ പഞ്ച് പോലെ തന്നെ പ്രധാനമാണ് റോക്ക് എന്ന അടിസ്ഥാനപാഠം. സ്റ്റോണർ അവന്വിവരിച്ച് നൽകി. അധികം കായികശക്തി ചിലവഴിക്കാതെ എളുപ്പത്തിൽ എതിരാളിയെ കീഴ് പ്പെടുത്താനുള്ള പല ടെക്നിക്കുകളും അദ്ദേഹം കാഷ്യസിനെ പഠിപ്പിച്ചു. ശരീരം ക്ഷീണിക്കാതെ കുറഞ്ഞ കായികശക്തി ഉപയോഗിച്ച് എങ്ങനെ ഫലപ്രദമായി ഫൈറ്റ് ചെയ്യാം എന്ന പാഠം സ്റ്റോണറിൽ നിന്നും കാഷ്യസ് മനസ്സിലാക്കി. ബോക്സിംഗ് ചെറിയ ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുള്ള ഒരു കല എന്ന് കാഷ്യസിന് തോന്നി. ആ ചെറു പ്രായത്തിലും തൻ്റെ കലയിലൂടെ അവൻ നേടാനാഗ്രഹിച്ചത് വലിയൊരു ലക്ഷ്യമാണ്.
കറുത്തവൻ്റെ കരുത്ത് ലോകത്തിന് കാണിച്ചു കൊടുക്കുക. അതിന് ഒരു വഴിയെ അവൻ കണ്ടുള്ളൂ. റിങ്ങിൻ്റെ രാജകുമാരനാകുക. ബോക്സിംഗ് ആവശ്യമുള്ള ശരീരശക്തിയുടെയും ആവശ്യത്തിൻ്റെയും പകുതി പോലും ഇല്ലാത്തവരാണ് പല ഫൈറ്റർ മാരും. എന്നാൽ അവർക്ക് ഫൈറ്റിങ്ങിലെ ട്രിക്കുകൾ അറിയാം. ട്രിക്കുകൾ പഠിക്കുന്നതിൽ കാഷ്യസ് എപ്പോഴും പിന്നിലാണെന്ന് സ്റ്റോണർ അവനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. തലയാട്ടി എല്ലാം സമ്മതിച്ച ശേഷവും കാഷ്യസ് തൻ്റേതായ രീതിയിൽ തന്നെ ഫൈറ്റ് ചെയ്തു.
തെരുവുകളുടെ രാജാവെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന കോർക്കി ബേക്കർനെ കാഷ്യസ് ബോക്സിംഗ് റിംഗിൽ പരാജയപ്പെടുത്തി. ഈ ഏറ്റുമുട്ടലിലൂടെ കാഷ്യസിൻ്റെ ഭയം നീങ്ങി. ആത്മാഭിമാനവും ആത്മവിശ്വാസവും വർധിച്ചു. ബോക്സിംഗ് തുടരാനുള്ള പ്രചോദനവും അവന് ലഭിച്ചു. 1960 ലെ റോം ഒളിമ്പിക്സിൽ കാഷ്യസ് ക്ലേ ലോക ലൈറ്റ് ചാമ്പ്യൻ ആയി. ഈ ബോക്സിംഗ് മത്സരമായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ ഒളിമ്പിക് പോരാട്ടം. അങ്ങനെ ആ സമ്മർ ഒളിമ്പിക്സിൽ കാഷ്യസ് ക്ലേ ലോക ലൈറ്റ് ചാമ്പ്യൻ ആയി മാറി. കേഷ്യസിന് അവിശ്വസനീയമായ ഒന്നും തോന്നിയില്ല. കാരണം ഗോൾഡ് മെഡൽ വാങ്ങാതെ റോമിൽ നിന്നും തിരിച്ചുവരില്ലെന്ന് ക്ലേ മുൻകൂട്ടി ഉറപ്പിച്ചിരുന്നു. 1960 ഒക്ടോബർ 29 ന് ലൂയിസ് വില്ലയിലെ ഫ്രീഡം ഹാളിൽ വച്ച് കാഷ്യസ് ടണ്ണി ഹുൻസേക്കറി പരാജയപ്പെടുത്തി.
ഒരുനാൾ റോണി എന്ന ഒരു സുഹൃത്തിനോടൊപ്പം കാഷ്യസ് ഒരു റസ്റ്റോററ്റിൽ കയറി. തുടർന്ന് രണ്ട് ചീസ് ബർഗറും രണ്ട് വാനില മിൽക്ക് ഷൈക്കും അവർ ഓർഡർ ചെയ്തു. ഒളിമ്പിക് ജേതാവായ തന്നെ റെസ്റ്റോറൻ്റ് നടത്തിപ്പുകാർ തിരിച്ചറിയുമെന്ന അഭിമാന ബോധത്തോടെയാണ് കാഷ്യസ് അവിടെ ഇരുന്നത്. കഴുത്തിൽ അപ്പോഴും ഗോൾഡ് മെഡൽ ഉണ്ടായിരുന്നു. അവർ രണ്ടുപേരെയും ആകെ ഒന്ന് നോക്കിയശേഷം വിളമ്പുകാരി ഇങ്ങനെ പറഞ്ഞു. ഞങ്ങൾ നീഗ്രോകൾക്ക് ഭക്ഷണം വിളമ്പാറില്ല. ആ വാക്കുകൾ കാഷ്യസിനെയും കൂട്ടുകാരനെയും ദുഃഖത്തിലാഴ്ത്തി. ഞങ്ങൾ ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കുകയല്ലേ ചെയ്യുന്നുള്ളൂ. അതിനെന്താണ് കുഴപ്പം കാഷ്യസ് വിളമ്പുകാരോട് ചോദിച്ചു. ഒളിമ്പിക്സ് ചാമ്പ്യൻ കാഷ്യസ് ക്ലേയാണ് താനെന്നും അവൻ അവരെ അറിയിച്ചു. ഇവിടെ നിങ്ങൾക്ക് ഭക്ഷണം തരാനാവില്ലെന്ന് വിളമ്പുകാർ പറഞ്ഞു. കാഷ്യസും കൂട്ടുകാരനും അപമാനഭാരത്തോടെ എഴുന്നേറ്റു.
തലമുറകളായി കറുത്തവർ അനുഭവിക്കുന്ന അപമാനത്തിൻ്റെ തുടർചിത്രങ്ങൾ അവൻ്റെ സ്മരണയിലൂടെ കടന്നുപോയി. തൻ്റെ വർഗത്തെ അപമാനത്തിൽ നിന്നും കരകയറ്റുവാൻ ഉപകരിക്കുമെന്ന് കരുതിയ സ്വർണമെഡൽ കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഒരു ദീർഘനിശ്വാസത്തിനു ശേഷം ഊണിലും ഉറക്കത്തിലും എല്ലാം താൻ ശരീരത്തിൽ കൊണ്ട് നടക്കുന്ന ആ ഒളിമ്പിക് സ്വർണമെഡൽ അവൻ ഒഹായോ നദിയിലേക്ക് വലിച്ചെറിഞ്ഞു. 1961 ഫെബ്രുവരി 7-ാം തിയ്യതിമിയാമി ബീച്ചിൽ വച്ചാണ് കാഷ്സും റോബിൻസണും തമ്മിലുള്ള ഫൈറ്റ് നടന്നത്. ഫൈറ്റിങ് ആരംഭിച്ചതോടെ എല്ലാവരുടെയും നോട്ടം കാഷ്വസിലേക്ക് തിരിഞ്ഞു. 36 വയസ്സുള്ള ഒരാളെ 19 വയസ്സുള്ള ഒരു കൗമാരക്കാരനാണ് നേരിടുന്നത്.
കാഷ്യസ് തൻ്റെ ബാല്യകൗതുകങ്ങൾ വെടിഞ്ഞ് ഗംഭീരമായ പോരാട്ട വീരം കൈവരിച്ചു. തുടർച്ചയായ പഞ്ചുകൾ കൊണ്ട് കാഷ്യസ് റോബിൻസണിനെ പരാജയപ്പെടുത്തി. റിങ്ങിന് ഇടവേളകൾ കൊടുക്കാതെ കാഷ്യസിൻ്റെ ദിനങ്ങൾ മുന്നേറുകയായിരുന്നു. കാഷ്യസ് അപ്പോഴും ബൈക്ക് യാത്രയും വ്യായാമവും തുടർന്നു. ബോക്സിംഗ് മാച്ചുകൾ തുടർന്നുകൊണ്ടിരുന്നു.14 ഫൈറ്റുകൾ കാഷ്യസ് ക്ലേ വിജയിച്ചു. ഇവയിൽ പന്ത്രണ്ടെണ്ണം നോക്ക് ഔട്ട് ആയിരുന്നു. 20 വയസ്സു തികഞ്ഞിട്ടില്ലാത്ത ഒരു ബോക്സറെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനകരമായ നേട്ടമാണ്. ഒരു മാച്ചിനെ ആയുടെ 45000 ഡോളര് ലഭിച്ചു. അവനോ അവൻ്റെ കുടുംബാംഗങ്ങൾക്കോ സ്വപ്നം കാണാൻ പോലും കഴിയാത്തത്ര വലിയ സംഖ്യ ആയിരുന്നു അത്.
പണവും പ്രശസ്തിയും തേടി വരുമ്പോഴും കാഷ്യസ് പഴയ ബാലൻ തന്നെയായിരുന്നു. ചങ്ങാതിമാരോടൊപ്പം അവൻ ലൂയിസ് വില്ലയിൽ അലഞ്ഞു തിരിഞ്ഞു. ബോക്സിംഗ് ഇല്ലാത്ത സമയങ്ങളിൽ മോട്ടോർ സൈക്കിളിൽ കറങ്ങി നടക്കാനാണ് അവൻ താൽപര്യം കാണിച്ചത്. കാഷ്യസുമായി ഫൈറ്റ് ചെയ്യാൻ സോണി ലിസ്റ്റൺ സമ്മതിച്ചത് ബോക്സ്ർമാർക്കിടയിൽ മാത്രമല്ല സാധാരണ ജനങ്ങൾക്കിടയിൽ വലിയ വിഷയമായി. The Greatest Fight in History. World Revenge Championship എന്നാണ് വാൾ പോസ്റ്ററിൽ എഴുതിയിരുന്നത്. മിയാമി ബീച്ചിലെ കൺെവൻഷൻ ഹാൾ ആണ് ഫൈറ്റ് നിശ്ചയിച്ചിരുന്നത്. ഏഴ് റൗണ്ടുകളുള്ള ഈ മാച്ചിൽ കാഷ്യസിൻ്റെ ഇടിയേറ്റ് കുഴഞ്ഞ സോണി ലിസ്റ്റൺ തോൽവി സമ്മതിച്ചു കഴിഞ്ഞിരുന്നു. I AM THE GREATEST എന്ന് കാഷ്യസ് വിളിച്ചു പറഞ്ഞു.
അങ്ങനെ ഇരുപത്തിരണ്ടുകാരൻ കാഷ്യസ് ക്ലേ ഹെവി വെയ്റ്റ് ചാമ്പ്യൻ ആയി. സോണി ലിസ്റ്റണുമായുള്ള ഫൈറ്റിന് ശേഷം അധികം കഴിയുന്നതിന് മുമ്പ് കാഷ്യസ് ക്ലേ ഇസ്ലാം മതത്തിൽ ചേരാൻ പോവുകയാണെന്ന വാർത്ത പരന്നു. ലിസ്റ്റണുമായുള്ള ഫൈറ്റിന് മുമ്പുതന്നെ കേഷ്യസിൻ്റെ പിതാവ് ഇക്കാര്യം പലരോടും സൂചിപ്പിച്ചിരുന്നു. 1964 മാർച്ച് 6 -ാം തിയ്യതി മാൽക്കം എക്സ് കാഷ്യസിനെ യുണൈറ്റഡ് നാഷൻസ് ബിൽഡിങ്ങിലേക്ക് കൊണ്ടുപോയി. കാഷ്യസ് ക്ലേ ഇനി മുതൽ മുഹമ്മദ് അലി ആയിരിക്കുമെന്ന് എലിജാ മുഹമ്മദ് പ്രസ്താവിച്ചു.
1981 ഡിസംബർ 11-ാം തീയതിയാണ് മുഹമ്മദ് അലിയും ട്രെവർ ബെർബിക്കും തമ്മിലുള്ള ഫൈറ്റ് നടന്നത്. തൻ്റെ ഫൈറ്റ് മികവ് ഒന്നുകൂടി ലോകത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യം അലിക്കുണ്ടായിരുന്നു. അലിയുടെ ശാരീരിക അവസ്ഥ ഫൈറ്റിന് ചേർന്നതല്ല എന്ന അഭിപ്രായമുയർന്നു. അലിക്ക് തലച്ചോറിന് തകരാറുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. അലിക്ക് ധാരാളം ഇടികൊണ്ടതിൻ്റെ ഫലമായാണ് അലിയുടെ സംസാര ശേഷിയിൽ വ്യത്യാസം വന്നിട്ടുള്ളത് എന്ന അഭിപ്രായം ഡോക്ടർമാർക്കുണ്ടായിരുന്നു. 10 റൗണ്ട് വരെ മത്സരം നീണ്ടു. ഒടുവിൽ മൂന്ന് വിധികർത്താക്കളും ട്രെവർ ബെർബിക്കിനെ ഏകപക്ഷീയമായി വിജയി തെരഞ്ഞെടുത്തു.
ബോക്സിംഗ് അലി യുഗം അവസാനിച്ചു. അലിയുടെ അവസാനത്തെ ഫൈറ്റ് ആണ് ലോകം കണ്ടത്. ഏതൊരു നായകൻ്റെയും കഥ നീണ്ടുപോകുമ്പോൾ അത് മരണത്തിലോ പരാജയത്തിലോ എത്തുന്നു. അലിയുടെ കഥയും അതിന് അപാവാദമല്ല. എന്നാൽ പരാജയം സമ്മതിക്കുന്നതാണ് ജ്ഞാനിയുടെ വിവേകം. അലി അത് ചെയ്തു. റിങ്ങിലുള്ള പോരാട്ടം അവസാനിച്ചെങ്കിലും ഒരു മനുഷ്യനെന്ന പേരാട്ടം അവസാനിച്ചിട്ടില്ല എന്ന് അലി പറഞ്ഞു. ഞാൻ ഇപ്പോൾ ഫൈറ്റ് ആരംഭിച്ചിട്ടുള്ളൂ.അനീതിക്കും, വർണ്ണവെറിക്കും കുറ്റകൃത്യങ്ങൾക്കും, നിരക്ഷതക്കും, ദാരിദ്ര്യത്തിനും എതിരായ ബോഗ്സിങ്ങ് ഞാൻ തുടങ്ങാൻ പോകുന്നേയുള്ളു എന്ന് അലി പറഞ്ഞു. ആ വാക്കുകളുടെ പ്രത്യക്ഷതപോലെയാണ് പിന്നീട് അലിയുടെ ജീവിതം മുന്നോട്ട് പോയത്.
റിങ്ങിൽ നിന്ന് വിരമിച്ചതോടെ മനുഷ്യ കാരുണ്യങ്ങൾക്കും കലാപ്രവർത്തനങ്ങൾക്കും കൂടുതൽ സമയം ലഭിച്ചു. എന്തായിരുന്നു അലിയുടെ മഹത്വം. പങ്കെടുത്ത ഭൂരിഭാഗം മത്സരങ്ങളിലും വിജയിച്ചത്. ബോക്സിങ്ങിലെ ഇതിഹാസ പുരുഷന്മാരെ നോക്ക ഔട്ട് ചെയ്തതും. മൂന്ന് വട്ടം ലോക ഹെവി വെയിറ്റ് ചാമ്പ്യൻ ആയതോ അല്ല. കൃത്യസമയത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ അലിക്ക് കഴിഞ്ഞു. ഔപചാരിക വിദ്യാഭ്യാസം കാര്യമായി ഒന്നുമില്ലെങ്കിലും ജീവിതത്തെ നിരീക്ഷിച്ചു പഠിച്ചു അദ്ദേഹം. 2016 ജൂൺ 3 ന് ബോക്സിങ്ങ് ഇതിഹാസം മുഹമ്മദലി ഈ ലോകത്തോട് വിട പറഞ്ഞു
MUHAMMAD ALI BIOGRAPHY
Biography of Muhammad Ali. Before he converted to Islam and became Muhammad Ali, the name of this boxing champion was Cassius Marcellus Clay. Cassius Marcellus Clay was born on January 17, 1942 in Louisville, Kentucky, as the son of Cassius Marcellus Clay Sr. and Odessa Grady Clay. Cassius Clay was the older of two sons of Cassius Clay Sr. and Odessa Grady.
Baby Cassius notices that the black people around him feel frustrated that they were not born white. But why should one be born white? What is black lacking? As human beings, what is the difference between white and black? He asked himself the questions. The belief that he was born to do something for his people filled Cassius Clay’s mind from childhood. Eight-year-old Cassius would regularly leave the house at night and wander into deserted places. As he stood looking up at the sky, he felt as if God or angels appeared through the clouds and said, “Do something for the good of your people.”
Cassius’ father was a man who did not hesitate to raise his children well. Both Cassius and his brother had their own bicycles. Parents bought bicycles for Cassius and his brother because they did not have money to send their two children to school by bus. They both rode their bicycles through the deserted streets of Louisville. I preferred going to school to sitting in class.
One afternoon in October 1954 Cassius was riding a bicycle with his friend Johnny Willis. Cash and his friend cycled through the streets of Louisville with no particular purpose in mind. It’s been a while. Then it started raining. They ran into the Columbia Auditorium to avoid the rain. An exhibit called the Louisville Home Show was being held in the auditorium. They wandered the hall for a long time. Cassius was shocked when he walked out of the hall and went to the place where the bicycle was parked.
The cycle is gone. He didn’t know what to do. He was stunned for a while. He had no idea what to say to his father. John Martin, a white police officer, was in the gymnasium of Columbia Auditorium at the time. Arriving inside the gym, Cassius described the bicycle theft to John Martin with a mixture of sadness and anger.
Meanwhile, he was unknowingly noticed by the people inside the gym. The gym was full of boxers. They jump rope, shadowbox and hit the speed bag. Cassius felt as if the festival of bodies had put him in a trance. He seemed to have forgotten all about the bicycle being stolen. Martin noticed the boy standing in front of him. Martin was a police officer in Louisville and was a well-known boxer.
Able to recognize a person’s athletic prowess and physical characteristics with a single glance, Martin found some characteristics in the boy standing in front of him. Thus Cassius, who was not yet 13 years old. Started boxing training. He came to the gym like a new person every day. He used to come straight from school to the gym. Joe Martin also noticed that innovation in him. Cassius was willing to work hard. There was no other kid who got to the gym on time six days a week like him. Many other children his age were drinking and smoking. Cassius had none of those traits.
One could see in him a stronger will and discipline than an adult. Cassius was the first to arrive at the gym every day. He was the one who finally walked out of the gym after training. Even after the other kids went home for dinner, he continued training in the gym. Meanwhile, Joe Martin came to his side and watched his every move with interest. Martin introduced Cassius to Fred Stoner, a local boxing trainer.
Fred Stoner, a black man, noticed Cassius’ immense enthusiasm and stamina. Stoner realizes that Cassius sees Box as his main goal in life. Stoner also enthusiastically taught him, Stoner taught him how to punch so hard that an opponent would not expect it. Cassius for one thing when punching hard He noticed that he was always forgetting. Cassius forgets to block his opponent. He told us that we should secure our part and punch.
The fundamentals of rock are as important as punches in boxing. Stoner explained to him. He taught Cassius many techniques to easily subdue an opponent without expending much athletic power. Cassius also learned from Stoner how to fight effectively with minimal physical effort without tiring the body. Cassius felt that boxing was an art of accomplishing small goals. Even at that young age, he wanted to achieve a great goal through his art.
Show the world black power. He saw a way out. Become the prince of the ring. Many fighters do not have half the physical strength and demands that boxing requires. But they know the tricks of fighting. Stoner tried to make him understand that Cassius was always behind in learning tricks. After nodding in agreement, Cassius fought on in his own way.
Cassius defeated the self-proclaimed King of the Streets, Corky Baker, in a boxing ring. Cassius’ fears were allayed by this encounter. Increased self-esteem and confidence. He also got the motivation to continue boxing. Cassius Clay became the world lightweight champion at the 1960 Rome Olympics. This was a boxing match His first Olympic fight. So Cassius Clay became the world light champion at that summer Olympics. Cassius felt nothing incredible. Because Clay had determined in advance that he would not return from Rome without taking the gold medal. On October 29, 1960, Cassius Tunney defeated Hunzakery at Freedom Hall in Louisville.
One day, Cassius entered a restaurant with a friend named Ronnie. She then ordered two cheeseburgers and two vanilla milkshakes. Cassius sat there with a sense of pride that the restaurant operators would recognize him as an Olympic winner. The gold medal was still around his neck. After looking at both of them, the waitress said this. We don’t serve food to Negroes. Those words saddened Cassius and his friend. We’re not just sitting here eating. What’s wrong with that, Cassius asked the waiters. He also informed them that he was Cassius Clay, the Olympic champion. The waiters said they can’t serve you food here. Cassius and his companion rose in disgrace.
Images of the humiliation suffered by blacks for generations flashed through his memory. It has been proved that the gold medal, which was supposed to be useful to save his class from humiliation, is of no use. After a deep breath, he tossed the Olympic gold medal that he had been carrying around in the Ohio River. The fight between Cash and Robinson took place on February 7th, 1961 at Miami Beach. As the fighting started, everyone’s eyes turned to Cashews. A 36-year-old man is confronted by a 19-year-old teenager.
Cassius sheds his boyish passions and attains great martial prowess. Cassius defeated Robinson with a series of punches. Cassius’ days were progressing with no breaks in the ring. Cassius still continued to ride his bike and exercise. Boxing matches continued. Cassius Clay won 14 fights. Twelve of these were knock outs. This is a proud achievement for a boxer who is not even 20 years old. A match earned him 45000 dollars. It was a number that neither he nor his family could have dreamed of.
Even when Cassius comes looking for money and fame He was the same old boy. He wandered around Louisville with his friends. When he was not boxing, he enjoyed riding his motorcycle. Sonny Liston agreeing to fight Cassius became a big topic not only among boxers but also among the general public. The Greatest Fight in History. World Revenge Championship was written on the wall poster. The fight was scheduled for the Convention Hall in Miami Beach. In this seven-round match, Sonny Liston, who was knocked down by Casius, had already conceded defeat. Cassius called out I AM THE GREATEST.
Thus twenty-two-year-old Cassius Clay became the heavyweight champion. Not long after his fight with Sonny Liston, word spread that Cassius Clay was going to convert to Islam. Even before the fight with Liston, Cassius’ father mentioned this to many people. On March 6, 1964, Malcolm X Cassius was taken to the United Nations Building. Cassius Clay henceforth Muhammad Ali Elijah Muhammad stated that it would be.
The fight between Muhammad Ali and Trevor Berbick took place on December 11, 1981. Ali had a goal to convince the world of his fighting prowess. It was suggested that Ali’s physical condition was not suitable for the fight. Doctors had warned Ali that he had brain damage. The doctors were of the opinion that the difference in Ali’s speaking ability was a result of the many falls he had suffered. The match lasted till 10 rounds. In the end, all three judges unanimously chose Trevor Berbick as the winner.
The Ali era of boxing is over. The world saw Ali’s last fight. As the story of any hero progresses, it reaches death or failure. Ali’s story is no exception. But the wisdom of the wise is to admit failure. Ali did it. Ali said that the fight in the ring is over but the struggle as a man is not over. “I have just started the fight. I am about to start fighting against injustice, racism, crime, neglect and poverty,” said Ali. Later Ali’s life went on like the appearance of those words.
Retiring from the ring has left more time for human kindness and artistic pursuits. What was Ali’s greatness? Won most of the races participated. Knocked out legendary men in boxing. A three-time World Heavyweight Champion or not. Ali was able to make the right decisions at the right time. Although he had little formal education, he learned by observing life. On June 3, 2016, boxing legend Muhammad Ali passed away