
ലൂസിഫറിൻ്റെ യഥാർത്ഥ കഥ.
പ്രഭാഷണങ്ങളിലും വേദഗ്രന്ഥങ്ങളിലും അതിലേറെ പുസ്തകങ്ങളിലും സിനിമകളിലും സീരീയസിലുമൊക്കെ ഒരേ സമയം ഹീറോ ആയിട്ടും വില്ലനായിട്ടും ആൻ്റി ഹീറോ ആയിട്ടും ക്രൂരതയുടെ പ്രതിരൂപമായയുമൊക്കെ കൊയിസ്റ്ററ്റ് ചെയ്യുന്ന ഒരു കഥാപാത്രത്തെ കുറിച്ചാണ് പറയുന്നത്. വിശ്വാസികൾക്ക് അയാളുടെ പേര് പറയുന്നത് പോലും പാപമാണ്. എന്നാൽ മറ്റു ചില ആളുകൾക്ക് ആ പേരിനോട് ഒരു പ്രത്യേക താല്പര്യമാണ്. ഇന്ന് നമ്മൾ പറയുന്നത് ലൂസിഫറിനെക്കുറിച്ച് ആണ്.
ലൂസിഫർ എന്ന കഥാപാത്രത്തെ എക്സ്പ്ലോർ ചെയ്യുന്നതിന് മുൻപേ അവൻ്റെ തുടക്കത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. അതിനുവേണ്ടി എലുമേനേറ്റിക്കും ആട്ടിൻ തലയ്ക്കും 666 നും മുമ്പെയൊക്കെ ബൈബിളിലെ ലൂസിഫറിനെ കുറിച്ച് അറിയേണ്ടിയിരിക്കുന്നു. ബൈബിൾ പ്രകാരം ദൈവം ഭൂമിയെ സൃഷ്ടിക്കുന്നതിന് മുൻപേ ആദ്യം സൃഷ്ടിച്ചത് സ്വർഗ്ഗമാണ്. ആ സ്വർഗത്തിൽ ഒരുപാട് മാലാഖമാരും ഉണ്ടായിരുന്നു. ഈ മാലാഖമാർ എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന രൂപം തലയ്ക്ക് ചുറ്റും ഒരു റിങ്ങും ഒരു ചിറകും ഒക്കെ ഉള്ള നല്ല മനോഹരമായിട്ടുള്ള രൂപങ്ങൾ ആയിരിക്കാം.
എന്നാൽ മാലാഖമാരിൽ ഒരുപാട് കാറ്റഗറികൾ ഉണ്ട്. ഞാൻ ഇവിടെ പറയുന്ന കാറ്റഗറി എന്ന് പറയുമ്പോൾ ദൈവവുമായി ഏറ്റവും അടുത്ത് ചേർന്നു നിൽക്കുന്ന ആർക്കേഞ്ചൽസ് എന്ന വിഭാഗത്തെക്കുറിച്ചാണ്. സെൻ്റ് മൈക്കിൾ, ഗബ്രിയേൽ, റഫേയൽ മുതലായ ശ്രേഷ്ഠന്മാർ ആർക്കേഞ്ചലുകളിൽ ഉൾപ്പെട്ടവരാണ്. ഈ ആർക്കേഞ്ചലുകളിൽ ഒരാളായിരുന്നു ലൂസിഫർ. ദൈവത്തിൻ്റെ ഏറ്റവും മനോഹരമായിട്ടുള്ള ഒരു സൃഷ്ടിയായിരുന്നു ലൂസിഫർ. എസെക്കിയേൽ 28:15 പറയുന്നു You were Perfect In Your Ways From The Day That You Were Created, Till iniquity Was Found ln You. [Ezekiel 28:15] അതായത് അവനെ സൃഷ്ടിക്കപ്പെട്ട ദിവസം മുതൽ എല്ലാ ആംഗിൾകളിൽ നിന്നും ഏറ്റവും പെർഫെക്ട് ആയിട്ടുള്ള ക്രിയേഷൻ ആയിരുന്നു അവൻ എന്നാണ് പറഞ്ഞിരുന്നത്.
ദൈവത്തിന് ലൂസിഫറിനെ ഭയങ്കര ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ ദൈവം ലൂസിഫറിനെ മോർണിങ്ങ് സ്റ്റാർ എന്നുവരെ വിളിച്ചിരുന്നു. കാരണം അവനെ കാണാൻ വെളിച്ചം പോലുള്ള തിളക്കവും തൂവെള്ള ചിറകുകളും വജ്രം പോലെ തിളങ്ങുന്ന കണ്ണുകളും അതുപോലെ തന്നെ വളരെ സ്വർണ്ണം പോലെ മനോഹരമായിട്ടുള്ള മുടിയുമായിരുന്നു അവന് ഉണ്ടായിരുന്നത്. ദൈവം അവനെ ലൂസിഫർ എന്ന് വിളിച്ചതിനു പോലും ഒരു അർത്ഥമുണ്ടായിരുന്നു. ലൂസിഫർ എന്ന പേര് വന്നിരിക്കുന്നത് ലക്സി ഫെറാ എന്നീ രണ്ട് ലാറ്റിൻ വാക്കുകളിൽ നിന്നാണ്. ലക്സി എന്ന വാക്കിൻ്റെ അർത്ഥം വെളിച്ചമെന്നും ഫെറാ എന്ന വാക്കിൻ്റെ അർത്ഥം ബ്രിംങ്ങർ എന്നും ആയിരുന്നു. അതായത് ലൈറ്റ് ബ്രിംങ്ങർ എന്നായിരുന്നു ദൈവം ലൂസിഫറിനെ വിളിച്ചിരുന്നത്. കാരണം അത്രയും ഭംഗി ആയിരുന്നു അവനെ കാണാൻ.
ദൈവം ഒരുപാട് കഴിവുകൾകൊടുത്തിരുന്നു. അവൻ വളരെ ഇൻ്റെലിജൻ്റ് ആയിട്ടുള്ള ഒരാളായിരുന്നു. അതുകൊണ്ടു തന്നെ ആർക്കേഞ്ചലുകളിൽ ശ്രേഷ്ഠന്മാരിൽ ഒരാളായിരുന്നു ലൂസിഫർ എന്ന് വേണേൽ പറയാം. ശ്രേഷ്ഠന്മാരിൽ ശ്രേഷ്ഠനായിരുന്നതു കൊണ്ട് തന്നെ അവന് അല്പം അഹങ്കാരം ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കെ ദൈവം മണ്ണിൽ നിന്ന് മനുഷ്യരെ സൃഷ്ടിച്ചിട്ട് പറഞ്ഞു. എൻ്റെഏറ്റവും ശ്രേഷ്ഠമായിട്ടുള്ള ക്രിയേഷൻ ആണ് മനുഷ്യരെന്ന്. അതുകൊണ്ട് തന്നെ എല്ലാ മാലാഖമാരും മനുഷ്യരാണ്. അതുകൊണ്ട് മാലാഖമാരോട് മനുഷ്യരെ വണങ്ങാൻ പറഞ്ഞു. എല്ലാവരും വണങ്ങി. എന്നാൽ ഒരാൾ മാത്രം വണങ്ങിയില്ല ലൂസിഫർ. അവൻ പറഞ്ഞത് ഇപ്രകാരമായിരുന്നു.
മനുഷ്യരെ മണ്ണിൽ നിന്നാണ് ഉണ്ടാക്കിയതെങ്കിൽ എന്നെ തീയിൽ നിന്നാണ് ഉണ്ടാക്കിയത്. അവരെകാളും അറിവും പാണ്ഡിത്യവും എനിക്കുണ്ട്. ഞാൻ ഒരിക്കലും അവരെ വണങ്ങേണ്ട കാര്യമില്ല. അവർ എന്നെയാണ് വണങ്ങേണ്ടത്. അവർ എന്നെ ദൈവത്തെ പോലെ കാണണമെന്ന്. ഈ ചിന്ത ലൂസിഫറിനെ തികച്ചും ഒരു അഹങ്കാരിയാക്കി മാറ്റുകയായിരുന്നു. അങ്ങനെ ലൂസിഫർ പ്രഖ്യാപിക്കുകയാണ് ഞാൻ ദൈവത്തിന് മുകളിൽ എത്തും. ദൈവത്തിൻ്റെ നക്ഷത്രങ്ങൾക്ക് മുകളിൽ ഞാൻ എൻ്റെ സിംഹാസനം പണിയും. അവിടെ ഞാൻ വാഴും. അവിടെ ഞാൻ പുതിയ ദൈവമാകും എന്ന് പറഞ്ഞു. അങ്ങനെ ലൂസിഫർ ദൈവത്തിനെതിരെ ഒരു റബല്യൻ നയിച്ചു.
അതിനുവേണ്ടി ലൂസിഫർ മാലാഖമാരേ അതായത് ദൈവത്തിൻ്റെ പക്ഷത്തിലുള്ള മാലാഖമാരെ പറഞ്ഞു അവൻ്റെ സൈഡിൽ ആക്കി. കാരണം അത് ലൂസിഫറിന് നിഷ്പ്രയാസം സാധിക്കുന്ന കാര്യമായിരുന്നു. കാരണം ബാക്കിയുള്ള മാലാഖമാരെക്കാളും ബുദ്ധിമാനായിരുന്നു ലൂസിഫർ. അങ്ങനെ ദൈവത്തിൻ്റെ മാലാഖമാരിൽ മൂന്നിലൊരു ഭാഗം ലൂസിഫറിൻ്റെ പക്ഷം ചേർന്നു. പിന്നെ സ്വർഗ്ഗത്തിൽ അരങ്ങേറിയത് ഈ പ്രപഞ്ചത്തിനെ തന്നെ പ്രകമ്പനം കൊള്ളിക്കുന്ന കണക്ക് ഒരു യുദ്ധമായിരുന്നു. യുദ്ധത്തിൻ്റെ ഒരു പക്ഷത്ത് ലൂസിഫറും ലൂസിഫറിൻ്റെ സൈന്യവും. മറ്റൊരു പക്ഷത്തിൽ ദൈവത്തിൻ്റെ സൈന്യവുമായിരുന്നു. ആ സൈന്യത്തിന് നേതൃത്വം വഹിച്ചിരുന്നത് മിഖായേൽ മാലാഖയായിരുന്നു. അതായത് സെൻ്റ് മൈക്കിൾ ആയിരുന്നു.
യുദ്ധത്തിൽ രണ്ട് കാരണങ്ങൾ കൊണ്ട് ലൂസിഫർ പിറകോട്ട് പോയിക്കൊണ്ടിരുന്നു. ഒന്നാമത്തെ കാരണം മിഖായേൽ മാലാഖയുടെ സൈന്യത്തെ കാട്ടിയും ചെറിയ സൈന്യമായിരുന്നു ലൂസിഫറിൻ്റെത്. രണ്ടാമത്തെ കാരണം ലൂസിഫറിൻ്റെ അഹങ്കാരം. ദൈവത്തിൻ്റെ സൃഷ്ടികളിലേക്ക് വച്ച് ഏറ്റവും ശക്തനും ഏറ്റവും ശ്രേഷ്ഠനും ആയിട്ടുള്ള സൃഷ്ടി ലൂസിഫർ ആയിരുന്നുവെങ്കിൽ പോലും ലൂസിഫറിൻ്റെ അഹങ്കാരം അവൻ്റെ കഴിവുകളെ അവൻ്റെ കണ്ണിൽ നിന്ന് മറച്ചുവച്ചിരുന്നു. അതുകൊണ്ട് തന്നെ അവന് ആ യുദ്ധത്തിൽ അത്ര നേരം പിടിച്ചു നിൽക്കാൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ ലൂസിഫർ ഒരു ഡ്രാഗൺ ആയി മാറുകയായിരുന്നു.
പിന്നെ ഡ്രാഗൺ ആയികൊണ്ട് ദേവന്മാരുടെ സൈന്യത്തിൽ ഒരുപാട് നാശനഷ്ടങ്ങൾ വരുത്തി. അധികം താമസിയാതെ തന്നെ മിഖായേൽ മാലാഖ ലൂസിഫറിനെ ചവിട്ടി പുറത്തു കളഞ്ഞു. ഒരു ഇടിമിന്നൽ പോലെ സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് നിലംപതിച്ചു കൊണ്ടിരിക്കുന്ന ലൂസിഫറിനെ ദൈവം ശപിക്കുകയാണ്. ഇന്നേ ദിവസം മുതൽ നിനക്ക് സ്വർഗത്തിലേക്ക് പ്രവേശനമില്ല. നീ സ്വർഗത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചാൽ നീ ഭസ്മമായിപ്പോകും. നിനക്ക് ഭൂമിയിലേക്കും പ്രവേശനമില്ല. ഇന്ന് മുതൽ നിന്നെ ഈ ലോകം എൻ്റെ ശത്രു എന്ന പേരിൽ അറിയപ്പെടും. ഇന്ന് മുതൽ നീ സാത്താൻ എന്നറിയപ്പെടും അപ്പോ ഈ സാത്താൻ എന്ന വാക്കിന്റെ അർത്ഥം ശത്രു എന്നാണ്. ഇതാണ് ലൂസിഫറിൻ്റെ ആദ്യത്തെ കഥ.
ഇനി അതിനുശേഷം ഒരുപാട് ഹിസ്റ്റോറിയൽസും, എഴുത്തുകാരുമെല്ലാം ലൂസിഫറിൻ്റെ പല വെറൈറ്റികളെ നമുക്ക് മുന്നിൽ പല കലാരൂപങ്ങളിലായി അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ഏറ്റവും ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള നാല് കാഴ്ചപ്പാടുകളെക്കുറിച്ച് നമുക്ക് നോക്കാം.
1. DEMONOLOGY
ഡിമോണോളജി പ്രകാരം നരകത്തിന് മൊത്തം ഏഴ് രാജകുമാരന്മാരുണ്ട്. ഈ ഏഴു രാജകുമാരന്മാരിൽ ലൂസിഫറാണ് നരകത്തിന്റെ രാജാവായിരിക്കുന്നത്. ഏഴ് രാജകുമാരന്മാരും ബൈബിളിൽ പറയുന്ന ഏഴ് കൊടിയ പാപങ്ങളെയാണ് പ്രതിനിധികരിച്ചിരിക്കുന്നത്. ആ പാപങ്ങൾ ഇവയാണ്. Envy അതായത് മറ്റുള്ളവൻ്റെ സന്തോഷത്തിനുമേലുള്ള അസൂയ, Greed അത്യാർത്തി, wrath നിയന്ത്രിക്കാനാകാത്ത ദേഷ്യം, Sloth മടി, Gluttony ഭക്ഷണത്തോടുള്ള ആർത്തി, Lust നിയന്ത്രിക്കാനാകാത്ത കാമാസക്തി. ഏറ്റവും ആദ്യം Pride പ്രെയ്ഡ് എന്നാൽ അഹങ്കാരം. ലൂസിഫർ ഡെപിറ്റ് ചെയ്തിരുന്നത് അഹങ്കാരത്തെയാണ്. ആ അഹങ്കാരം കൊണ്ടാണല്ലോ സ്വർഗത്തിലെ ഏറ്റവും ശ്രേഷ്ഠനായ മാലാഖയായിരുന്നു അവൻ പിൽക്കാലത്തിൽ സാത്താനായി മാറിയത്.
2. DANTES SATAN
ഇറ്റാലിയൻ എഴുത്തുകാരനായ ഡാൻ്റെയുടെ കൃതിയിലാണ് നമ്മുക്കറിയാവുന്നതു പോലെയുള്ള നരകത്തിനെ ആദ്യമായി എക്സ്പ്ലെയിൻ ചെയ്തിരിക്കുന്നത്. ഡാൻ്റെയുടെ ഒരു കൺസെപ്റ്റ് പ്രകാരം നരകത്തിന് മൊത്തം ഒൻപത് ലയർകളാണുള്ളത്. ആ ഒൻപത് ലയർകളിൽ ഏറ്റവും അവസാനത്തെ ലയർലാണ് ലൂസിഫർ ഉള്ളത്. എന്നാൽ ബാക്കിയുള്ള കൃതികളിൽ എല്ലാം പറയുന്നത് ലൂസിഫർ ഇവിടെ ഒരു നരകാധിപനോ നരകത്തിൻ്റെ രാജാവോ ഒന്നുമല്ല. ഇവിടെ മറ്റുള്ള പാപികളെപ്പോലെ ശിക്ഷ അനുഭവിക്കുവാനായി വിധിക്കപ്പെട്ട ഒരു തടവുപുള്ളിയാണ് ലൂസിഫർ. അതുമാത്രമല്ല ഒരുകാലത്ത് വളരെ സുന്ദരനായിരുന്ന ലൂസിഫർ ഇവിടെ അനങ്ങാൻ പറ്റാത്ത രീതിയിൽ തടിച്ചു വീർത്ത ഒരു രൂപമാണ്. മാത്രമല്ല ലൂസിഫറിനെ മഞ്ഞു കൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. അതായത് ഫ്രീസ് ചെയ്ത് വെച്ചിരിക്കുകയാണ്. അനങ്ങാൻ പറ്റില്ല. ഈ ലൂസിഫറിന് മൂന്ന് തലകളുണ്ട്. ഈ മൂന്നു തലകളും ഒരു സംഭവത്തെ ഇങ്ങനെ ചവച്ചു കൊണ്ടിരിക്കുകയാണ്. അപ്പോ ബാക്കിയുള്ള കൃതികളിൽ ഒക്കെ പറയുന്നതു പോലെയുള്ള ഒരു ലൂസിഫറേ അല്ല ഇതിലുള്ളത്. ഇതിലുള്ള ലൂസിഫറിന് സംസാരിക്കാൻ പോയിട്ട് അനങ്ങാൻ പോലും പറ്റില്ല. അത്രയും ക്രൂരത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ലൂസിഫറാണ് ഇതിൽ കാണിക്കുന്നത്. ചെയ്ത തെറ്റിന്.
3. JOHN MILTON LUCIFER
എക്കാലവും ലൂസിഫറിനെ വില്ലനായി ചിത്രീകരിച്ച് കൊണ്ടിരുന്നപ്പോൾ ജോൺ മിൽട്ടൻ എന്ന ഇംഗ്ലീഷ് എഴുത്തുകാരൻ ലൂസിഫറിനെ ഒരു ഹീറോ ആയി ചിത്രീകരിച്ചു. അതായത് എം ടി വാസുദേവൻ നായർ ചതിയൻ ചന്തുവിനെ മറ്റൊരു വെർഷനിൽ അവതരിപ്പിച്ചതുപോലെ ജോൺ മിൽക്കൻ്റെ പാരഡൈസ് ലോസ്റ്റ് എന്ന കൃതിയിൽ ലൂസിഫർ ഒരു ഹീറോ ആവുകയായിരുന്നു. കാരണം ആ ഒരു ലൂസിഫറിന് ജോൺ മിൽട്ടൻ്റെ ജീവിതവുമായി ഒരുപാട് സിമിലാരിറ്റി ഉള്ളതായി അദ്ദേഹത്തിന് തോന്നിയിരുന്നു. അദ്ദേഹത്തിൻ്റെ എക്സ്പ്ലനേഷൻ ഇങ്ങനെയാണ്. നമ്മൾ കുഞ്ഞുനാൾ മുതലേ കേൾക്കുന്നതാണ് ദൈവത്തിന് ഇഷ്ടപ്പെടുന്ന രീതിയിൽ ജീവിച്ചില്ലെങ്കിൽ അദ്ദേഹം നമ്മളെ ശിക്ഷിക്കും. നമ്മൾ ചെയ്യുന്ന ശരികളും തെറ്റുകളും ഡിഫൈൻ ചെയ്യുന്നത് ദൈവമാണ്. ഒരു പ്രത്യേക ഭക്ഷണം നമ്മൾ കഴിച്ചാൽ ദൈവം നമ്മളെ ശിക്ഷിക്കും.
അങ്ങനെ ഉള്ള ഒരു ദൈവത്തെക്കുറിച്ചാണ് കുഞ്ഞുനാൾ മുതലേ നമുക്കൊക്കെ പറഞ്ഞിട്ടുള്ളത്. അപ്പൊ അങ്ങനെയുള്ളൊരു ദൈവം ഒരു സ്വേച്ഛാധിപതിയല്ലേ എന്നുള്ള ഒരു ആംഗ്ലിൽ ആണ് ജോൺ മിൽട്ടൻ എഴുതിയിരിക്കുന്നത്. ഒരു സ്വേച്ഛാധിപതി എന്ന് പറയുമ്പോൾ സ്വന്തം ശരിയും തെറ്റും ഐഡിയകളും മറ്റുള്ളവർക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ഒരാളാണല്ല ഈ സ്വേച്ഛാധിപതികൾ എന്ന് പറയുന്നത്. അപ്പോൾ മാലാഖകൂട്ടത്തിനിടയിൽ ലൂസിഫർ മാത്രം ഒന്ന് മാറി ചിന്തിക്കുന്നു. അതായത് ജോൺ മിൽട്ടൻ്റെ കാഴ്ചപ്പാടിൽ ലൂസിഫർ ഒരു ഫ്രീ തിങ്കർ ആയിരുന്നു. അതായത് സ്വതന്ത്രമായി ചിന്തിക്കുന്ന ആളായിരുന്നു. ഈ ലൂസിഫർ ഉൾപ്പെടുന്ന മാലാഖമാരെ എല്ലാ ജീവജാലങ്ങളെയും സൃഷ്ടിക്കുന്നത് പോലെയും ദൈവം സൃഷ്ടിച്ചു എന്നുള്ളത് നേരാണ്. എന്നും പറഞ്ഞ് ദൈവത്തിന് ലൂസിഫർ ഉൾപ്പെടുന്ന മാലാഖമാരെ ഭരിക്കുവാനുള്ള ഒരു റൈറ്റ് ഇല്ല.
വേണേൽ നമ്മുടെ മഹാഭാരതത്തിൽ ഭീഷ്മരെ പോലെ ഒരു ഓവർ വ്യൂവർ ആയിട്ട് ഇരിക്കാം. പക്ഷെ എല്ലാവർക്കും ഇടയിലുള്ള ഭരണം അത് അവരിൽ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് ആയിരിക്കണം എന്ന് നിർബന്ധം ലൂസിഫറിന് ഉണ്ടായി. അതിനു വേണ്ടി അയാൾ മാലാഖമാർക്കിടയിൽ സംസാരം നടത്തി. അതായത് സർവ്വശക്തനായ ദൈവത്തിൻ്റെ ക്രിയേഷൻ ആയ മാലാഖമാരിൽ മൂന്നിലൊരു ഭാഗത്തെ തൻ്റെ ഭാഗത്തോട് ആക്കണമെങ്കിൽ ലൂസിഫറിന് എത്രത്തോളം ഒരു ലീഡർഷിപ് ക്വാളിറ്റി ഉണ്ടാക്കണമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുവാനായി ആഗ്രഹിച്ചതിന് തൻ്റെ എല്ലാ ഗ്രേസ് നഷ്ടപ്പെട്ട് സ്വർഗ്ഗത്തിൽനിന്ന് ദൈവത്താൽ പുറത്താക്കപ്പെട്ട ഹീറോയിക്ക് ആയിട്ടുള്ള ഒരു റമ്പലായിട്ടാണ് ജോൺ മിൽട്ടൺ ലൂസിഫറിനെ ചിത്രീകരിച്ചത്.
സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുവാനായി ആഗ്രഹിച്ചതിന് തൻ്റെ എല്ലാ ഗ്രേയ്സും നഷ്ടപ്പെട്ട് സ്വർഗ്ഗത്തിൽ നിന്ന് ദൈവത്താൽ പുറത്താക്കപ്പെട്ട ഹീറോയിക്ക് ആയിട്ടുള്ള ഒരു റമ്പലായിട്ടാണ് ജോൺ മിൽട്ടൺ ലൂസിഫറിനെ ചിത്രീകരിച്ചത്. ഞാൻ നേരത്തെ പറഞ്ഞിരുന്നുവല്ലോ ജോൺ മിൽട്ടൻ്റെ ലൂസിഫറും ആയിട്ട് അദ്ദേഹത്തിന് ഒരുപാട് സിമിലാരിറ്റി ഉണ്ടെന്ന്. അതിൻ്റെ കാരണം എന്താണെന്നാൽ ജോൺ മിൽട്ടൻ്റെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഇംഗ്ലണ്ട് രാജാവിനോട് അദ്ദേഹത്തിന് ഒരു താൽപര്യവുമില്ലായിരുന്നു. ആ രാജാവിനെ ഓവർ ത്രോ ചെയ്യണം എന്നുള്ള ജോൺ മിൽട്ടൻ്റെ ആഗ്രഹം അതൊരു പരസ്യമായിട്ടുള്ള രഹസ്യമായിരുന്നു. അദ്ദേഹത്തിൻ്റെ അഭിപ്രായംഎങ്ങനെയായിരുന്നു നമ്മൾക്ക് വേണ്ടത് ഒരു രാജഭരണമല്ല പകരം ഒരു പാർലമെൻറ് ആണ്. ആ പാർലമെൻ്റിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഉണ്ടായിരിക്കണം എന്നുള്ള ചിന്താഗതിക്കാരനായിരുന്നു അദ്ദേഹം. എന്തൊക്കെ തന്നെ പറഞ്ഞാലും ജോൺ മിൽട്ടൻ്റെ പാരഡൈസ് ലോസ്റ്റ് എന്ന കൃതിയിൽ ഉള്ള ലൂസിഫറിൻ്റെ ഒരു ഡയലോഗ് അത് വളരെ ഹിറോയിക്ക് ആയിട്ടുള്ള ഒരു ഡയലോഗ് ആണ്. നമ്മൾ മലയാളികൾക്ക് ഒരു പക്ഷെ ഡയലോഗ് വളരെ സുപരിചിതമായിരിക്കും. ആ ഡയലോഗ് ഇങ്ങനെയാണ് “Better To Reign in Hell, Than Serve ln Heaven”
4. NETFLIX LUCIFER
ലൂസിഫറിൻ്റെ സ്റ്റോറി ബോർഡിൻ്റെ വളരെ വ്യത്യസ്തമായിട്ടുള്ള ഒരു അഡോപ്റ്റേഷൻ ആണ് നെറ്റ്ഫ്ലിക്സിലെ ജനപ്രിയ സീരിയസായ ലൂസിഫറിന് ഉള്ളത്. ആ സീരീസിൽ സ്റ്റോറി ബോർഡ് പ്രകാരം ലൂസിഫറിനെ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കിയതും ലൂസിഫർ സ്വർഗത്തിൽ യുദ്ധം ചെയ്തതും എല്ലാം ദൈവത്തിൻ്റെ പദ്ധതിയായിരുന്നു എന്നാണ്. കാരണം ദൈവം ലൂസിഫറിന് ഇത്രയും കഴിവും ഭംഗിയും ക്വാളിറ്റികളുമെല്ലാം കൊടുത്ത് ദൈവത്തിൻ്റെ ഏറ്റവും പെർഫെക്ട് ക്രിയേഷൻ ആക്കിയത് ദൈവത്തിൻ്റെ പിൻഗാമിയാകാൻ വേണ്ടിയായിരുന്നു എന്നുള്ള ഒരു ആംഗിൾ ആണ് ഇതിൽ എടുത്തിരിക്കുന്നത്. എന്നാൽ ദൈവം അവന് കൊടുത്ത കഴിവുകളിൽ അഹങ്കരിച്ചുകൊണ്ട് തൻ്റെ കഴിവുകളെ പൂർണമായി മനസ്സിലാക്കാൻ പറ്റാണ്ടായി പോയത് കൊണ്ട് തന്നെ അഹങ്കാരം ഇല്ലാതാക്കാനും അതുപോലെ മനുഷ്യരെ ഭരിക്കുന്നതിനു മുൻപേ മനുഷ്യരേക്കാളും ബുദ്ധിമുട്ടുള്ള പിശാചുക്കളെ ഹാൻഡിൽ ചെയ്ത ഒരു ഫീൽഡ് എക്സ്പീരിയൻസും ഉണ്ടാക്കാൻ വേണ്ടിയിട്ടാണ് സ്വർഗത്തിൽ നിന്ന് പുറത്താക്കി നരകത്തിലേക്ക് അയച്ചത് എന്ന ഒരു. ആംഗളിലാണ് ആ ഒരു സീരീസ് എടുത്തിരിക്കുന്നത്.
അത് കണ്ടിരിക്കേണ്ട ഒരു സീരീസ് തന്നെയാണ്. കാരണം ഒരു പെർട്ടിക്കുളർ ജോൺറേയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു സീരീസ് അല്ല നെറ്റ് ഫ്ലിക്സിൻ്റെ ലൂസിഫർ. അതിൽ കോമഡി ഉണ്ട്, ചെറിയ ചെറിയ സെൻ്റിമെൻസുകളുണ്ട്, സസ്പെൻസുകൾ ഉണ്ട് എങ്ങനെ പോയാലും കണ്ടിരിക്കേണ്ട ഒരു സീരീസ് തന്നെയാണ്. ഇപ്പോൾ നിങ്ങളിൽ കുറച്ചു പേർക്കെങ്കിലും തോന്നുന്നുണ്ടായിരിക്കും ലൂസിഫർ ശരിക്കും വില്ലനാണോ? ഇത്രയും ഒരു ശിക്ഷ ലഭിക്കുവാൻ വേണ്ടിയിട്ടുള്ള തെറ്റൊക്കെ ലൂസിഫർ ചെയ്തിട്ടുണ്ടോ എന്ന്. അങ്ങനെയൊക്കെ നിങ്ങൾക്ക് തോന്നിയാൽ നിങ്ങളെ കുറ്റം പറയാൻ പറ്റത്തില്ല കാരണം അങ്ങനത്തെ സംഭവങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത്.
സ്വർഗവും നരകവും ഒക്കെ ഉണ്ടോ എന്ന് എന്നോട് ചോദിച്ചാൽ എൻ്റെ മറുപടി കായംകുളം കൊച്ചുണ്ണി സിനിമയിൽ ലാലേട്ടൻ പറഞ്ഞ ഡയലോഗ് ആയിരിക്കും. ഒരൊറ്റ ജീവിതം സ്വർഗം ഇല്ല നരകം ഇല്ല അത് എപ്പോൾ എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. മരണശേഷം സ്വർഗ്ഗവും നരകവും ഉണ്ടെങ്കിൽ നമ്മൾ നരകത്തിലേക്കാണ് പോകുന്നതെങ്കിൽ നരകം ശൂന്യമായിരിക്കും. ഒരൊഴിഞ്ഞ പറമ്പു കണക്കായിരിക്കും. കാരണം വില്യം ഷേക്സ്പിയർ പറഞ്ഞതുപോലെ “Hell Is Empathy And All The Devil Are Here.”
അതായത് നരകം ഒഴിഞ്ഞുകിടക്കുകയാണ്. സാത്താനും പിശാചുക്കളും എല്ലാം മനുഷ്യരൂപം പേറി നമുക്കിടയിൽ തന്നെയുണ്ട് എന്ന്. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമല്ലേ ഇപ്പോഴത്തെ ഓരോ വാർത്തകൾ. കൊച്ചുകുഞ്ഞുങ്ങളെ പിഞ്ചുകുഞ്ഞുങ്ങളെ ഓടയിലും റെയിൽവേ സ്റ്റേഷൻ്റെ ബാത്ത്റൂമിലും എല്ലാം ഉപേക്ഷിച്ച് കളയുന്ന അമ്മമാർ, പ്രണയം നിരസിച്ചതിന് പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്ന ആളുകൾ, അതുപോലെ10 വയസ്സ് പോലും ആകാത്ത കുട്ടികളെ ഉപദ്രവിക്കുന്നവർ. പ്രണയത്തിന് വേണ്ടി സ്വന്തം കുഞ്ഞുങ്ങള കൊല്ലുന്നവർ, പീഡിപ്പിക്കുന്നവർ ഇവരുടെയൊക്കെ മുന്നിൽ സാത്താനും പിശാചുക്കളും ഒക്കെ വന്നാൽ അവർ തൊഴുത് മാറി നിൽക്കും.
പിന്നെ അത് മാത്രമല്ല പെണ്ണിൻ്റെ ആത്മഭിമാനത്തിന് വില കൊടുക്കാതെ സ്ത്രീധനത്തിൽ ലഭിക്കാൻ വേണ്ടി ജീവിക്കുന്നവർ. അത് കിട്ടാതായാൽ പെണ്ണിനെ ക്രൂരമായി മർദ്ദിക്കുന്നവർ. അവരെ ഒക്കെ വെച്ച് നോക്കുമ്പോൾ ലൂസിഫർ എന്തൊരു ഭേദമാണ്. കാരണം ലൂസിഫറിന് ആത്മാഭിമാനമുണ്ട്. അതുകൂടി പോയി അഹങ്കാരമായിട്ടാണ് സ്വർഗ്ഗത്തിൽ നിന്ന് അടിച്ച് വെളിയിൽ കളഞ്ഞത്. എന്തുതന്നെയാണെങ്കിലും ശരിയും തെറ്റും നിങ്ങൾക്ക് മുന്നിൽ അടിച്ചേൽപ്പിക്കാൻ ഞാൻ ആരുമല്ല.
ഞാൻ കേവലം നിങ്ങൾ കേട്ടിട്ടില്ലാത്തതും എന്നാൽ അറിഞ്ഞിരിക്കേണ്ടതും ആയിട്ടുള്ള കാര്യങ്ങളും നിങ്ങൾക്ക് മുന്നിലെത്തിക്കുന്ന ഒരാൾ മാത്രം. ഈ ഒരു സ്റ്റോറി നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഉറപ്പായിട്ടും നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.
The True Story Of Lucifer
In sermons, scriptures, books, movies, and serials, it is about a character who is simultaneously a hero, a villain, an anti-hero, and the epitome of cruelty. It is a sin for believers to even mention his name. But some other people have a special interest in the name. Today we are talking about Lucifer.
Before exploring the character of Lucifer, it is important to know his origins. For that, we need to know about the Elumenati and the Lamb’s head and Lucifer in the Bible before 666. According to the Bible, heaven was first created before God created the earth. There were many angels in that heaven. When we think of these angels, the first image that comes to our mind may be the beautiful figures with a ring around the head and a wing.
But there are many categories of angels. When I say the category I am talking about here, I am referring to the category of Archangels who are closest to God. Saint Michael, Gabriel, Raphael, etc. are among the archangels. Lucifer was one of these archangels. Lucifer was one of God’s most beautiful creations. Ezekiel 28:15 says You were Perfect In Your Ways From The Day That You Were Created, Till iniquity Was Found ln You. [Ezekiel 28:15] That means He was the most perfect creation from every angle from the day He was created.
God loved Lucifer terribly. That is why God called Lucifer the morning star. For he had a brightness like light to see him, pearly wings, eyes shining like diamonds, and hair as beautiful as gold. Even God’s calling him Lucifer had a meaning. The name Lucifer comes from two Latin words, luxi fera. The word Luxi means light and the word Phera means Brimnger. That is, God called Lucifer the Light Bringer. Because he was so beautiful to see.
God has given many talents. He was very intelligent. Therefore, it can be said that Lucifer was one of the best among the Archangels. Being the best of the best, he had a bit of pride. God created men from the dust and said. Humans are the best creation. Therefore, all angels are human beings. So the angels were told to bow down to men. Everyone bowed. But Lucifer was not the only one who bowed. This is what he said.
If men were made of clay, I was made of fire. I have more knowledge and erudition than them. I never have to bow down to them. They must worship me. I want them to see me as God. This thought made Lucifer quite arrogant. And so Lucifer declares I will rise above God. I will build my throne above the stars of God. There I will reign. He said that I will be the new god there. And so Lucifer led a rebellion against God.
For that, Lucifer called the angels, that is, the angels on God’s side, to be on his side. Because that was something that Lucifer could easily do. Because Lucifer was wiser than the rest of the angels. So a third of God’s angels sided with Lucifer. Then what took place in heaven was a battle that shook the universe itself. On one side of the war is Lucifer and Lucifer’s army. On the other side was the army of God. The army was led by the Archangel Michael. That was Saint Michael.
Lucifer was holding back during the war for two reasons. The first reason is that Lucifer’s army was small compared to Michael’s army. The second reason is Lucifer’s pride. Even though Lucifer was the most powerful and noblest of God’s creations, Lucifer’s pride hid his abilities from his eyes. Therefore, he could not hold on to that battle for long. So Lucifer was transformed into a dragon.
Then he became a dragon and caused a lot of damage to the army of the gods. Not long after, the Archangel Michael kicked Lucifer out. God is cursing Lucifer, who is falling from heaven to earth like a thunderbolt. From today you will not enter heaven. If you try to enter heaven, you will burn to ashes. You have no access to earth either. From today you will be known as my enemy in this world. From today you will be known as Satan, the word Satan means enemy. This is the first story of Lucifer.
Since then, many historians and writers have presented various varieties of Lucifer in front of us in various art forms. Let’s look at four of the most interesting perspectives.
1. DEMONOLOGY
According to demonology, Hell has a total of seven princes. Of these seven princes, Lucifer is the king of hell. The seven princes represent the seven deadly sins mentioned in the Bible. These are those sins. Envy means jealousy of another’s happiness, Greed, Wrath, Sloth, Gluttony, Lust. First of all, Pride means pride. Deployed by Lucifer It is pride. Because of that pride, he was the best angel in heaven and later became Satan.
2. DANTES SATAN
Hell as we know it was first explained in the works of the Italian writer Dante. According to Dante’s concept, Hell has nine layers in total. Lucifer is the last of the nine layers. But everything in the rest of the works says that Lucifer here is not an inferno or a king of hell. Here Lucifer is a prisoner destined to suffer the same punishment as other sinners. Not only that, Lucifer, who was once very handsome, is now a bloated figure who cannot move. And Lucifer is covered in snow. That means it is frozen. Can’t move. This Lucifer has three heads. These three heads are chewing on an incident like this. So it is not a Lucifer as mentioned in the rest of the works. Lucifer in this can’t even talk and move. It shows Lucifer suffering such cruelty. For the wrong done.
3. JOHN MILTON LUCIFER
While Lucifer was always portrayed as a villain, the English writer John Milton portrayed Lucifer as a hero. That is, Lucifer was a hero in John Milken’s Paradise Lost, as MT Vasudevan Nair played Chatian Chanthu in another version. Because he felt that one Lucifer had a lot of similarities with the life of John Milton. His explanation is as follows. We hear from childhood that if we don’t live up to God’s will, He will punish us. God defines what we do right and wrong. God will punish us if we eat a certain food.
We have been told about such a God since childhood. John Milton wrote in an angle that such a God is not a tyrant. A tyrant is not someone who imposes his ideas of right and wrong on others. Then Lucifer is the only one among the angels to think. That is, in John Milton’s view, Lucifer was a free thinker. That is, he was a free thinker. It is true that God created these angels, including Lucifer, just as He creates all living things. Also, God has no right to rule over the angels, including Lucifer.
Then we can sit as an over-viewer like Bhishma in our Mahabharata. But Lucifer insisted that the rule among all should be in the hands of one of them. For that he spoke among the angels. That is to say, if one third of the angels who are the creation of Almighty God are to be made to his side, how much of a leadership quality should Lucifer have to make. John Milton portrayed Lucifer as a heroic Rumple who lost all his grace and was cast out of heaven by God for wanting to live his own life.
John Milton portrayed Lucifer as a heroic Rumple who lost all his graces and was cast out of heaven by God for wanting to live his own life. I have already said that he bears a lot of resemblance to John Milton’s Lucifer. The reason was that he had no interest in the King of England in John Milton’s time. John Milton’s desire to overthrow the king was an open secret. What was his opinion, what we need is not a monarchy but a parliament. He was of the mindset that there should be representatives elected by the people in that parliament. However, a dialogue of Lucifer in John Milton’s Paradise Lost is a very heroic dialogue. We Malayalis are probably very familiar with the dialogue. That dialogue is “Better To Reign in Hell, Than Serve in Heaven”
4. NETFLIX LUCIFER
The popular Netflix series Lucifer has a very different adaptation of Lucifer’s storyboard. According to the storyboard in that series, Lucifer’s expulsion from heaven and Lucifer’s war in heaven were all God’s plan. Because God gave Lucifer so much talent, beauty and qualities and made him the most perfect creation of God, an angle is taken in this to be the successor of God. But because he was proud of the abilities that God gave him and was unable to fully understand his abilities, he was expelled from heaven and sent to hell in order to eliminate his pride and also to have a field experience in handling demons that are more difficult than humans before ruling over humans. That one series was taken in Angle.
It is a must watch series. Because Netflix’s Lucifer is not a series confined to a particular genre. It has comedy, little sentiments, suspense, whatever the case may be, it is a must watch series. Now some of you must be thinking, is Lucifer really a villain? Has Lucifer done anything wrong to deserve such a punishment? If you feel like that, then you can’t be blamed because such things happen all around us.
If you ask me whether there is heaven and hell, my answer will be the dialogue spoken by Laletan in the movie Kayamkulam Kochunni. There is no single life, no heaven, no hell, and it’s up to us to decide when and how we want it. If there is heaven and hell after death and we are going to hell then hell will be empty. An empty field would be the figure. Because as William Shakespeare said “Hell Is Empathy And All The Devil Are Here.”
That means hell is empty. That Satan and devils are all among us in human form. Isn’t every current news the biggest example of that? Mothers who abandon their babies and toddlers in corridors and railway station bathrooms, people who throw acid on girls’ faces for refusing love, and those who molest children who are not even 10 years old. Those who kill their own children for love, those who torture them, if Satan and devils come in front of them, they will stay away.
And that’s not all, those who live to get dowry without paying the price for the woman’s self-esteem. If they don’t get it, they brutally beat the girl. What a cure Lucifer is when you look at them all. Because Lucifer has pride. It also went and was thrown out of heaven as pride. In any case, I am not one to impose right and wrong on you.
I am simply someone who brings to you things that you may not have heard but need to know. If you like this story for sure Leave your comments in the comment box.