പോർച്ചുഗലിലെ ഫണ്ടിൽ എന്ന് പറയുന്ന കടലോര ഗ്രാമത്തിലെ ഒരു സ്കൂളിലെ കുക്കായിരുന്നു ക്രിസ്ത്യാനോ റൊണാൾഡോയുടെ അമ്മ. അവർക്ക് സ്കൂളിൽ മിച്ചം വരുന്ന ഭക്ഷണം വീട്ടിൽ കൊണ്ടുപോയി കൊടുത്തിട്ട് വേണമായിരുന്നു അവരുടെ മൂന്ന് മക്കൾക്ക് വിശപ്പകറ്റാൻ വേണ്ടിയിട്ട്. അങ്ങനെ ഇരിക്കുമ്പോഴാണ് അവർ ഒന്നുകൂടെ നാലാമത് പ്രഗ്നന്റ് ആവുന്നത്. വളരെയധികം ദരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന കുടുംബത്തിൽ നാലാമതൊരു കുട്ടിയെ കൂടി പോറ്റാൻ തങ്ങൾക്ക് കഴിയില്ല എന്ന് തോന്നിയ ആ അമ്മ പലതവണയായി ചൂടുള്ള ബിയർ കഴിച്ചുകൊണ്ട് ആ കുട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് […]