
നരകത്തിൻ്റെ ശിക്ഷ.
മരണശേഷം നമ്മൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ചെയ്തുകൂട്ടിയ പാപത്തിൻ്റെ എല്ലാം ഫലം അനുഭവിക്കുവാനായി നമ്മൾ പോകാൻ വിധിക്കപ്പെട്ട സ്ഥലം ചിന്തിക്കാൻ പോലും പറ്റാത്ത ഭയവും ക്രൂരതയും മാത്രം നിറഞ്ഞു നിൽക്കുന്ന സ്ഥലം നരകം. പല വിശ്വാസങ്ങളിലും പല രീതിക്കാണ് നരകങ്ങളെ കുറിച്ച് ചെയ്തിരിക്കുന്നതെങ്കിൽ പോലും എല്ലാത്തിനും ഒരു കോമൺ പാറ്റേൺ ഉണ്ട്. ഗരുഡപുരാണത്തിൽ ഒരുപാട് നരകങ്ങളുണ്ട്. കുമ്പി ഭാഗം രൗരവം അങ്ങനെ ഒരുപാട് നരകങ്ങൾ എന്നാൽ നരകത്തിന് ജനറൽ ആയിട്ട് നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഒരു ഇമേജ് ഉണ്ട്.
ഓരോ തെറ്റുകൾ ചെയ്യുന്നവർക്ക് ഓരോ സെക്ഷനിൽ ആയി അതാത് ശിക്ഷ വിധിക്കുന്നു. ഈ ഒരു ഇമേജ് ഈ ലോകത്തുള്ള ഒട്ടുമിക്ക ആളുകളുടെ മനസ്സിൽ ഏറെക്കുറെ ഒരുപോലെയാണ്. നമുക്കറിയാവുന്നതു പോലെ നരകത്തെ ആദ്യമായി എക്സ്പ്ലെയിൻ ചെയ്ത് ഡാൻ്റേ എലഗേരി എന്ന ഇറ്റാലിയൻ കവിയാണ്. അദ്ദേഹത്തിൻ്റെ ഇൻഫർണോ എന്ന കൃതിയിലൂടെ ഡാൻ ബ്രൌൺ ഇൻഫർണോ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ഈ ലോകത്തിലെ ആദ്യത്തെ Well Explained നരകത്തെക്കുറിച്ചാണ് അല്ലെങ്കിൽ നമുക്കെല്ലാവർക്കും അറിയാവുന്ന നരകത്തിൻ്റെ ആദ്യത്തെ ചിത്രത്തെക്കുറിച്ച്.
കവിത തുടങ്ങുന്നത് 1300 മാർച്ച് 24-ാം തീയതി. അതായത് പെസഹാ വ്യാഴമാണ്. ഡാൻ്റയ്ക്ക് അപ്പൊ വയസ്സ് മുപ്പത്തിയഞ്ച്. അതായത് ബൈബിൾ പ്രകാരം ഒരാളുടെ ആയുസിൻ്റെ നേർ പകുതി. ജീവിതത്തിൻ്റെ പകുതി ജീവിച്ചു തീർത്ത ഡാൻ്റേ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. ആ യാത്രക്കിടയിൽ ഒരു കറുത്ത കാടിനുള്ളിൽ അദ്ദേഹം അകപ്പെട്ട് പോവുകയാണ്. ആ കാടിൻ്റെ പേര് സെൽവ ഒക്സ്യൂറ എന്നാണ്. വഴി അറിയാതെ സഞ്ചരിച്ചുകൊണ്ടിരുന്ന ഡാൻ്റേ അവിടെ ഒരു കുന്ന് കാണുകയും ആ കുന്നിന് മുകളിൽ കയറിയാൽ എങ്ങോട്ടാണ് പോകേണ്ടതെന്ന് മനസ്സിലാകുമല്ലോ എന്ന് ആലോചിച്ച് കുന്ന് ലക്ഷ്യമാക്കി പോവുകയും ചെയ്തു .
കുന്ന് കയറി കുറച്ചു കഴിഞ്ഞപ്പോഴേക്കും ഡാൻ്റേയുടെ മുന്നിൽ മൂന്ന് മൃഗങ്ങൾ പ്രത്യക്ഷപ്പെടുകയാണ്. ഒരു പുള്ളിപ്പുലി, ഒരു സിംഹം, അതുപോലെ തന്നെ ചെന്നായ. ഈ മൂന്ന് മൃഗങ്ങളും മൂന്ന് പാപങ്ങളെയാണ് കാണിക്കുന്നത്. വിശ്വാസ പ്രകാരം ഈ മൂന്ന് മൃഗങ്ങൾ നരകത്തിൻ്റെ മൂന്നു ലയർകളിലേക്ക് അല്ലെങ്കിൽ മൂന്നു മെയിൻ ഭാഗങ്ങളിലേക്ക് തെറ്റുകൾ ചെയ്ത ആളുകളെ പിടിച്ചുകൊണ്ടുപോകുന്ന മൃഗങ്ങളാണ്. അപ്പോൾ ഡൻ്റേയെ ഈ മൂന്ന് മൃഗങ്ങൾ ഓടിക്കുകയാണ്. ഓടിച്ചോടിച്ച് ഒരു ഇരുണ്ട കുഴിയിലേക്ക് ഡാൻ്റേയെ കൊണ്ടുപോവുകയാണ്. ആ കുഴിയുടെ പേര് വാസോ ലോക്കോ എന്നാണ്. അവിടെ വച്ച് ഒരു രൂപം വന്ന് ഈ മൂന്നു മൃഗങ്ങളെയും ഓടിക്കുകയാണ്. അപ്പോൾ ഡാൻ്റേ ചോദിച്ചു ഈ രൂപത്തിനോട്. നിങ്ങൾ ആരാണ്. അപ്പോൾ ആ രൂപം കൊടുത്ത മറുപടി ഇങ്ങനെയാണ്.
ഞാൻ ജനിച്ചത് ജൂലിയസ് സീസറിൻ്റെ കാലഘട്ടത്തിലാണ്. ഞാൻ ജീവിച്ചത് അഗസ്റ്റസ് സീസറിൻ്റെ കാലഘട്ടത്തിലാണ്. അദ്ദേഹം റോമൻ പോയറ്റായ വെർജിലിൻ്റ അംശമാണെന്ന് പറയപ്പെടുന്നുണ്ട്. ചില സ്ഥലങ്ങളിൽ ഈ വെർജിൽ എന്ന കഥാപാത്രം ഒരു ആർക്കേയ്ഞ്ചിൽ ആണ് എന്നും പറയപ്പെടുന്നുണ്ട്. അപ്പോ വെർജിലിൻ്റ കൂടെ യാത്ര തുടങ്ങിയ ഡാൻ്റേ വെർജിലിനോട് ചോദിച്ചു. നമ്മൾ ഇപ്പോൾ എവിടെയാണ് നമ്മൾ എങ്ങോട്ടാ പോകുന്നത് എന്ന്. അപ്പോ അദ്ദേഹം പറഞ്ഞു. ഈ കുഴി സൂര്യവെളിച്ചം പോലും തട്ടാത്ത കുഴിയാണ്. ഈ ഒരു പ്രദേശത്തിൽ സൂര്യൻ ഉദിക്കുക പോലും ചെയ്തില്ല. വാസോ ലോക്ക് എന്നാണ് ഇവിടുത്തെ പേര്.
ഇവിടെ നിന്ന് ഇനി ഒരൊറ്റ വഴിയെ രക്ഷപ്പെടാൻ പറ്റുകയുള്ളൂ. അത് ഇവിടുന്ന് താഴോട്ടാണ്. അതായത് നരകത്തിൽ കൂടെ മാത്രമേ പുറത്തു പോകാൻ പറ്റുള്ളു എന്ന്. ഭയന്ന് ഡൻ്റേയോട് പറഞ്ഞു പേടിക്കണ്ട. നിൻ്റെ കൂടെ യാത്രയ്ക്ക് ഞാൻ ഉണ്ടാവും. എന്നെ അയച്ചത് ദിവ്യപ്രണയത്തിൻ്റെ അംശമായ ബിയാട്രൂസ് ആണ്. ബിയാട്രൂസിനോട് എന്നെ നിൻ്റെടുത്തേക്ക് അയക്കാൻ പറഞ്ഞത് സാക്ഷാൽ കന്യാമറിയവും അതുപോലെ തന്നെ സെൻ്റ് ല്യൂഷ്യയും ആണ്. അങ്ങനെ ഡാൻ്റേയും വെർജിലും കൂടെ നരകത്തിലേക്കുള്ള യാത്ര തുടങ്ങുകയാണ്. യാത്ര തുടങ്ങി കുറച്ചു നേരം കഴിഞ്ഞപ്പോൾ അവർക്ക് മുന്നിൽ ഒരു വലിയ കവാടം കണ്ടു.
ആ കവാടത്തിന് മുകളിൽ ആയിട്ട് ലാറ്റിനിൽ ഒരു കാര്യം എഴുതി വച്ചിരിക്കുകയാണ്. അത് തർജ്ജമ ചെയ്യുന്നത് ഇങ്ങനെയാണ്. ഇങ്ങോട്ട് പ്രവേശിക്കുന്നവർ നിങ്ങളുടെ എല്ലാ പ്രതീക്ഷകളും ഉപേക്ഷിച്ചിട്ട് വേണം പ്രവേശിക്കാൻ എന്ന്. ഒബീസിലി നരകത്തിലേക്ക് അല്ലേ കയറാൻ പോകുന്നത്. അപ്പോൾ അങ്ങനെ അവർ യാത്ര തുടങ്ങുകയാണ്. അപ്പോൾ യാത്രക്കിടയിൽ അവർ സെറിബ്രസിനെ കണ്ടു. സെറിബ്രസ് എന്ന് പറയുന്നത് 3 തലയുള്ള പട്ടി. അതുപോലെ തന്നെ ഹെൽ ഹൗണ്ടുകൾ മറ്റു നരകത്തിലെ നായ്ക്കൾ. അങ്ങനെ ഒരുപാട് സംഭവങ്ങൾ അവര് കണ്ടു.
അങ്ങനെ യാത്ര ചെയ്ത് അവരുടെ വഞ്ചിക്കാരൻ്റെ അടുത്തെത്തി. വഞ്ചിക്കാരനാണ് തുഴഞ്ഞ് നരകത്തിലേക്ക് കൊണ്ടുപോകണത്. അപ്പോൾ വഞ്ചിക്കാരൻ കൊണ്ടുപോകാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ വെർജിൽ കമാൻഡ് ചെയ്തു കൊണ്ടുപോയില്ലെങ്കിൽ നശിപ്പിക്കാനുള്ള ശക്തി എനിക്കുണ്ട് എന്ന്. അങ്ങനെ അവർ രണ്ടുപേരെയും കൊണ്ട് നരകത്തിലേക്ക് പോവുകയാണ്. പോകുന്ന വഴി ഡാൻ്റെ അറിയുകയാണ് നരകം ഒൻപത് ലെയറുകളാണ്. ആ ഒൻപത് ലയർകളാണ് നമ്മൾ എക്സ്പ്ലോർ ചെയ്യാൻ പോകുന്നത്.
Layer Number 1:- LIMBO
ഇവിടെയുള്ള ആളുകൾ ദൈവവിശ്വാസികളല്ലാത്ത ആളുകളും അതുപോലെ തന്നെ ജ്ഞാനസ്നാനം ചെയ്യാത്ത വിശ്വാസികളും ആണ്. അതുമാത്രമല്ല ജീസസ് ക്രൈസ്റ്റിനെ തങ്ങളുടെ ദൈവമായി അംഗീകരിക്കാത്ത ആളുകളും ഇവിടെയുണ്ട് എന്ന് പറയപ്പെടുന്നുണ്ട്. അപ്പോ ഇവിടെ ഉള്ളതായി അതായത് ഡാൻ്റേ ഇവിടെ കണ്ടു എന്നുള്ള രീതിയിൽ അദ്ദേഹം എഴുതിയിരുന്ന ആളുകളുടെ പേര് കേട്ടാൽ ഒരുപക്ഷെ നിങ്ങൾ ഞെട്ടും. അരിസ്റ്റോട്ടിൽ, സോക്രട്ടീസ്, ഹോമർ എന്തിനേറെ പറയണം ജോമട്രിയുടെ പിതാവ് എന്നറിയപ്പെടുന്ന യൂക്ലിഡ് വരെ ഇവിടെ ഉണ്ടായിരുന്നു. ജൂലിയസ് സീസർ ചുരുക്കി പറയാണെങ്കിൽ തലയ്ക്ക് ആള് താമസവും വിവരവും ഉണ്ടായിരുന്ന ആളുകൾ അവിടെ ഉണ്ടായിരുന്നു.
ഇവര് ചെയ്ത തെറ്റ് എന്ന് പറയുമ്പോൾ അവിശ്വാസമാണ്. അതിലുപരി അവർ ഒരുപാട് നല്ല കാര്യങ്ങൾ ലോകത്തിന് ചെയ്തിട്ടുണ്ട്. ഒരുപാട് അറിവ് ലോകത്തിന് പകർന്നു കൊടുത്തു. മനുഷ്യർക്ക് നല്ലൊരു ജീവിതം ജീവിക്കുവാൻ ആയിട്ടുള്ള മാർഗനിർദേശങ്ങൾ കൊടുത്തു. മനുഷ്യർക്ക് മുന്നിൽ ഒരു നല്ല മനുഷ്യനായി എങ്ങനെ ജീവിക്കണമെന്ന് അവർ എക്സാമ്പിൾ കാണിച്ചു കൊടുത്തു. അതുകൊണ്ട് തന്നെ ഇവരുടെ ഈ ഒരുസെക്ഷനു അതായത് ഇവരുള്ള LIMBO എന്ന് ഈ ഭാഗത്ത് അവർക്ക് ശിക്ഷകൾ ഇല്ല. ഇത് സ്വർഗ്ഗത്തിൻ്റെ ഏറ്റവും ക്ഷയിച്ച ഒരു രൂപമായിട്ടാണ് പറയുന്നത്. ഇവിടെയുള്ള ആളുകൾ ഭ്രാന്ത് പിടിച്ചതുപോലെ അങ്ങോട്ടും ഇങ്ങോട്ടും തെക്ക് വടക്ക് ഓടി കൊണ്ടിരിക്കുകയാണ്. അതായത് ഡാൻ്റേയും വെർജിലും ഇവിടെ വന്നപ്പോൾ അരിസ്റ്റോട്ടിലും ജൂലിയസ് സീസറും എല്ലാം തെക്കു വടക്ക് ഓടി കൊണ്ടിരിക്കുകയാണ്.
അപ്പോഴാണ് വെർജിൽ ഡൻ്റേയോടു മറ്റൊരു കാര്യം പറഞ്ഞത്. ഇവിടെ കേൾക്കുമ്പോൾ അത്ഭുതപ്പെട്ടു പോകുന്ന മറ്റു കുറച്ച് ആളുകളും ഉണ്ടായിരുന്നു. ആദം, ആബേൽ, മോസസ്, എബ്രഹാം അങ്ങനെ ബൈബിളിൽ ഉണ്ടായിരുന്ന കുറച്ച് ആളുകളും ഇവിടെ ഉണ്ടായിരുന്നു. അവര് ചെയ്ത തെറ്റുകൾ അവർക്ക് മനസ്സിലായത് കൊണ്ട് തന്നെ എല്ലാം മറക്കുന്ന എല്ലാം പൊറുക്കുന്ന എല്ലാം ക്ഷമിക്കുന്ന കർത്താവേ യേശു ക്രിസ്തു വന്ന് അവരെ സ്വർഗത്തിലോട്ടു കൊണ്ടുപോയി എന്നാണ് പറഞ്ഞത്. ഇതും പറഞ്ഞ് അവർർ അടുത്ത റിംങ്ങിലോട്ട് പ്രവേശിക്കുകയാണ്. അതായത് അടുത്ത ലയറിലോട്ട് പ്രവേശിക്കുകയാണ്.
Layer Number 2:- LUST
അതായത് അടക്കാനാകാത്ത കാമസക്തിയോടു കൂടി ജീവിച്ചു ആളുകളാണ് ഇവിടെ ശിക്ഷിക്കപ്പെടാനായി വിധിക്കപ്പെട്ടിരിക്കുന്നത്. അവരിൽ റേപ്പിസ്റ്റുകൾ ഉണ്ടായിരുന്നു. അതുപോലെ രാജാക്കന്മാരും ഉണ്ടായിരുന്നു. അങ്ങനെ ഡാൻ്റെയും വെർജിലും നടന്ന് കൊണ്ടിരിക്കുന്ന വഴിക്ക് കുറുകെയായിട്ട് ഒരു വലിയ രൂപം ഇരിക്കുകയാണ്. കിംമിനോസ് എന്നാണ് അയാളുടെ പേര്. ഒരു വലിയ വാൽ ഒക്കെ ഉണ്ട്. ആവാലൊക്കെ പുള്ളിക്ക് അദ്ദേഹത്തെ ഇങ്ങനെ പല തവണ ചുറ്റി രാജകീയമായിട്ടാണ് ഇരിക്കുന്നത്. ഈ പുള്ളിക്കാരൻ ആണ് ഈ തെറ്റ് ചെയ്ത ആളുകൾക്ക് ഈ കാമാസക്തിയുടെ തെറ്റ് ചെയ്ത ആളുകൾക്ക് അവരുടെ തെറ്റിൻ്റെ തീവ്രതയനുസരിച്ച് ശിക്ഷ വിധിക്കുന്നത്. അപ്പോൾ ഡാൻ്റേയും വെർജിലിനെയും കണ്ടപ്പോൾ അങ്ങോട്ട് മാറി നിൽക്കാൻ പറഞ്ഞു.
അതായത് ജഡ്ജ്മെൻ്റ് ഫെയ്സ് ചെയ്യാൻ പറഞ്ഞു. അപ്പോൾ വെർജിൽ ദൈവത്തിൻ്റെ അനുഗ്രഹത്തോടുകൂടി വന്നേക്കല്ലേ. അപ്പോൾ ആ ഒരു ശക്തി എടുത്തുകൊണ്ട് കമാൻഡ് ചെയ്തു. വഴിയിൽ നിന്ന് മാറാൻ. അപ്പോൾ ആ ഒരു ശക്തി മനസ്സിലാക്കി കിംമിനോസ് വഴിമാറി കൊടുക്കുകയാണ്. അങ്ങനെ ഡാൻ്റേയും വെർജിലും കൂടെ ശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേക്കു പോവുകയാണ്. അവരുടെ ശിക്ഷ എന്ന് പറയുമ്പോഴത്തേക്കും കൊടുങ്കാറ്റിലും പേമാരിയിലും ഈ തെറ്റ് ചെയ്ത ആളുകളെ തലങ്ങും വിലങ്ങും എടുത്തിട്ട് കൺണ്ടിന്യുസ് ആയി അടച്ചുകൊണ്ടിരിക്കുകയാണ്. കാറ്റിലും മഴയിലും. അവർക്ക് നിക്കാൻ പറ്റുന്നില്ല. അവർ അവിടെയും ഇവിടെയും പോയി ഇടിച്ചോണ്ടിരിക്കുകയാണ്. ക്ഷീണിച്ചിട്ടും സംഭവം നിൽക്കുന്നില്ല. ഇതാണ് അവിടെ നടക്കുന്ന ശിക്ഷ.
ഇവരിൽ ഉണ്ടായിരുന്ന ആളുകൾ വളരെ പ്രശസ്തരായവർ ആണ്. അവിടെ ഉണ്ടായിരുന്ന രണ്ടു പേരുടെ പേര് ഞാൻ പറയാം. അക്കില്ലസ്. അക്കിലസ് എന്ന് പറയുമ്പോൾ നമുക്കറിയാം. ട്രോയി സ്റ്റോറിയിൽ ഉണ്ടായിരുന്ന ഒരു കഥാപാത്രമാണ് അക്കില്ലസ് എന്ന് പറയുന്ന ആള്. അക്കില്ലസ് ഒമ്പ്യൂസിലി പരസ്ത്രിബന്ധം ഉണ്ടായിരുന്ന കാരണം മിക്ക സ്ത്രീകൾക്കും അക്കില്ലസിനോട് ഒരു അടുപ്പം തോന്നിയിരുന്നു. കാരണം അക്കില്ലസിന് അത്രയും നല്ല ഭംഗിയായിരുന്നു. പിന്നെ മറ്റൊരാൾ എന്ന് പറയുന്നത് ക്ലിയോപാട്ര ആണ്. അവരെ കുറ്റം പറയാൻ പറ്റത്തില്ല. ക്ലിയോപാട്ര എന്ന് പറയുമ്പോൾ ഒരു സകസ് സിമ്പൽ എന്ന് വേണമെങ്കിൽ പറയാം. ക്ലിയോപാട്രയെ കുറിച്ചൊക്കെ വായിച്ചു തുടങ്ങിയാൽ കിളി പോകും. അങ്ങനെയുള്ള സംഭവങ്ങളാണ് പുള്ളിക്കാരിയുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. അങ്ങനെ ഡാൻ്റേയും വെർജിലും കൂടെ അടുത്ത ലയറിലേക്ക്പ്ര വേശിക്കുകയാണ്.
Layer Number 3:- GLUTTONY
ഭക്ഷണത്തോടുള്ള അമിതമായിട്ടുള്ള ആർത്തിയോട് കൂടി ജീവിച്ച് ആളുകളാണ് ഇവിടെ ശിക്ഷിക്കുവാനായി വിധിക്കപ്പെട്ടിരിക്കുന്നത്. അപ്പോൾ ഈയൊരു സർക്ലിലേക്ക് ആയിട്ട് പ്രവേശിച്ചപ്പോഴേക്കും ഡൻ്റേയുടെ മുഖം അറച്ച് പോവുകയായിരുന്നു. കാരണം ഇവിടുത്തെ തറ എന്ന് പറയുമ്പോൾ സോളിഡ് ആയിട്ടുള്ള നിലം അല്ലായിരുന്നു. അവിടെ ചെളിക്കുണ്ടായിരുന്നു. ചെളിക്കുണ്ട് എന്ന് പറയാൻ പറ്റില്ല. നമ്മുടെ ഐസ് ക്രീം ഇല്ലേ ഐസ് ക്രീം പിടിച്ച് ഞെക്കുമ്പോൾ ഉള്ള ഒരു അവസ്ഥയിലെ തണുക്കുകയും ചെയ്യും അങ്ങ് പുകഞ്ഞു പോവുകയും ചെയ്യും. അതേ അവസ്ഥയായിരുന്നു. നല്ല തണുത്ത് പുതഞ്ഞു കിടക്കുന്ന ഒരു തറ. ഒരൊറ്റ വ്യത്യാസം ഈ തറയിൽ അഴുക്കുന്ന മാറ്റമായിരുന്നു ഈ ഒരു വസ്തുവിന്. ഈ വസ്തു ആകാശത്ത് നിന്ന് അതായത് നരകത്തിലെ ആകാശത്ത് നിന്ന് ഒരു അന്ത്യവുമില്ലാതെ ഒരുഅവസാനവും ഇല്ലാതെ ഇങ്ങനെ പെയ്തുകൊണ്ടിരിക്കുകയാണ്.
ഇതിൻ്റെ ഇടയിൽ കിടന്ന് ഇതിൽ പുതഞ്ഞു കിടന്ന് ആളുകൾ ശിക്ഷ അനുഭവിക്കുകയാണ്. നാറ്റം അടിച്ച് ഛർദ്ദിക്കുന്നവർ, ഇത് വായിൽ പോകുമ്പോൾ ശ്രദ്ധിക്കുന്നവർ, അങ്ങനെ ഛർദിച്ചു ഛർദിച്ചു കിടക്കുകയാണ്. അതായത് ഭക്ഷണത്തിൻ്റെ നേരെ ഓപ്പോസിറ്റ് ആയിട്ടുള്ള ഒരു അവസ്ഥ. നമ്മൾ ഈ അഴുകിയ ഭക്ഷണം കാണുമ്പോൾ മുഖം തിരിച്ചു പോകില്ലേ ആ വസ്തുവിൽ തന്നെ കിടന്ന് അതിൻ്റെ നാറ്റം തന്നെ അടിച്ച് ഇങ്ങനെ ചർദ്ദിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊന്നും പോരാഞ്ഞിട്ട് അവിടെ സെറിബ്രസ് എന്ന് പറയുന്ന ഒരു മോൺസ്റ്റർ ഉണ്ട്. ഒട്ടുമിക്ക ആളുകൾക്കും സെറിബ്രസിനെ അറിയാമായിരിക്കും. സെറിബ്രസ് എന്ന് പറയുമ്പോ മൂന്ന് തലയുള്ള ഒരു പട്ടി എന്ന് പറയുന്നുണ്ട്. അത് വലിയ ഒരു രൂപമാണ്. നമുക്ക് മൂന്നുതലയുള്ള റോഡ് വില്ലർ ആയിട്ട് സങ്കൽപ്പിക്കാം. അപ്പോൾ ഈ ജീവി ഈ തറയിൽ കിടക്കുന്ന ആളുകളെ മാന്തിയും കടിച്ച് കുടഞ്ഞ് ഒക്കെ എറിയുകയാണ്. അപ്പോൾ ഡാൻ്റേയും വെർജിലിനെയും കണ്ട ഉടനെ ഈ സെറിബ്രസ് ഓടി അവരുടെ അടുത്തേക്ക് വരുകയാണ്.
ആ സമയത്ത് ഡാൻ്റേ തറയിൽ ഉണ്ടായിരുന്ന ചെളിയും മണ്ണും എല്ലാം കൂടെ ഈ പട്ടിയുടെ വായിക്കത്ത് എറിയുകയാണ്. വായിൽ നിന്ന് പുറത്താക്കുന്ന വെപ്രാളത്തിൽ ഇത് തറയിൽ വീണു പോയി. ആ സമയത്ത് വെർജിൽ ഡൻ്റേയും കൊണ്ട് ഇവിടുന്ന് ഓടി അടുത്ത സർക്കിളിലേക്ക് പ്രവേശിക്കുകയാണ്.
Layer Number 4:- GREED
ജീവിതത്തിലുടനീളം അത്യാർത്തിയോട് കൂടി ജീവിച്ച ആളുകളായിരുന്നു ഇവിടെ ശിക്ഷ അനുഭവിക്കുവാനായി വിധിക്കപ്പെട്ടിരുന്നത്. അവിടെ സ്വത്തിനുവേണ്ടി കുടുംബത്തെ ശിഥിലമാക്കുന്ന ആളുകൾ മുതൽ എത്ര കിട്ടിയാലും മടുക്കാത്ത പണക്കാർ വരെ ഉണ്ടായിരുന്നു. എന്തിനേറെ പറയണം അവിടെ കർദ്ദിനാൾമാരും മാർപ്പാപ്പന്മാർ വരെ ഉണ്ടായിരുന്നു. ഇവർക്ക് കൊടുത്തിരിക്കുന്ന ശിക്ഷ എന്ന് പറയുമ്പോൾ വലിയ പണച്ചാക്കുകൾ തേരിയിലോട് ഇങ്ങനെ തള്ളിക്കയറ്റുക. വലുത് എന്ന് പറയുമ്പോൾ ഇവർക്ക് പിടിച്ചു നിർത്താൻ പറ്റത്തില്ല. ഇവർ നെഞ്ച് കൊണ്ട് ഇങ്ങനെ തള്ളി കേറ്റി കൊണ്ടിരിക്കണം. ഇത് എപ്പോഴും ഇവർ ചെയ്തുകൊണ്ടേയിരിക്കും. ഇവിടെ ഈയൊരു ലയറിന് കാവലായി നിൽക്കുന്നത് പ്ലൂട്ടോ എന്ന ഫിഗർ ആണ്. പുള്ളിക്കാരൻ ഒരു മൂലയ്ക്ക് ഇരുന്നു കൊണ്ട് പപ്പേ സാത്താനേ പപ്പേ ആലപ്പേ പപ്പേ സാത്താനേ പപ്പേ ആലപ്പേ എന്ന് പറഞ്ഞു കൊണ്ടിരിക്കും. അതായത് സാത്താൻ ഇൻബോക്കി എന്നു പറയുന്ന ഒരു മന്ത്രം എന്ന് വേണേൽ പറയാം. ഇത് കേൾക്കുമ്പോൾ ആളുകൾക്ക് ഭയങ്കര ഡിസ്റ്റർബൻസ് ആണ് ഉണ്ടാവുന്നത്.
ഇത് ഡാൻ്റേയും ഒരുപാട് ബാധിച്ചു. അപ്പൊ ആ സമയത്ത് വെൽജിൽ ഇയാളെ തൻ്റെ ദിവ്യശക്തികൊണ്ട് മാറ്റി നിർത്തി ഡാറ്റയും കൊണ്ട് പോയി. ഈ സമയത്ത് ഡാൻ്റേ ചിന്തിച്ചു താൻ ഇത്രയും കാലം ജീവിച്ച രീതി ശരിയാണോ? തനിക്കും ഉണ്ടായിരുന്നു ആർത്തി. ആ ആർത്തി കാരണം ഞാൻ എന്തൊക്കെ നഷ്ടപ്പെടുത്തിയിട്ടുണ്ട് എന്നെല്ലാം അദ്ദേഹം ഒന്ന് ചിന്തിച്ചു. ഇനി അങ്ങനെയൊന്നും ചിന്തിച്ച് ജീവിക്കാൻ പാടില്ല. കാരണം അങ്ങനെ ജീവിച്ചാൽ ഇവിടെയായിരിക്കും ഞാൻ വരാൻ പോകുന്നത് എന്ന് ഡാൻ്റേ മനസ്സിലാക്കുകയായിരുന്നു. അങ്ങനെ അവർ അടുത്ത ലയർലേക്ക് പ്രവേശിക്കുകയാണ്.
Layer Number 5:- WRATH
അടക്കാനാകാത്ത കോപത്തോടുകൂടി ജീവിച്ച ആളുകളാണ് ഇവിടെ ശിക്ഷ അനുഭവിക്കാൻ വിധിക്കപ്പെടുന്നത്. ഇവരുടെ ശിക്ഷ എന്ന് പറയുമ്പോൾ സ്റ്റിക്സ് നദിയുടെ ചതുപ്പില് പുതഞ്ഞു പോകുന്ന ചതുപ്പിൽ നിന്ന് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും അടിയാണ്. അതായത് ഒരു ദയാദാക്ഷിണ്യമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും വാരി പറക്കിയിട്ട് അടിക്കും. ഇതൊന്നും പോരാഞ്ഞിട്ട് താഴെ ഒരു കൂട്ടം ആളുകൾ കിടപ്പുണ്ട്. അവർ എന്ന് പറയുമ്പോഴത്തേക്കും വെറുതെ ഇരിക്കുമ്പോൾ മുട് ചെയിഞ്ചാവുകയും പെട്ടന്ന് ദേഷ്യപ്പെടുകയും ചെയ്യുന്നവർ അങ്ങത്തെ ആളുകൾ അവർ തറയിൽ കിടന്നുകൊണ്ട് ഇവൻമാരുടെ ചവിട്ടും കൊണ്ടുക്കൊണ്ട് കിടക്കുകയാണ്.
അപ്പോൾ നിങ്ങൾ ആലോചിക്കും. അവരല്ലല്ലോ ഏറ്റവും വലിയ തെറ്റ് ചെയ്തവരെന്ന് ശരിയാണ്. അതുകൊണ്ടല്ലേ ദേഷ്യം ഉള്ളവർ തമ്മിൽ തമ്മിൽ അടിക്കുന്നത്. ദേഷ്യത്തോടുകൂടി അടിക്കുന്ന പ്രഹരത്തിൻ്റെ വേദന ഒരിക്കലും സാധാരണക്കാരുടെ സാധാരണ രീതിക്ക് ചവിട്ടുമ്പോഴോ ഇടിക്കുമ്പോഴോ ഒന്നും ഉണ്ടാവില്ല. അപ്പോൾ അതിനുള്ള ശിക്ഷയാണ് അവർ തറയിൽ കിടന്ന് അനുഭവിച്ചുകൊണ്ടിരുന്നത്. അപ്പോൾ ഡാൻ്റേ ഇപ്പോഴും ആലോചിച്ചു. താൻ ചെയ്ത രീതികളെല്ലാം തെറ്റായിരുന്നോ. തനിക്ക് ദേഷ്യം ഉണ്ടോ എന്ന് വാല്യൂവൈറ്റ് ചെയ്തു. അവിടെ ഫ്യൂറീസ് ഉണ്ടായിരുന്നു. ഫ്യൂറീസ് എന്ന് പറയുന്ന ഒരുകൂട്ടം ചെകുത്താൻമാരും അവിടെ ഉണ്ടായിരുന്നു. അവരിൽ നിന്നെല്ലാം വെൽജിൽഡാൻ്റേയും കൊണ്ട് പോവുകയായിരുന്നു. അങ്ങനെ അവർ അടുത്ത സർക്കിൾലേക്ക് പ്രവേശിച്ചു.
Layer Number 6:- HERESY
ആറാമത്തെ സർക്കിളിൽ ഉണ്ടായിരുന്ന പാപികൾ ചെയ്ത പാപം എന്ന് പറയുന്നത് പള്ളിയിൽ പോവാതിരിക്കുക, കുർബാനയ്ക്ക് പോവാതിരിക്കുക. അതായത് റീലീജിയസും അതുപോലെ തന്നെ പൊളിറ്റിക്കലും ആയിട്ടുള്ള നിയമങ്ങൾ പാലിക്കാതെ സ്വന്തം നിയമത്തിൽ ജീവിക്കുന്നവരും, നിയമമില്ലാതെ ജീവിക്കുന്നവരുമാണ് അവിടെ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നത്. അവിടുത്തെ ശിക്ഷ വളരെ വിശിദീകരിക്കാൻ ഒന്നുമില്ല. അവിടെ ഒരുപാട് കല്ലറകൾ ആണ് ഡാൻ്റേ കണ്ടത്. ആ കല്ലറയിൽ കിടന്നുകൊണ്ട് ആളുകൾ അലറി വിളിക്കുകയാണ് കല്ലറക്കുള്ളിൽ കിടന്നുകൊണ്ട്. അപ്പോൾ ഡാൻ്റേ വെർജിലിനോട് ചോദിച്ചു. എന്തിനാ ഇവരൊക്കെ കല്ലറക്ക് ഉള്ളിൽ കിടന്നു കരഞ്ഞുകൊണ്ടിരിക്കുന്നത്. അപ്പോൾ വെർജിൽ പറഞ്ഞു. അവർ കല്ലറയ്ക്ക് അകത്ത് ചുമ്മാ കിടന്ന് ഉറങ്ങുകയല്ല. അവിടെ ആളിക്കത്തുന്ന തീ ഉണ്ട് അതിനകത്ത്. ചുട്ടുപൊള്ളി കൊണ്ട് അവർ കരഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ആ ഒരു അലർച്ച കേൾക്കുന്നത് എന്ന് പറഞ്ഞു. ഭയന്നുകൊണ്ട് ഡാൻ്റേ അവിടെ കണ്ണോടിച്ചപ്പോൾ രണ്ട് കല്ലറയ്ക്ക് മുകളിലുള്ള പേരുകൾ കണ്ട് അയാൾ വിറങ്ങിലിച്ചു പോവുകയായിരുന്നു. ഒരു കല്ലറയിൽ കിടന്ന പേരെന്ന് പറയുമ്പോൾ പോപ് അനസ്ന്തേഷ്യസ് രണ്ടാമൻ. അടുത്ത കല്ലറയിൽ ഉണ്ടായിരുന്ന പേര് എന്ന് പറയുമ്പോൾ ചക്രവർത്തി രണ്ടാമൻ ആണ്. ഇത് കണ്ട് ഭയന്ന ഡാൻ്റേയും കൊണ്ട് വെർജിൽ ഏഴാമത്തെ ലയറിലേക്ക് പ്രവേശിക്കുകയാണ്.
Layer Number 7:- VIOLENCE
ഈ സർക്കിളിനെ മൂന്ന് സബ് സെക്ഷൻ ആയി തിരിച്ചിട്ടുണ്ട്. ഈ മൂന്ന് റിങ്ങുകളെ വിളിക്കുന്നത് Outer, Middle, Inner എന്നിങ്ങനെയാണ്. അപ്പോൾ Outer ലയറിൽ ഉണ്ടായിരുന്ന ആളുകൾ എന്ന് പറയുമ്പോൾ വ്യക്തികളോടും മനുഷ്യരോടും സ്ഥാപന ജംഗമ വസ്തുക്കളോടും ക്രൂരതകൾ കാണിച്ചിരുന്ന ആളുകൾ ആയിരുന്നു. Attila the Hun ഒക്കെ അവിടെ ഉണ്ടായിരുന്നു. അതിൽ Attila the Hun എന്ന് പറയുമ്പോൾ ചരിത്രത്തിലെ ഏറ്റവും ക്രൂരൻ ആയിട്ടുള്ള ആളുകളിൽ ഒരാളായിരുന്നു. അവർക്ക് വിധിച്ചിരുന്ന ശിക്ഷ എന്ന് പറയുമ്പോൾ സെൻറ്റ്റ്റോറുകൾ സെൻറ്റ്റ്റോറുകൾ എന്ന് പറയുമ്പോൾ പകുതി മനുഷ്യനും പകുതി കുതിരയുമായ ഉള്ള ആളുകൾ നിർത്താതെ തുരുതുരാ അവരുടെ ദേഹത്ത് ഇങ്ങനെ ചെയ്തു കൊണ്ടിരിക്കുകയാണ്.
അടുത്തത് Middle ലയറിലുള്ള ആളുകൾ എന്ന് പറയുമ്പോൾ സ്വന്തം ദേഹത്തിനോട് ക്രൂരത കാണിച്ച ആളുകൾ. സ്വയം മുറിവേൽപ്പിക്കുന്നവർ, ആത്മഹത്യ ചെയ്യുന്നവർ ഇവർ ഒക്കെയാണ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്. ഇവർക്കുള്ള ശിക്ഷ എന്ന് പറയുമ്പോൾ ഹാർബീസ് എന്നൊരു മിത്തിക്കൽ ക്രീച്ചർ ഇവിടെയുണ്ട്. അത് എന്ന് പറയുമ്പോൾ പകുതി കിളിയും പകുതി സ്ത്രീയും ആണ്. ഈ ക്രീച്ചർ വരെ നിർത്താതെ ഇങ്ങനെ കടിച്ച് പറിച്ച് കഴിച്ചുകൊണ്ടിരിക്കുകയാണ്. കടിക്കുന്നതിന് അനുസരിച്ച് മുറിവ് ഉണ്ടാകും. വീണ്ടും കടിച്ച് മുറിവുണ്ടാകും അങ്ങനെ നിർത്താതെ അത് ചെയ്തു കൊണ്ടിരുന്നു. കാരണം സ്വയം മുറിവേൽപ്പിക്കാൻ ശ്രമിച്ചതല്ലേ.
അടുത്ത് Inner ലയറിലുള്ള ആളുകൾ എന്ന് പറയുമ്പോൾ Blasphemy, Sodomy അതൊക്കെ ചെയ്യുന്ന ആളുകളാണ്. ഈ Blasphemy എന്ന് പറയുമ്പോൾ ദൈവത്തിന് എതിരേയായിട്ടുള്ള ക്രൂരത, അതായത് ദൈവത്തിന് എതിരായി സംസാരിക്കുക, ദൈവ വിശ്വാസികളെ ആക്രമിക്കുക അവർക്കുള്ള ശിക്ഷയാണ്. ചുട്ടുപഴുത്തു കിടക്കുന്ന മണ്ണില് മലർന്ന് കിടന്നുകൊണ്ട് അവരെ വലിച്ച് നീട്ടുക. അപ്പൊ അവരുടെ മുതുക് ഭാഗം മുഴുവനും പൊള്ളി അവര് മുകളിലേക്ക് നോക്കി കരഞ്ഞുക്കൊണ്ട് ഇങ്ങനെ കിടക്കുകയാണ്. അതായത് ദൈവം മുകളിലാണ് എന്നല്ലേ പറയുന്നത്. ആ ദൈവത്തിനെ നോക്കി കരഞ്ഞുകൊണ്ട് കിടക്കുന്നു. അടുത്തത് എന്ന് പറയുമ്പോൾ പ്രകൃതിവിരുദ്ധ. അവർക്ക് എന്ന് പറയുമ്പോൾ ഇങ്ങനെ നിർത്താത്ത വട്ടത്തിൽ അവർ ഇങ്ങനെ ഓടിക്കൊണ്ടിരിക്കുകയാണ്. ക്ഷീണിക്കുന്നുണ്ട്. പക്ഷെ ഓട്ടം നിർത്താൻ പറ്റുന്നില്ല. ഓടിക്കൊണ്ടേയിരിക്കുന്നു.
Outer ലയറിലുള്ള ആളുകൾ എന്ന് പറയുമ്പോൾ കലയോട് ക്രൂരത കാണിച്ച ആളുകൾ. അവർക്കുള്ള ശിക്ഷ എന്ന് പറയുമ്പോൾ മുട്ടിലിഴഞ്ഞു കൊണ്ട് കരഞ്ഞു കൊണ്ടിരിക്കുകയാണ്. കാരണം അവർ മുട്ടിൽ ഇടഞ്ഞുകൊണ്ട് കരഞ്ഞു കൊണ്ടിരിക്കുന്നു. ഇഴയുന്നതിന നുസരിച്ച് കൈമുട്ടുകളും കാൽമുട്ടുകളും ദേഹവും എല്ലാം ഒരഞ്ഞ് മുറിഞ്ഞുക്കൊണ്ടിരിക്കുകയാണ്. ആ വേദനയിൽ അവർ കരഞ്ഞുകൊണ്ടിരിക്കുന്നു. അപ്പോൾ ഇതെല്ലാം കണ്ട ഡാൻ്റേയും വിളിച്ചുകൊണ്ട്വ് അടുത്ത ലെയറിലേക്ക് പോവുകയാണ്.
Layer Number 8:- FRAUD
ഫ്രോഡ് പരിപാടികൾ ചെയ്ത് ജീവിച്ചിരുന്നവരെ ആണ് ഇവിടെ ഇട്ടിരിക്കുന്നത്. ഫ്രോഡിൻ്റെ അർത്ഥം നിങ്ങൾക്ക് പറഞ്ഞു തരേണ്ട കാര്യമില്ല എന്ന് വിശ്വസിക്കുന്നു. പലതരം ഫ്രോഡുകൾക്ക് പലതരം ശിക്ഷകൾ കൊടുക്കുവാനായി 10 കുഴികൾ ഇവിടെ എടുത്തിട്ടുണ്ട്. അപ്പോൾ ഈ ഫ്രോഡുകളിൽ വരുന്ന കുറച്ച് ടൈപ്പുകളെകുറിച്ച് ഞാൻ നിങ്ങളോട് പറയാം.
ആദ്യത്തെ ടൈപ്പ് എന്ന് പറയുന്നത് Seduces. Seduces എന്ന് പറയുന്നത് വശീകരിച്ചു കൊണ്ട് കാര്യം നടത്തി എടുക്കുന്ന ആളുകളെയാണ് ഇവിടെ ഇവർ ശിക്ഷിക്കുന്നുണ്ട്. അതുപോലെ വിശ്വാസം നമ്മുടെ ദൈവത്തിനോടുള്ള വിശ്വാസം അത് വിറ്റ് ജീവിക്കുന്ന ആളുകളെ ഇവിടെ ഇവർ ശിക്ഷിക്കുന്നുണ്ട്. അതുപോലെ റിലീജിയസ്സായ വസ്തുക്കൾ വിറ്റ് ജീവിക്കുന്നവർ. അതായത് എങ്ങനത്തെ വസ്തുക്കൾ എന്ന് പറയുമ്പോൾ പിരി ശംഖ് ഉണ്ടല്ലോ ആ ശംഖ് വീട്ടിൽ വയ്ക്കുമ്പോൾ ദേവി വന്ന് പോക്കറ്റിൽ പൈസ ഇട്ട് തരും എന്ന് പറയുന്നത് ആളുകൾ ഇല്ലേ അവരൊക്കെ അവിടെ ഇട്ട് ശിക്ഷിക്കുകയാണ് ചെയ്യുന്നത്. പിന്നെ ദുർമന്ത്രവാദികൾ വരും, അസ്ട്രോളജി സ്റ്റ് വരും, ജ്യോതിഷന്മാർ വരുന്നുണ്ട്. അങ്ങനെ ഒരുപാട് കൂട്ടം ആളുകൾ ഒരുപാട് ടൈപ്പ് ഓഫ് ഫ്രോഡുകളെ ഇവിടെ ശിക്ഷിക്കുന്നുണ്ട്. ഏറ്റവും മെയിൻ ആയിട്ടുള്ള രണ്ട് ടൈപ്പ് ശിക്ഷ എന്ന് പറയുമ്പോൾ കല്ലിൽ തല കുത്തനെ നിർത്തുക, പിന്നെ തീ കത്തുന്ന തറയിൽ അവരെ നിർത്തുക. ഇതെല്ലാം ഒരു കുഴിക്ക് അകത്താണ് എന്ന് ആലോചിക്കണം. ഓടി രക്ഷപ്പെടാൻ പോലും സ്ഥലമില്ല. ഇങ്ങനെ അനുഭവിച്ചു കൊണ്ടിരിക്കണം.
Layer Number 9:- TREACHERY
വിശ്വാസവഞ്ചന കാണിക്കുന്ന ആളുകളെയാണ് ഇവിടെ ശിക്ഷിക്കുന്നത്. ഇവിടെയാണ് നമ്മുടെ മെയിൻ കഥാപാത്രമായിട്ടുള്ള സാത്താനുള്ളത്. ഈ സ്ഥലത്തിന് മൂന്ന് സെക്ഷൻ ആയിട്ട് വെച്ചിട്ടുണ്ട്. ആദ്യത്തെ സെക്ഷൻ എന്ന് പറയുമ്പോൾ കൈനാസ്. കൈനാസ് എന്ന് പറയുമ്പോൾ നമ്മുടെ ബൈബിൾലേ കായേലിൻ്റെ പേരിൽ നിന്നാണ് ഉണ്ടായിരുന്നത്. അപ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലായിക്കാണും കായേൽ എന്ന് പറയുമ്പോൾ തൻ്റെ സഹോദരൻ ആയിട്ടുള്ള ആബേലിനെ കൊന്നവനാണ്. അപ്പോൾ കുടുംബത്തിന് ദ്രോഹം ചെയ്യുന്നവൻ, കുടുംബത്തിന് വിശ്വാസവഞ്ചന ചെയ്യുന്നവരെയാണ് ഇവിടെ ശിക്ഷിക്കുന്നത്.
അടുത്തത് ആൻ്റ് നോറ എന്ന് പറയുമ്പോൾ ദേശദ്രോഹികളെയാണ് ഇവിടെ ശിക്ഷിക്കുന്നത്. അതായത് രാജ്യത്തിൻ്റെ രഹസ്യങ്ങൾ ചോർത്തി ശത്രുരാജ്യത്തിന് കൊടുക്കുക. ആ വക പരിപാടി ചെയ്യുന്ന ആളുകളെയാണ് ഇവിടെ ശിക്ഷയ്ക്ക് വിധേയമാക്കുന്നത്.
മൂന്നാമത്തെ സബ് സെക്ഷൻ പ്ലോട്ടേനിയ. ഇവിടെ ശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്ന ആളുകൾ എന്ന് പറയുന്നത് വീട്ടിൽ വരുന്ന ഗസ്റ്റ്കളെ അതായത് ഗസ്റ്റ് ആയിട്ട് വിളിച്ചുകൊണ്ട് അവരെ പിറകിൽ നിന്ന് കുത്തുക, അവരെവഞ്ചിക്കുക. അങ്ങനത്തെ തെറ്റുകൾ ചെയ്യുന്ന ആളുകളെയാണ് ഇവിടെ ശിക്ഷിക്കുന്നത്. അപ്പോൾ ബന്ധുമിത്രാതികളുടെ അടുത്ത് വിശ്വാസ വഞ്ചന കാണിക്കുന്നവരുടെ ശിക്ഷ എന്ന് പറയുമ്പോൾ അവരുടെ കഴുത്തിന് താഴെ തൊട്ടുള്ള എല്ലാ ഭാഗവും ഒരു ഐസിൽ ആയിരിക്കും. അവർക്ക് തണുത്ത കാറ്റിൽ നിന്ന് രക്ഷനേടാൻ ആയിട്ട് അവരുടെ തല ഇങ്ങനെ കുനിക്കാൻ പറ്റും. പക്ഷെ രാജ്യദ്രോഹം ചെയ്യുന്നവരുടെ കാര്യം ആകട്ടെ, അവരുടെ കഴുത്ത് കൂടെ ഐസിനകത്ത് ആയിരിക്കും. അവർക്ക് തല അനക്കാൻ പോലും പറ്റില്ല.
മുഖത്ത് എപ്പോഴും ഇങ്ങനെ തണുത്ത കാറ്റ് അടിച്ചുകൊണ്ടേയിരിക്കും. അതിഥികളോട് വിശ്വാസ വഞ്ചന കാണിക്കുന്നവർക്കുള്ള ശിക്ഷ അവരുടെ കണ്ണിനുള്ളിൽ വച്ച് തന്നെ അവരുടെ കണ്ണുനീര് തണുത്തുറഞ്ഞ ഐസ് ആയിപ്പോവും. അപ്പോൾ കണ്ണ് അന ക്കുമ്പോഴേക്കും ഐസിൻ്റെ കൂർത്ത ഭാഗങ്ങൾ കണ്ണിനുള്ളിൽ ക്ഷതങ്ങൾ ഉണ്ടാക്കും. അപ്പോൾ ഈ മൂന്ന് സബ് ലയറുകളും കഴിഞ്ഞു സെൻ്ററിലേക്ക് എത്തുകയാണ്.
സെൻ്ററിലാണ് സാത്താൻ ഇരിക്കുന്നത്. ലൂസിഫറിൻ്റെ ചേംബർ. ലൂസിഫറിൻ്റെ റൂമിലേക്കാണ് താൻ ഇനി പ്രവേശിക്കാൻ പോകുന്നത് എന്നറിഞ്ഞ ഡൻ്റേ ഒന്ന് ഭയന്നു. കാരണം സ്വയം സാത്താൻ്റെ റൂമിലേക്ക് ആണല്ലോ കയറുന്നത്. എന്നാൽ ചേംബർ തുറന്നു കയറിയപ്പോൾ ലൂസിഫറിനെ കണ്ടിട്ട് ഡാൻ്റേക്ക് സഹതാപം തോന്നിപ്പോയി. കാരണം വലിയ തടിച്ചു നല്ല പൊക്കം ഉള്ള രൂപം. അര വരെ തണുത്തുറഞ്ഞ് ഇരിക്കുന്നു. അനങ്ങാൻ പറ്റുന്നില്ല. ലൂസിഫറിനുള്ളതുപോലെ ആറു ചിറകുകളുണ്ട്. എന്നാൽ ആറു ചിറകുകളും തൂവെള്ള ചിറകുകൾ അല്ല. പകരം വവ്വാലിൻ്റെ ചിറകുകൾ പോലെയാണ്. ഈ ലൂസിഫറിന് മൂന്ന് തലകളുണ്ട്.
മൂന്നു തലകളും മൂന്ന് ആളുകളെ കണ്ടിന്യൂസ് ആയിട്ട് ഇങ്ങനെ ചവച്ചുകൊണ്ടിരിക്കുകയാണ്. ഒരു തല ചവക്കുന്നത് കേഷ്യസിനെ മറ്റൊരു തല ചവക്കുന്നത് ബ്രൂട്ടസിനെ നടുകത്തെ തല ചവക്കുന്നത് കായേലിനെ ആണ്. അതായത് ബൈബിൾ പറയുന്ന ആദമിൻ്റെ രണ്ടു മക്കൾ ഉണ്ടല്ലോ അതിലെ ആബേലിനെ കൊന്ന കായേലിനെയാണ് നടുക്കിലെ തല ചവച്ച് കൊണ്ടിരിക്കുന്നത്. അപ്പോൾ പെട്ടെന്ന് സമയം മനസ്സിലാക്കിയ വെർജിൽ പെട്ടെന്ന് തന്നെ ഡാൻ്റേയോട് പറഞ്ഞു. ചെകുത്താൻ്റെ കാലിൽ പിടിച്ചു കൊള്ളാൻ. ഇവിടം തൊട്ടാണ് ഒരു സൈൻസിഷ്യൻ സിനിമ എന്ന് പറയുന്ന രീതിക്ക് കാര്യങ്ങൾ മാറുന്നത്.
കാലിൽ പിടിച്ചത് ഡാൻ്റേയും വെർജിലും തലകീഴായി. ഒരു കയറിൽ നമ്മളിങ്ങനെ വലിഞ്ഞ് ഇറങ്ങുകയില്ലേ അതുപോലെ ഇറങ്ങാൻ തുടങ്ങി. അതായത് ഡാൻ്റേയുടെ അതായത് ഡാൻ്റേയും വെർജിലും സൈറ്റൻ്റെ കാലില് പിടിച്ചപ്പോഴേക്കും അവിടുന്നും മുകളിലേക്ക് വലിഞ്ഞു കയറുന്നതിന് പകരം മുകളിലോട്ട് പോയത് നമ്മളിങ്ങനെ കയറി തൂങ്ങി അതുപോലെയാണ് പോയത്. സാത്താൻ്റെ കൃത്യം വയർ ഭാഗം എത്തിയപ്പോൾ ആ ഡയറക്ഷൻ മാറി വെർജിൽ വലിഞ്ഞു കയറി തുടങ്ങി. അപ്പോൾ ഇത് കണ്ടപ്പോഴത്തേക്കും ഡാൻ്റേ ചോദിച്ചു. എന്തായിത് താഴോട്ടിറങ്ങിയും പിന്നെ തിരിച്ച് മുകളിലേക്ക് പോവുകയാണല്ലോ. നരകത്തിലേക്ക് ആണേ പോകുന്നത് എന്ന്. അപ്പോഴാണ് വെർജിൽ പറഞ്ഞത്.
നമ്മൾ Northern Hemisphere നിന്നാണ് യാത്ര തുടങ്ങിയത്. അപ്പോൾ ഇത്രയും നേരം ഗ്രാവിറ്റി ഇങ്ങോട്ട് ആയിരുന്നു. ഇപ്പോൾ നമ്മൾ Southern Hemisphere പോവുകയാണ്. അപ്പോൾ ഗ്രാവിറ്റി അവിടുന്നിങ്ങോട്ട് ആയിരിക്കും അതുകൊണ്ട് നമ്മൾ Climb ചെയ്യണം നിങ്ങൾ ആലോചിക്കണം. ആ കാലഘട്ടത്തിൽ ഇജ്ജാതി സയൻസ് ഫിക്ഷൻ ഒരാൾക്ക് എഴുതാൻ സാധിച്ചു. പതിനാലാം നൂറ്റാണ്ടിൽ ഒരാൾക്ക് എഴുതാൻ സാധിച്ചു. ഈ സംഭവങ്ങളെല്ലാം ഇപ്പോൾ ഒരു സിനിമ ആവുകയാണെങ്കിൽ നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കി എന്തൊരു Views വേണ്ടി വരും. അത് കാണാൻ നല്ല രസമുള്ള ഒരു സിനിമയും ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. വരും കാലങ്ങളിൽ അങ്ങനെ ഒരു സിനിമ ഇറങ്ങട്ടെയെന്ന് നമുക്ക് വിശ്വസിക്കാം.
അപ്പോൾ തിരിച്ച് കഥയിലേക്ക് വരാം. അങ്ങനെ ഇവര് കേറി പോയിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ ഇവർ സാത്താൻ്റെ ദേഹത്ത് നിന്ന് ഇറങ്ങി കയറാൻ തുടങ്ങിയ സമയം Saturday വൈകിട്ട് 6:00 ആയിരുന്നു. അപ്പോൾ അവര് മോളിലോട്ട് എത്തുന്നത് ആയപ്പോഴത്തേക്കും Saturday വൈകിട്ട് ഏഴര ആയി. അപ്പോൾ ഡാൻ്റേയോട് വെർജിൽ നോക്കിയിട്ട് പറഞ്ഞു. നമ്മൾ Northern Hemisphere അല്ലേ യാത്ര തുടങ്ങിയത്. അവിടെ Saturday വൈകിട്ട് ഏഴരയാണെങ്കിൽ Southern Hemisphere ലോട്ട് ഇറങ്ങുമ്പോൾ അത് Sunday രാവിലെ ഏഴരയാണ്. അതായത് നമ്മുടെ ഈസ്റ്റർ നാളിൽ. അതായത് നമ്മൾ പുറത്തിറങ്ങാൻ പോകുന്നത് ഉയർത്തെഴുനേൽപ്പിൻ്റെ നാളിൽ ആണ്.
അപ്പോൾ ഇതിൽനിന്ന് ഈ ഒരു കഥയിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞ ഒരു കാര്യം. അത് വളരെ ഒരു റവിലേഷൻ കണക്ക് എനിക്ക് മനസ്സിലായ ഒരു കാര്യം ആണ് നമുക്കുള്ള കുറവുകളും ദോഷങ്ങളും അതിനെ ചാടിക്കടക്കാനും അതിന് ഒളിച്ചോടാനോ ശ്രമിക്കാതെ അതിൻ്റെ നടുക്ക് കൂടെ അതിനെ കീറിമുറിച്ച് പോയാൽ നമുക്ക് ഉയർത്തെഴുന്നേൽ ഉണ്ടാകും എന്നായിരിക്കും ഒരു പക്ഷേ ഡാൻ്റേ അതിൽ പറയാൻ ശ്രമിച്ചത്. എന്തു തന്നെയാണെങ്കിലും ഈ കാലഘട്ടത്തിലെ KONG VS GODZILLA ആ ഫിലിം കണ്ടവരുണ്ടോ. അതിൽ എന്ന് പറയുമ്പോൾ എർത്തിനുള്ളിൽ മറ്റൊരു എർത്ത്. അവിടെ ഗ്രാവിറ്റി ചേഞ്ച് അതൊക്കെ നല്ലതുപോലെ കാണിക്കുന്നുണ്ട്.
ഇപ്പോൾ ഇറങ്ങിയ ഒരു സിനിമ അത് വളരെ ഡീറ്റൈലിംഗ് ആയിട്ട് പതിനാലാം നൂറ്റാണ്ടിലെ ഒരു കവി എഴുതിയ എങ്കിൽ അയാളുടെ Imagination ൻ്റെ പവർ എന്താണെന്ന് ആലോചിച്ചു നോക്കണം. എന്ത് തന്നെയാണെങ്കിലും ഇപ്പോൾ നമ്മുടെ മുന്നിലുള്ള നരകത്തിൻ്റെ ഒരു ആദ്യത്തെ ഒരു Well Description കൊടുത്തത് ഡാൻ്റേ തന്നെയാണ്. നമ്മൾ വിശ്വസിക്കേണ്ടിയിരിക്കുന്നു.
ഈ ഒരു സ്റ്റോറി നിങ്ങൾക് ഇഷ്ടമായെങ്കിൽ ഉറപ്പായിട്ടും നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക, എൻ്റെ വെബ്സൈറ്റിൽ ആദ്യമായിട്ടാണ് വരുന്നതെങ്കിൽ ഉറപ്പായിട്ടും താഴെയുള്ള സ്റ്റാർ ക്ലിക്ക് ചെയ്യുക. അതുപോലെതന്നെ എൻ്റെ വെബ്സൈറ്റിലെ സ്റ്റോറികൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ ബന്ധുമിത്രാദികൾക്കും സുഹൃത്തുകൾക്കും പറ്റുമെങ്കിൽ ശത്രുക്കൾക്കും ഒന്ന് അയച്ചു കൊടുക്കുക. അടുത്ത സ്റ്റോറിയിൽ മറ്റൊരു നല്ല കൺടെൻ്റുമായി വരാം.
The Punishment Of Hell
Hell is a place full of unimaginable fear and cruelty, where we are destined to go after death to suffer the consequences of all the sins we have committed during our lifetime. Even though hells are treated in different ways in different faiths, there is a common pattern to them all. There are many hells in Garuda Purana. Kumpi part Rauravam and so many hells but hell is general and we all have an image in our mind.
Each offender is punished separately in each section. This one image is more or less the same in the minds of most people in this world. Hell as we know it was first explained by the Italian poet Dante Elegheri. Dan Brown says in his book Inferno through his work Inferno. Today we are going to look at the world’s first Well Explained Hell or the first picture of Hell as we all know it.
The poem begins on 24th March 1300. That means Passover is Thursday. Danta was thirty-five years old. That is exactly half of one’s lifespan according to the Bible. Dante, who has lived half his life, is traveling. During that journey, he gets stuck in a black forest. The name of that forest is Selva Oxura. Dante, who was traveling without knowing the way, saw a hill there and thinking that if he climbed on top of that hill, he would understand where he should go, he went towards the hill.
After climbing the hill, three animals appear in front of Dante. A leopard, a lion, as well as a wolf. These three animals represent the three sins. According to belief, these three beasts are the beasts that take wrongdoers to the three layers or three main parts of hell. Dante is then chased by these three animals. Dante is being chased down a dark pit. The pit is called Vaso Loco. There a figure comes and chases these three animals. Then Dante asked this figure. who are you. Then the answer given by that form is as follows.
I was born in the time of Julius Caesar. I lived in the time of Augustus Caesar. He is said to be a derivative of the Roman poet Vergil. In some places this Virgil character is also said to be an archangel. Then Dante started traveling with Vergil and asked Vergil. Where are we now and where are we going? So he said. This pit is a pit where even sunlight does not touch. The sun didn’t even rise in this one area. The name here is Vaso Lock.
There is only one way to escape from here. It’s downhill from here. That means you can only go out together in hell. Frightened, he told Dante not to be afraid. I will travel with you. I was sent by Beatrice, the aspect of divine love. And so it was indeed the Virgin Mary who told Beatrice to send me to you and St. Lucia. And so Dante and Vergil begin their journey to Hell. After some time, they saw a big gate in front of them.
Above the gate is written something in Latin. This is how it translates. Those who enter here must abandon all their expectations and enter. Obesely going to go to hell. So they start their journey. Then on the way they met Cerebus. Cerebrus is a dog with 3 heads. As well as hellhounds and other hellhounds. So they saw many incidents.
So they traveled and reached their boatman. It is the boatman who has to row to hell. Then when the boatman said that he could not be taken, Virgil said that if he did not take it under command, I had the power to destroy it. So they are both going to hell. On the way Dante learns that Hell has nine layers. It is those nine layers that we are going to explore.
Layer Number 1:- LIMBO
People here are non-believers as well as unbaptized believers. Not only that, it is said that there are people here who do not accept Jesus Christ as their God. Perhaps you will be shocked to hear the names of the people he wrote in the manner that Dante saw here. Aristotle, Socrates, Homer, not to mention Euclid, known as the father of geometry, were here. There were people there who had the head and the information, to summarize Julius Caesar.
It is disbelief when they say that they have done something wrong. Moreover, they have done a lot of good for the world. He imparted a lot of knowledge to the world. He gave guidance to people to live a good life. They showed the example of how to live as a good person in front of people. Therefore, they have no punishments for this section of them ie LIMBO. It is the most degraded form of heaven Saying People here are running here and there like crazy from south to north. That is, when Dante and Virgil came here, Aristotle and Julius Caesar were all running from south to north.
Then Virgil told Dante something else. There were a few other people who were surprised to hear this. Adam, Abel, Moses, Abraham and a few people from the Bible were also here. It was because they understood the mistakes they had made that the Lord Jesus Christ came and took them to heaven. Saying this, they enter the next ring. That means entering the next layer.
Layer Number 2:- LUST
That is, people who have lived with uncontrollable lust are destined to be punished here. Rapists were among them. So were the kings. And so across the path where Dante and Vergil are walking sits a huge figure. His name is Kimminos. It has a big tail. Avalolek Pullik surrounds him many times like this and sits like a king. It is this spotty person who punishes the people who have committed this sin and the people who have committed this sin of lust according to the severity of their sin. Then when he saw Dante and Virgil, he told them to stand aside.
That is, he was told to face judgment. Then Virgil may not come with God’s blessing. Then that one took the power and commanded. to move out of the way. Then Kimminos realizes that one power and gives way. So Dante and Vergil go together to the place of execution. By the time their punishment is called, the people who committed this mistake are being chained and chained continuously in storms and torrents. In wind and rain. They can’t. They are going hither and thither. Despite being tired, the event does not stop. This is the punishment that takes place there.
The people who were among them are very famous. I will name two people who were there. Achilles. We know when we say Achilles. Achilles is a character in the story of Troy. Most women felt an affinity for Achilles because he had Achilles tendonitis. Because Achilles was so handsome. And the other one is Cleopatra. Can’t blame them. When we say Cleopatra, we mean a succus simple. If you start reading about Cleopatra, you will go away. Such incidents have happened in the life of the spotted girl. So Dante and Vergil are entering the next layer.
Layer Number 3:- GLUTTONY
People living with an excessive appetite for food are condemned here to be punished. Then, by the time he entered this circle, Dante’s face was burning. Because the ground here was not a solid ground. There was mud. It cannot be said that there is mud. If we don’t have our ice cream, the ice cream will get cold in a state when you hold it and squeeze it and you will smoke. It was the same situation. A cool, carpeted floor. The only difference was the change in the soiling of the floor for this one object. This thing is raining like this from the sky, that is, from the sky of hell, without end and without end.
People are suffering punishment by lying in the middle of this and being covered in this. Those who smell and vomit, those who notice when it goes into their mouths, are thus vomiting and vomiting. That is, a condition that is opposite to food. When we see this rotting food, don’t we turn our faces away, lying on the thing itself, smelling it, and drooling like this. And if this is not enough, there is a monster called Cerebus. Most people are familiar with Cerebus. Cerebrus means a dog with three heads. It’s a great shape. Let’s imagine it as a three-tiered Road Villar. Then this creature is scratching and biting the people lying on the floor. Then, seeing Dante and Virgil, this Cerebrus ran towards them.
At that time, Dante is throwing all the mud and dirt that was on the floor with this dog. It fell to the floor in a flurry of mouthfuls. At that time, Virgil and Dante are running here and entering the next circle.
Layer Number 4:- GREED
People who had lived with gluttony throughout their lives were destined to be punished here. There were people who would tear their families apart for wealth to rich people who would not give up no matter what they got. Needless to say, there were cardinals and even popes. When you say the punishment given to them, throw big bags of money at Teri like this. When they say big, they can’t hold back. They must be pushing like this with their chests. They always do this. Here the figure of Pluto stands guard over this lair. The freckled man would sit in a corner and say pape satane pape alappe pappe satan pape alappe. That is to say, a mantra that says Satan inboki. When people hear this, they get a terrible disturbance.
This also affected Dante a lot. At that time Veljil kept him aside with his divine power and left with the data. At this point Dante wondered if the way he had lived for so long was right? He also had an appetite. He wondered what I had missed because of that appetite. Don’t live thinking like that anymore. Because Dante understood that if I lived like that, this is where I was going to come. So they enter the next layer.
Layer Number 5:- WRATH
People who have lived with uncontrollable anger are destined to be punished here. When it comes to their punishment, they are beaten back and forth from the marshes of the river Styx. That is, without any mercy, he will fly here and there and hit. If this is not enough, there is a group of people lying below. Even when they say that, those people who sit idly and get angry suddenly, those people are lying on the floor and kicking them.
Then you will think. It is true that they are not the ones who made the biggest mistake. Isn’t that why angry people hit each other? The pain of an angry blow will never be anything like that of a normal kick or punch. Then they were lying on the floor and experiencing the punishment for that. Then Dante thought still. Were all the ways he did wrong? Valuwhite asked if he was angry. There were Furies. There was also a group of devils called Furies. From all of them Velgildante was going. So they entered the next circle.
Layer Number 6:- HERESY
The sin committed by the sinners in the sixth circle is not going to church, not going to mass. That is, those who live in their own law without following the religious as well as political laws, and those who live without the law were sentenced to punishment there. His punishment cannot be overstated. Dante saw many tombs there. People are screaming while lying in that grave. Then Dante asked Virgil. Why are they crying inside the tomb? Then said Virgil. They don’t lie down and sleep inside the tomb. There is a burning fire within. They are burning and crying. That is why you hear that scream. As Dante peered in horror, he was startled by the names above the two tombstones. A name in a grave When Pope Anasthesius II said. When the name in the next tomb is said to be Emperor II. Vergil enters the seventh layer with Dante, who is horrified by this.
Layer Number 7:- VIOLENCE
This circle is divided into three subsections. These three rings are called Outer, Middle and Inner. So when we say that the people who were in the Outer Layer were the people who showed cruelty to individuals, human beings and institutional movables. Attila the Hun was also there. It says Attila the Hun was one of the most brutal people in history. When the centaurs say centaurs, the half-man, half-horse people are constantly doing this to their bodies when they are told their punishment.
Next is the people in the middle tier who have been cruel to their own bodies. Those who injure themselves and commit suicide are condemned to punishment. As punishment for them, there is a mythical creature called Harbies. It is said to be half bird and half woman. Even this creature has been biting and eating like this without stopping. Depending on the bite, there will be a wound. It would bite again and hurt and keep doing it without stopping. Because he tried to hurt himself.
When we say people who are close to the inner layer, they are people who do Blasphemy and Sodomy. This blasphemy is the cruelty against God, that is, speaking against God and attacking God’s believers is their punishment. Stretch them out by lying flat on the baked soil. Then their whole back is burnt and they are lying like this looking up and crying. That means God is above. Looking at that god and crying. Next is unnatural. When you say yes to them, they keep running in a non-stop circle like this. Tired. But I can’t stop running. Keep running.
People who have been cruel to art when they say people in the Outer Layer. They are crying on their knees when they are told about their punishment. Because they fall on their knees and cry. Elbows, knees and body are all getting cut as they crawl. They are crying in pain. Then Dante saw all this and went to the next layer with a shout.
Layer Number 8:- FRAUD
Those who lived by doing fraud programs Posted here. I believe Freud doesn’t need to tell you what it means. 10 pits are taken here to give different punishments for different frauds. So let me tell you about some types of these frauds.
The first type is Seduces. Here they are punishing people who do things by seducing them. Similarly, here they are punishing people who live by selling their faith in our God. Similarly, those who live by selling religious goods. That is, when you say what kind of things there is a conch shell, when you put that conch in the house, the goddess comes. There are people who say that they will put money in their pockets, but they are punishing by putting money there. Then the sorcerers come, the astrologers come, the astrologers come. So many groups of people are punishing many types of frauds here. The two main types of punishment are to impale their heads on a stone and then to place them on a burning floor. It should be thought that all this is inside a pit. There is no place to even run away. It should feel like this.
Layer Number 9:- TREACHERY
People who betray trust are punished here. This is where our main character, Satan. This place is divided into three sections. When the first section is said to be kinase. When we say Cainas, our Bible is from the name of Cael. Then you will understand that Cael is the one who killed his brother Abel. So the one who harms the family, the one who betrays the family is punished here.
The next is Aunt Nora, where traitors are punished. That is to leak the secrets of the country and give them to the enemy country. People who do that kind of program are punished here.
The third sub-section is plotenia. The people who are condemned here are the guests who come to the house and stab them in the back by calling them guests. Cheat them. People who commit such mistakes are punished here. Then when it is said that the punishment of the unfaithful to their relatives will be all that is below their necks will be a piece of ice. They can bend their heads like this to protect themselves from the cold wind. But as for those who commit treason, their necks will also be in the ice. They can’t even move their heads.
The cold wind blows on the face all the time. The punishment for those who betray their guests is that their tears will turn to frozen ice within their own eyes. Then the eye By the time it melts, the sharp parts of the ice can cause injuries inside the eye. Then these three sub-layers are over and reaching the center.
Satan sits in the center. Lucifer’s Chamber. Dante was scared when he realized that he was about to enter Lucifer’s room. Because you are entering Satan’s room yourself. But when the chamber was opened, Dante felt sorry for Lucifer. Because of the big fat and tall figure. Chilled to the waist. Can’t move. It has six wings like Lucifer. But the six wings are not pearly wings. Rather like bat wings. This Lucifer has three heads.
The three heads are continuously chewing three people like this. One head chews Cassius, the other one chews Brutus, and the middle head chews Cael. In other words, there are two sons of Adam according to the Bible, and Cael, who killed Abel, is chewing on the head in the middle. Then Virgil, suddenly realizing the time, quickly told Dante. To seize the devil’s feet. This is where things change for what is called a scientist movie.
Dante and Vergil, who were caught on their feet, fell upside down. How can we pull on a rope and descend like that? That is, by the time Dante and Vergil caught the site’s feet, instead of pulling himself up, he went up, hanging like we did. When the right part of Satan’s stomach was reached, the direction changed and Vergil began to pull himself up. Then Dante asked when he saw this. What happened is that it goes down and then goes back up. Are you going to hell? That’s when Virgil said.
We started our journey from the Northern Hemisphere. So gravity was here for so long. Now we are going to Southern Hemisphere. Then the gravity will be there so we have to climb you have to think. In that period one could write Ijjati science fiction. In the fourteenth century one could write. If all these events become a movie now, think about what kind of views you will need. I believe it will be a fun movie to watch as well. Let us believe that such a film will be released in the coming times.
So back to the story. So they are disappearing. Then the time when they started climbing out of Satan’s body was 6:00 pm on Saturday. By the time they reached Molilot, it was half past seven on Saturday. Then to Dante Vergil looked and said. We started the journey in the Northern Hemisphere. If it is 7:30 pm on Saturday there, when the Southern Hemisphere lot comes down, it is 7:30 am on Sunday. That is, on our Easter day. That means we are going to come out on the Day of Resurrection.
So one thing I could understand from this one story. It is a very revelation account. One thing I understand is that if we tear it apart in the middle without trying to jump over it and hide from it, what Dante was trying to say is that we will rise up. Anyway has anyone seen the KONG VS GODZILLA film from this era? When it is said that in it, another earth within the earth. There Gravity Change shows it all as well.
If a film that has just come out is written by a poet of the fourteenth century in great detail, then one must think about the power of his imagination. Whatever it is, it was Dante who gave the first well description of the hell that is in front of us. We have to believe.
If you like this story be sure to comment your comments and if you are visiting my website for the first time be sure to click the star below. Likewise, if you like the stories on my website, please send one to your relatives, friends, and even enemies if possible. May come with another good content in next story.