
ലയണൽ മെസ്സിയുടെ യഥാർത്ഥ കഥ
എൻ്റെ സാമ്പത്തിക സ്ഥിതി വളരെമോശമാണ് അതുപോലെ തന്നെ ഒരുപാട് അസുഖങ്ങളാണ് എന്നൊക്കെ പറഞ്ഞ് തൻ്റെ ഡ്രീമുകളൊക്കെ മാറ്റിവെച്ച് എന്നെക്കൊണ്ട് ഒന്നും കഴിയില്ല എന്ന് പറഞ്ഞ് മാറി നിൽക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾ ഉണ്ടായിട്ടും ലോകത്തിൻ്റെ നെറുകയിൽ തന്നെ ഇന്ന് ലോകത്തിലെ ഏറ്റവും നല്ല ഫുട്ബോൾ കളിക്കാരിൽ ഒരാളായി വിശേഷിപ്പിക്കുന്ന അർജൻ്റീനക്കാരുടെ മിശിഹയായ നമ്മുടെയെല്ലാം സ്വന്തം മെസ്സിയുടെ ജീവിതം.
1987 ജൂൺ 24നാണ് അർജന്റീനയിലെ ഒരു സ്റ്റീൽ കമ്പനിയിലെ ജോലിക്കാരനായ ഒരു അച്ഛനും അതേപോലെതന്നെ തൂപ്പു കാരിയായ അമ്മയ്ക്കും മക്കളിൽ മൂന്നാമനായി ഒരു കുട്ടി ജനിക്കുന്നത്. അവർ ആ കുട്ടിക്ക് പേരിട്ടു ലയണൽ ആൻഡ്രായിസ് മെസ്സി. കുട്ടി പിച്ചവെക്കാൻ തുടങ്ങിയപ്പോൾ അച്ഛൻ മകനൊരു ഫുട്ബോൾ സമ്മാനിക്കുകയാണ്. അതോടുകൂടി തന്നെ ഫുട്ബോളിനോട് ഒരു കടുത്ത ഭ്രമം കുട്ടിക്ക് വരികയാണ്. അങ്ങനെ അഞ്ചാമത്തെ വയസ്സിൽ അച്ഛൻ കോച്ച് ചെയ്യുന്ന ഒരു ക്ലബ്ബിൽ ഈ കുട്ടി ജോയിൻ ചെയ്യുകയാണ്. വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശമായതുകൊണ്ട് തന്നെ ഈ കാലഘട്ടങ്ങളിൽ ഒരു ചായക്കടയിലെ ജോലി ചെയ്യുമായിരുന്നു മെസ്സി. ഫുട്ബോളിനോടുള്ള അദ്ദേഹത്തിന്റെ അതിയായ ഭ്രമം അതുപോലെതന്നെ അതിന് അദ്ദേഹം നൽകുന്ന ഡെഡിക്കേഷൻ ഒക്കെ കൊണ്ട് എട്ടാമത്തെ വയസ്സിൽ ന്യൂവൽസ് ഓൾഡ് ബോയ്സ് എന്ന് പറയുന്ന ഒരു ക്ലബ്ബിലെ മെസ്സിയെ ചേർക്കാൻ അതിലുപരി എടുക്കാൻ ഒരു കാരണമായി മാറുകയാണ്. ഒരുപാട് മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചുകൊണ്ട് മെസ്സി മുന്നേറിക്കൊണ്ടിരുന്നു. ഈ കാലഘട്ടങ്ങളിൽ മിഷ്യൻ ഓഫ് 87 എന്ന സ്ഥാനപ്പേരുകളൊക്കെ മെസ്സിക്ക് വരുകയാണ്.
അങ്ങനെ പതിനൊന്നാമത്തെ വയസ്സിൽ ആണ് വളർച്ചയ്ക്ക് ആവശ്യമായിട്ടുള്ള ഒരു ഹോർമോണിന്റെ കുറവ് മെസ്സിക്ക് ഉണ്ട് എന്ന് കണ്ടെത്തുകയാണ്. ഈ ഒരു ഹോർമോണിന്റെ കുറവ് ശരീരത്തിൽ ഉള്ളതുകൊണ്ട് തന്നെ രക്തസമ്മർദ്ദം കുറയുവാനും അതുപോലെതന്നെ ശരീരത്തിലെ കൊളസ്ട്രോറിന്റെ അളവ് കൂടുവാനും പെട്ടെന്ന് തന്നെ ക്ഷീണിക്കാനുള്ള സാധ്യതകൾ ഒക്കെ ഉണ്ടായിരുന്നു. എങ്കിൽപോലും അദ്ദേഹം അദ്ദേഹത്തിന്റെ ഡ്രീം ആയിട്ടുള്ള അദ്ദേഹത്തിന്റെ ഒരു ഫുട്ബോൾ പ്രാന്ത് കൊണ്ട് അദ്ദേഹം ഫുട്ബോൾ തട്ടിക്കൊണ്ട് മൈതാനത്തിലൂടെ മുന്നറിക്കൊണ്ടിരിക്കുകയാണ്. പക്ഷേ അദ്ദേഹത്തിന്റെ ചികിത്സാ ചെലവ് എന്നു പറയുന്നത് ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം വലിയ ഒരു തുകയായിരുന്നു. ഏറെക്കുറെ 900 ഡോളേഴ്സ് ഓളം അദ്ദേഹത്തിൻ്റെ ചികിത്സാ ചെലവിന് വേണ്ടി മാത്രമായിട്ട് ചെലവാക്കേണ്ടി വന്നിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ ഒരൊറ്റ കാരണം പറഞ്ഞുകൊണ്ട് റിവർ പ്ലേ എഫ് സി എന്ന് പറയുന്ന ക്ലബ് മെസ്സിയെ ഏറ്റെടുക്കുന്നതിൽ നിന്ന് പിന്മാറുകയാണ്. പക്ഷേ തോറ്റു കൊടുക്കാൻ ഒരിക്കലും അദ്ദേഹം തയ്യാറായിരുന്നില്ല. ഫുട്ബോൾ കാണുമ്പോൾ എന്തോ അദ്ദേഹത്തിന്റെ വേദന ഒക്കെ അദ്ദേഹം മറന്നിട്ടു ഉണ്ടായിരുന്നു. അദ്ദേഹം വീണ്ടും പന്ത് തട്ടി കൊണ്ടേയിരുന്നു.
പതിമൂന്നാമത്തെ വയസ്സിൽ ചാർലക്സ് രക്ഷക് എന്നു പറയുന്ന ബാർസലോണ ക്ലബ്ബിന്റെ സ്പോർട്സ് ഡയറക്ടർ മെസ്സിയെ ബാഴ്സലോണ ക്ലബ്ബിലേക്ക് എടുക്കാൻ വേണ്ടി തീരുമാനിക്കുകയാണ്. പക്ഷേ ആ സമയത്ത് അദ്ദേഹത്തിന്റെ കൂടിയുണ്ടായിരുന്ന മറ്റുള്ള ആളുകൾക്കൊന്നും ഈ തീരുമാനം അത്രയ്ക്കും ഉചിതമായി തോന്നിയിരുന്നില്ല. അതുകൊണ്ടുതന്നെ ആ സമയത്ത് മെസ്സിയെ ക്ലബ്ബിലേക്ക് എടുക്കുന്ന കാര്യം നടക്കാതെ പോയി. പിന്നീട് രണ്ടു മാസങ്ങൾക്ക് ശേഷം മെസ്സിയുടെ പേരൻസിനെ അദ്ദേഹം വിളിച്ചു വരുത്തുകയും എഗ്രിമെന്റ് ഒപ്പിട്ടു കൊടുക്കുകയും ചെയ്യുകയാണ് . ഈ എഗ്രിമെന്റിന്റെ കാര്യം തന്നെ വലിയ ഒരു കോമഡിയാണ്. സാധാരണ രീതിയിലുള്ള ഒരു മുദ്ര പേപ്പറിൽ ഒന്നുമായിരുന്നില്ല ഈ എഗ്രിമെന്റ് ഒപ്പിട്ടുണ്ടായിരുന്നത്. ആ സമയത്ത് ചാർലക്സ് രക്ഷകിൻ്റെ കയ്യിൽ കിട്ടിയിട്ടുണ്ടായിരുന്ന ഒരു ടവ്വലിൽ ആയിരുന്നു ഈ കരാർ ഒപ്പിട്ടു കൊടുത്തിട്ടുണ്ടായിരുന്നത്. ഇന്നും ആ ഒരു കരാർ ഫ്രൈയിം ചെയ്തിട്ട് മെസ്സിയുടെ ലോയറിന്റെ ഓഫീസിൽ അതേപോലെ സൂക്ഷിച്ച് വച്ചിട്ടുണ്ട്. അതോടു കൂടെ തന്നെ മെസ്സിയുടെ മുഴുവൻ ചികിത്സാലവും ബാഴ്സലോണ ക്ലബ് ഏറ്റെടുക്കുകയാണ്. അതോടൊപ്പം ബാഴ്സലോണയുടെ യൂത്ത് അക്കാദമിയിൽ മെസ്സി പന്തു തട്ടാനായി ആരംഭിക്കുകയാണ്. തന്റെ ചികിത്സ ചിലവ് മുഴുവൻ ഏറ്റെടുത്ത ബാഴ്സലോണ ക്ലബ്ബിന് വേണ്ടി എന്തെങ്കിലും ഒന്ന് പകരമായി ചെയ്യണമെന്നുള്ള മോഹം മെസ്സിയുടെ മനസ്സിൽ ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ മാക്സിമം ഡെഡിക്കേറ്റഡ് ആയിട്ട് അദ്ദേഹം ഫുട്ബോൾ കളിക്കുവാൻ തുടങ്ങി. അങ്ങനെ പതിനാറാമത്തെ വയസ്സിൽ അദ്ദേഹം ബാഴ്സലോണ ക്ലബ്ബിന് വേണ്ടിയിട്ട് ആദ്യമായി കുപ്പായം അണിയുകയാണ്. ആ ഒരു മത്സരത്തിൽ മെസ്സി ഉള്ളതുകൊണ്ട് മാത്രം ബാഴ്സലോണ ജയിക്കുകയാണ്. 2003 നവംബർ 13ന് പോർട്ടോക്കിന് എതിരെയായിരുന്നു ആ മത്സരം. പിന്നീട് അങ്ങോട്ട് മെസ്സിയുടെ കാലമായിരുന്നു. മെസ്സി യുഗം അവിടെ നിന്ന് സ്റ്റാർട്ട് ചെയ്യുകയാണ്. മറ്റുള്ള ആളുകളെ സംബന്ധിച്ചു നോക്കുമ്പോൾ വളരെയധികം ഹൈറ്റ് കുറഞ്ഞ ഒരു വ്യക്തിയായിരുന്നു മെസ്സി. പക്ഷേ അദ്ദേഹത്തിന്റെ ഡിസിബിലിറ്റികളെ അദ്ദേഹം കണക്കാക്കാതെ അദ്ദേഹത്തിന്റെ എബിലിറ്റികളെ അദ്ദേഹത്തിൻ്റെ കഴിവുകളെ തിരിച്ചറിഞ്ഞുകൊണ്ട് അതുമായി അദ്ദേഹം മുന്നോട്ട് ഇറങ്ങുകയാണ്. അതുമായി അദ്ദേഹം ഫുട്ബോൾ ഗ്രൗണ്ടിലേക്ക് ഇറങ്ങുകയും എന്റെ ചെറിയ കാലുകൾ കൊണ്ട് അദ്ദേഹം ഗ്രൗണ്ടിൽ അത്ഭുതങ്ങൾ കാണിക്കുകയും ചെയ്യുകയാണ്. അങ്ങനെ രണ്ടു വർഷങ്ങൾ കഴിഞ്ഞ് 2005 മെയ് ആയപ്പോഴേക്ക് തന്നെ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഒരു പ്ലെയർ എന്ന ബഹുമതി മെസ്സിയെ തേടി വരികയാണ്. കാലം മുന്നോട്ടു തന്നെ സഞ്ചരിക്കുകയാണ്.
ഇരുപത്തഞ്ചാമത്തെ വയസ്സിൽ ലാലിഗയിൽ 200 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ വ്യക്തി എന്ന ബഹുമതിക്കൂടെ മെസ്സിയെ തേടി വരികയാണ്. അതോടൊപ്പം തുടർച്ചയായി നാല് ഫിഫ അവാർഡുകൾ കിട്ടുന്ന ആദ്യത്തെ പ്ലെയറും മൂന്ന് ഗോൾഡൻ ബൂട്ടുകൾ കിട്ടുന്ന പ്ലെയറും ആയിട്ട് മെസ്സി മാറുകയാണ്. ഒരുപക്ഷേ മെസ്സി എന്നുപറയുന്ന ബാലൻ അന്ന് തനിക്ക് അസുഖമാണ് എന്ന് പറഞ്ഞ് വീട്ടിലിരിക്കുകയാണെങ്കിൽ ഇന്ന് നമ്മൾ അറിയുന്ന ലയണൽ മെസ്സി ജനിക്കുകയില്ലായിരുന്നു. അത് വെറും ലയണൽ ആൻഡ്രായിസ് മെസ്സി എന്നുപറയുന്ന പേരിൽ ഒതുങ്ങി പോയിട്ട് ഗ്രാമങ്ങളിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയായി മാറുമായിരുന്നു. പക്ഷേ അദ്ദേഹം അദ്ദേഹത്തിന്റെ കഴിവില്ലായ്മയെ മുഴുവൻ മറന്ന് അദ്ദേഹത്തിന്റെ കഴിവുകളെ കൂടുതൽ പരിപോഷിച്ചെടുത്തു കൊണ്ട് ലോകത്തിനു മുന്നിൽ തന്റെ കഴിവിനെ കാണിച്ച് മുന്നേറുകയാണ്. ഇന്നും അദ്ദേഹത്തിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുകയാണ്.
തന്റെ ചെറുപ്പകാലത്തിൽ ഒരു അസുഖം വന്ന സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന്റെ മാതാപിതാക്കൾ സഹിച്ചതുകൊണ്ട് തന്നെ ഇന്ന് അർജന്റീനയിൽ ജനിക്കുന്ന ഓരോ കുട്ടികൾക്കും എന്തെങ്കിലും അസുഖം വന്നു കഴിഞ്ഞാൽ ഓടിച്ചെല്ലുവാൻ അവർക്കുവേണ്ടി മെസ്സി ഒരു ഫൗണ്ടേഷൻ തുടങ്ങിയിട്ടുണ്ട് 2003ല്. ലിയോ മെസ്സി ഫൗണ്ടേഷൻ എന്നു പറയുന്ന ഈ ഒരു ഫൗണ്ടേഷന്റെ പ്രധാനമായ ഒരു ലക്ഷ്യം ചെറിയ കുട്ടികളുടെ വിദ്യാഭ്യാസം അവരുടെ ആരോഗ്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അപ്പോൾ ഓരോ കുട്ടികൾക്കും എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉണ്ടെങ്കിലും ലിയോ മെസ്സി ഫൗണ്ടേഷൻ ആ കുട്ടികളെ പൂർണ്ണമായിട്ടും ഏറ്റെടുക്കുകയും അവരുടെ മുഴുവൻ ചെലവുകളും ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. ഫുട്ബോൾ എന്നു പറയുന്ന കളിയിൽ ഹെറ്റിന് വളരെയധികം പ്രധാന്യം ഉണ്ട്. പക്ഷേ മെസ്സിയെ സംബന്ധിച്ചിടത്തോളം അഞ്ചടി ഏഴ് ഇഞ്ച് മാത്രം ഉള്ള അദ്ദേഹത്തിന്റെ ഹൈറ്റ്. ഈയൊരു പൊക്കം ഇല്ലായ്മ കൊണ്ടു മാത്രമാണ് അദ്ദേഹത്തിന് വളരെ എളുപ്പത്തിൽ ടേക്കിൾ ചെയ്തുകൊണ്ട് പോകുവാനും കഴിയുന്നത്. ഹൈറ്റ് കുറയുന്നതോട് കൂടെ തന്നെ സെന്റർ ഓഫ് ഗ്രാവിറ്റി കുറയുകയും വളരെ സിമ്പിൾ ആയിട്ട് തന്നെ വേഗത്തിൽ വെട്ടിച്ചു പോകുവാനും ചലിക്കുവാനും കഴിയും.
അതുകൊണ്ടുതന്നെ തനിക്ക് ചെറുപ്പത്തിൽ വന്നു പോയിട്ടുള്ള ആ അസുഖം ഒരു അനുഗ്രഹമായിട്ടാണ് ഇന്ന് മെസ്സി കാണുന്നത്. പലപ്പോഴും ഗോളടിച്ചു കഴിഞ്ഞാൽ മെസ്സി ആകാശത്തിലേക്ക് കൈ ഉയർത്തുന്നതായിട്ട് നമ്മൾ കാണാറുണ്ട്. തന്റെ മരിച്ചുപോയിട്ടുള്ള സെലിയ എന്ന് പറയുന്ന ഗ്രാൻഡ് മദറിനുള്ള നോടുള്ള ട്രേബ്യൂട്ടായിട്ടാണ് മെസ്സി ഇത് ചെയ്യുന്നത്. കാരണം അദ്ദേഹത്തിൻ്റെ ചെറുപ്പകാലത്ത് ഏറ്റവും കൂടുതൽ അദ്ദേഹത്തിനെ സപ്പോർട്ട് ചെയ്തിട്ടുള്ള ഒരു വ്യക്തിയായിരുന്നു മെസ്സിയുടെ ഗ്രാൻഡ് മദർ. അദ്ദേഹത്തെ ഗ്രൗണ്ടിൽ കൊണ്ടുപോയിട്ടും ആയിട്ടുണ്ടായിരുന്നതും കളിക്കാൻ വേണ്ടി ഏറ്റവും കൂടുതൽ പ്രേരിപ്പിച്ചിട്ടുണ്ടായിരുന്നതും 1998 ൽ മരിച്ചു പോയിട്ടുള്ള ഈ സെലിയ എന്നുപറയുന്ന മുത്തശ്ശി ആയിരുന്നു. അവരോടുള്ള ആദരസൂചകം ആയിട്ടാണ് ഓരോ ഗോളുകളും അവർക്ക് ഡെഡിക്കേറ്റ് ചെയ്യുന്നതായിട്ടാണ് മെസ്സി ആകാശത്തേക്ക് കൈ ഉയർത്തി കാണിക്കുന്നത്. അദ്ദേഹത്തിന്റെ ആ ചെറിയ കാലുകൾ കൊണ്ട് അദ്ദേഹം ഇന്ന് ഫുട്ബോൾ മൈതാനികളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. ലോകത്തിൽ തന്നെ ഏറ്റവും ശക്തമായ കാലുകൾ എന്നുപറയുന്ന രീതിയിൽ തന്നെ അദ്ദേഹത്തിന്റെ കാലുകൾ മാറിയിട്ടുണ്ട്. ഒരു പക്ഷേ കണ്ടതിനേക്കാൾ സുന്ദരമായിരിക്കാം ഇനി കാണാൻ ഇരിക്കുന്നത്. അതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ മെസ്സിയെക്കാൾ അദ്ദേഹത്തിൻ്റെ കാണികൾക്കാണ് ഉള്ളത്. ഒരിക്കൽ ഒരു ഉറുബ്യൻ സാഹിത്യകാരൻ പറഞ്ഞതുപോലെ മെസ്സിയുടെ ഏറ്റവും വലിയ സവിശേഷത എന്നു പറയുന്നത് മെസ്സിക്ക് അറിയില്ല അദ്ദേഹമാണ് സാക്ഷാൽ ലയണൽ മെസ്സിയെന്നുള്ളത്. നമ്മൾ എപ്പോഴും പറയുന്നതുപോലെ തന്നെ നമ്മൾ ഒരു ഡ്രീം കാണുകയും ഒരു സ്വപ്നം കാണുകയും അതിനുവേണ്ടിയിട്ട് കഠിനമായിട്ട് പ്രയത്നിക്കാൻ വേണ്ടി നമ്മൾ തയ്യാറാവുകയും ചെയ്തു കഴിഞ്ഞാൽ ഒരു ദിവസം സൂര്യൻ ഉദിക്കുന്നത് നമുക്കുവേണ്ടി ആയിരിക്കും. അന്നേദിവസം നമുക്ക് വേണ്ടതെല്ലാം നൽകി നമ്മളെ ഒരു രാജാവായി വാഴിച്ചു കൊണ്ടായിരിക്കും സൂര്യൻ അസ്തമിക്കുന്നത്.
NEST PAGE ENGLISH