
വളരെ ചെറിയ പ്രായത്തിൽ തന്നെ ഡിപ്രഷൻ സ്റ്റേജിലേക്ക് പോയിട്ടുള്ള വ്യക്തി വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിൻ്റെ കോളേജ് പഠനം ഉപേക്ഷിച്ച് സിനിമയിലേക്ക് തിരിയുകയാണ്. എന്നാൽ അദ്ദേഹത്തിൻ്റെ ആദ്യത്തെ സിനിമ പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിന് കേൾക്കേണ്ടി വന്നത് വലിയ രീതിയിലുള്ള വിമർശനങ്ങൾ മാത്രമായിരുന്നു. എന്നാൽ വർഷങ്ങൾ വീണ്ടും മുമ്പോട്ട് പോയിക്കൊണ്ടിരിക്കെ അദ്ദേഹം തന്നെ വിമർശിച്ച് എഴുതിയവരെ കൊണ്ടെല്ലാം തിരുത്തി എഴുത്തിപ്പിക്കുകയാണ്. ഇന്ന് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയൽ തന്നെ ഏറ്റവും മികച്ച ഒരു നടൻ ആയിട്ട് ഏറ്റവും മികച്ച ഒരു ആക്ടർ ആയിട്ട് അദ്ദേഹം മിന്നിത്തിളങ്ങി നിൽക്കുകയാണ്. നമ്മളിന്ന് പറയാൻ പോകുന്നത് തലപതി വിജയുടെ കഥയാണ്.
1974 ജൂൺ 22 നാണ് വിജയ് ജോസഫ് ചന്ദ്രശേഖർ എന്ന നമ്മളെല്ലാവരും സ്നേഹത്തോടെ വിജയ് അണ്ണൻ എന്ന് വിളിക്കുന്ന നമ്മളുടെ സ്വന്തം വിജയ് ജനിക്കുന്നത്. അദ്ദേഹം ജനിച്ചത് ഒരു മൂവി ഫാമിലി അല്ലെങ്കിൽ മൂവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഫാമിലിയിൽ ആയിരുന്നു. അദ്ദേഹത്തിൻ്റെ അച്ഛൻ ചന്ദ്രശേഖരൻ എന്നു പറയുന്ന വ്യക്തി സിനിമയുടെ പ്രൊഡ്യൂസറും ഡയറക്ടറും ആയിരുന്നു. അദ്ദേഹത്തിൻ്റെ അമ്മ ഒരു ഗായികയായിരുന്നു. ചെറുപ്രായത്തിൽ മറ്റുള്ള കുട്ടികളെ അപേക്ഷിച്ചു നോക്കിയാൽ വിജയ് ഭയങ്കര ആക്ടീവ് ആയിട്ടുള്ളവനും ഓരോ കാര്യങ്ങളെ കുറിച്ച് വാത്തോരാതെ സംസാരിച്ചുകൊണ്ടിരിക്കുകയും അതുപോലെതന്നെ എപ്പോഴും വികൃതി കാണിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കുട്ടിയായിരുന്നു നമ്മുടെ വിജയ്. കുറച്ചു വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിൻ്റെ ഫാമിലിയിലേക്ക് ഒരു പുതിയ മെമ്പർ കൂടി കടന്നു വരികയാണ്. അദ്ദേഹത്തിന് ഒരു അനിയത്തി ജനിക്കുകയാണ്. അവരുടെ ആ കൊച്ചു കുടുംബത്തിൻ്റെ ജീവിതം വളരെ അധികം സന്തോഷത്തോടുകൂടി മുന്നോട്ട്
പോയിക്കൊണ്ടിരുന്നു.
എന്നാൽ പെട്ടെന്ന് വിജയുടെ സഹോദരി മരണപ്പെട്ടതോടുകൂടിയാണ് കാര്യങ്ങളെല്ലാം മാറി മറയുന്നത്. വളരെയധികം ആക്ടീവ് ആയിട്ടുള്ള എന്തിനും ഏതിനും പ്രതികരിച്ചു കൊണ്ടിരിക്കുന്ന എപ്പോഴും ഒരു സ്ഥലത്ത് ഇരിക്കാതെ ഓടിക്കൊണ്ടിരിക്കുന്ന വിജയെ ഈ വേർപാട് ഭയങ്കരമായിട്ട് പിടിച്ചു കുലുക്കുകയാണ്. അദ്ദേഹം ഒരു ഡിപ്രഷൻ സ്റ്റേജിലേക്ക് എത്തുകയും ഏതുസമയത്തും ഒറ്റയ്ക്ക് ഇരിക്കുന്ന രീതിയിലേക്ക് മാറുകയും ഒക്കെ ചെയ്യുമായിരുന്നു. മകളുടെ മരണത്തിൻ്റെ ഷോക്കിൽ നിന്നും അദ്ദേഹത്തിൻ്റെ അച്ഛനും, അമ്മയും കരകയറിയെങ്കിലും വിജയിക്കുമാത്രം അതിൽ നിന്ന് പുറത്തേക്ക് വരാൻ കഴിയാതെ ആവുകയാണ്. അദ്ദേഹത്തെ ഏതുസമയത്ത് നോക്കിയാലും ഒറ്റക്കിരിക്കുന്ന അവസ്ഥയും വളരെയധികം സൈലൻ്റായ അവസ്ഥയിലേക്കും മാറി കൊണ്ടിരുന്നു. ഇങ്ങനെയൊരു സാഹചര്യം വന്നപ്പോഴാണ് ഫിലിം പ്രൊഡ്യൂസറും ഡയറക്ടറുമായിട്ടുള്ള അദ്ദേഹത്തിൻ്റെ അച്ഛൻ ഇങ്ങനെ ഒറ്റയ്ക്ക് ഇരിക്കുന്ന സൈലൻ്റ് ആയി ഒതുങ്ങി കൂടിയിരിക്കുന്ന വിജയുടെ സ്വഭാവം മാറ്റിയെടുക്കാൻ വേണ്ടിയിട്ട് അദ്ദേഹത്തെ ഫിലിമിൽ അഭിനയിപ്പിക്കാം എന്നൊരു തീരുമാനം എടുക്കുന്നത്.
അങ്ങനെ 1984 ൽ വെട്രി എന്ന് പറയുന്ന ഒരു മൂവിയിൽ ചൈൽഡ് റോളിൽ വിജയ് ആദ്യമായിട്ട് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുകയാണ്. സിനിമയുടെ ഷൂട്ടിങ്ങിൻ്റെ സമയത്ത് വളരെ ആക്റ്റീവ് ആയി നിൽക്കുന്ന വിജയ് ഷൂട്ടിംഗ് കഴിയുന്നതോടുകൂടി അദ്ദേഹത്തിൻ്റെ ആ പഴയ രീതിയിലേക്ക് അദ്ദേഹം മാറുകയായിരുന്നു. അങ്ങനെ അദ്ദേഹത്തിൻ്റെ കോളേജ് പഠനകാലം വരികയാണ്. പഠനം നല്ലരീതിയിൽ പോയി കൊണ്ടിരിക്കുമ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോൾ വിജയ് ചിന്തിക്കുകയാണ്. എന്തുകൊണ്ട് തനിക്ക് ഒരു ആക്ടറായി മാറിക്കൂടാ എന്ന്. അങ്ങനെയാണ് അദ്ദേഹത്തിൻ്റെ ആക്ടിങ് കറിയറിയിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പ് അദ്ദേഹം അവിടെ നിന്ന് ആരംഭിക്കുന്നത്. അദ്ദേഹം ആദ്യമായിട്ട് കോളേജ് ഡ്രോപ്പ് ഔട്ട് ചെയ്യുക. പഠനം ഉപേക്ഷിക്കുക എന്നതായിരുന്നു. പഠനം ഉപേക്ഷിച്ച ശേഷം അദ്ദേഹം ആദ്യമായിട്ട് അദ്ദേഹത്തിൻ്റെ അച്ഛനോട് പോയിട്ട് സംസാരിക്കുകയാണ് എനിക്ക് ഫിലിം ഇൻട്രസ്റ്റയിൽ നിൽക്കണം അല്ലെങ്കിൽ എനിക്കൊരു നടനാകണം എന്ന്. എന്നാൽ ഇത് കേട്ട സമയത്ത് അദ്ദേഹത്തിന്റെ ഫാമിലി അദ്ദേഹത്തിന്റെ അച്ഛൻ ഒരിക്കലും എക്സ്പെക്ട് ചെയ്യാൻ വേണ്ടിയിട്ട് തയ്യാറായിരുന്നില്ല.
അദ്ദേഹം ഫിലിമിൻ്റെ ഒരുപാട് നെഗറ്റീവ് വശങ്ങൾ അദ്ദേഹത്തിന് പരിചയപ്പെടുത്തുകയാണ്. സ്വാഭാവികമായിട്ടും നമ്മളെല്ലാം കാണുന്നത് സിനിമയുടെ പോസിറ്റീവ് വശം മാത്രമാണ്. എന്നാൽ ഇതിനേക്കാൾ അപ്പുറത്തേക്ക് വളരെ വലിയ ഒരു നെഗറ്റീവ് വശം തന്നെ ഫിലിം ഇൻഡസ്ട്രിക്ക് ഉണ്ട്. അതിനെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞു വിജയ് കൺവിൻസ് ചെയ്യാൻ നോക്കിയെങ്കിൽ പോലും വിജയ് തൻ്റെ തീരുമാനത്തിൽ നിന്നും ഒരിഞ്ച് പോലും പുറകോട്ട് മാറിയില്ല. അങ്ങനെ വന്നപ്പോൾ മകൻ്റെ വാശിക്ക് മുമ്പിൽ ആ പിതാവ് തോറ്റു കൊണ്ടുക്കേണ്ടി വന്നു. അതിനുശേഷം അദ്ദേഹത്തേ കൊണ്ട് ഒരുപാടരംഗങ്ങൾ അഭിനയിപ്പിച്ചു നോക്കിയ പിതാവിന് മനസ്സിലായി മകൻ്റെ കരിയർ എന്ന് പറയുന്നത് സിനിമയിൽ തന്നെയാണ്. അങ്ങനെ വിജയ് ആധികാരികമായി തന്നെ അദ്ദേഹത്തിൻ്റെ ആക്ടിംഗ് കരിയറിലേക്ക് 1992ൽ ദ്ദേഹത്തിൻ്റെ അച്ഛൻ തന്നെ നിർമ്മിച്ച”NAALAIYA THEERPPU” എന്നു പറയുന്ന മൂവിയിലൂടെ കാലെടുത്തുവെക്കുകയാണ്. തന്നെക്കൊണ്ട് കഴിയുന്ന രീതിയിലുള്ള ഒരു മാക്സിമം പ്രകടനം ഈ സിനിമയിൽ അദ്ദേഹം കാഴ്ചവച്ചു. എങ്കിലും ഡിസംബർ 22ന് മൂവി ഇറങ്ങിയിട്ട് ഡിസംബർ 25 ആവുന്ന സമയത്ത് ഈ ഫിലിം ആയിട്ട് ബന്ധപ്പെട്ട ഒരുപാട് നെഗറ്റീവ് റിപ്പോർട്ട്സ് എങ്ങും പരക്കുകയാണ്. അതിൽ ഏറ്റവും കൂടുതലായിട്ട് വന്നിട്ടുള്ള ഒരു വിമർശനം ഈ പയ്യനെ കൊണ്ട് ഒന്നിനും കഴിയില്ല ഈനൊന്നും അഭിനയിക്കാൻ അറിയില്ല എന്നതായിരുന്നു. ഡിസംബർ 25ന് ലോകം മുഴുവൻ ക്രിസ്മസ് ആഘോഷിച്ചുകൊണ്ടിരിക്കുമ്പോൾ വിജയ് അന്നത്തെ രാത്രി പൊട്ടിക്കരയുകയായിരുന്നു.
അന്നത്തെ ആ രാത്രിയിൽ 1992 ഡിസംബർ 25ന് രാത്രിയിൽ വിജയ് ഒരു തീരുമാനമെടുക്കുകയാണ്. എനിക്കൊരു ഭാവിയുണ്ടെങ്കിൽ എനിക്കൊരു ഫ്യൂച്ചർ ഉണ്ടെങ്കിൽ ഈ സിനിമാ മേഖലയിൽ തന്നെയായിരിക്കും. ഞാനൊരു മികച്ച ഒരു നാടനായി മാറുക തന്നെ ചെയ്യും. ഒരുപാട് അധികം വിമർശനങ്ങൾ വന്നെങ്കിലും അതൊന്നും കാര്യമാക്കാതെ അതിൽ നിന്നും പോസിറ്റീവ് ആയിട്ടുള്ളത് മാത്രം എടുത്തുകൊണ്ട് തൻ്റെ അഭിനയത്തെ മികച്ചതാക്കിക്കൊണ്ട് വിജയ് ഓരോ ഫിലിമുകളും അഭിനയിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയിരിക്കെ 1996 ൽ അഥവാ വിജയ് തൻ്റെ ആക്ടിംഗ് കരിയർ ആരംഭിച്ച് നാലു വർഷങ്ങൾ പിന്നിടുമ്പോഴാണ് അദ്ദേഹത്തിന് ഒരു ബ്രേക്ക് ത്രൂ കിട്ടുന്നത്. അതിനുശേഷം 2004ൽ പുറത്തിറങ്ങിയിട്ടുള്ള ഗില്ലി എന്ന് പറയുന്ന മൂവിയിലൂടെ വിജയ് എന്ന് പറയുന്ന ഒരു നടനെ എല്ലാവരും തിരിച്ചറിയുകയാണ്. ഒരു സൂപ്പർസ്റ്റാർ എന്നുള്ള നിലയിലേക്ക് ഗില്ലി എന്ന് പറയുന്ന മൂവിയിലൂടെ വിജയ് ഉയരുകയാണ്. തൻ്റെ അഭിനയം മികവുകൊണ്ട് മാത്രം അദ്ദേഹത്തിന് തന്നെ വിമർശിച്ച ആളുകളെ തൻ്റെ ആരാധകരാക്കി മാറ്റിയെടുക്കാൻ കഴിഞ്ഞു എന്നുള്ളതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒരു സവിശേഷത എന്നു പറയുന്നത്.
തൻ്റെ ദൃഢനിശ്ചയം കൊണ്ടും കഠിനാധ്വാനം കൊണ്ടും വിജയ് വിജയങ്ങൾ കീഴടക്കി കൊണ്ടേയിരുന്നു. ബോബ് മാഗസികയിലെ ഏറ്റവും കൂടുതൽ ക്യാഷ് സമ്പാദിക്കുന്ന ആക്ടർമാരുടെ പട്ടികയിൽ ഒരു പാട് കാലം വിജയ് സ്ഥാനം പിടിക്കുകയാണ്. ഒരു ആക്ടർ എന്നതിലുപരിയായിട്ട് വളരെയധികം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വ്യക്തി കൂടിയാണ് വിജയ്. അദ്ദേഹം ഒരുപാട് അധികം ചാരിറ്റി പ്രവർത്തനങ്ങൾ ഓരോ വർഷവും നടത്തിവരുന്നുണ്ട് വിജയ് പീപ്പിൾ ഓർഗനൈസേഷൻ എന്ന് പറയുന്ന സംഘടനകൾക്ക് കീഴിലും ഒരുപാട് അധികം പ്രവർത്തനങ്ങൾ ഇന്നുവരെ അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. അവയെല്ലാം സുദീർഘം ആയിട്ടുള്ളവയും ആണ്. തലപതി വിജയുടെ കാര്യത്തിൽ നോക്കുകയാണെങ്കിൽ തൻ്റെ സ്വപ്നങ്ങളെ മുറുകെപ്പിടിച്ച് മുന്നോട്ട് ദൃഢനിശ്ചയത്തോടുകൂടി ഇറങ്ങുകയും തൻ്റെ വിമർശിച്ച ആളുകളുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ കഠിന പ്രായക്തനത്തോടുകൂടി അദ്ദേഹം മുന്നോട്ടു പോയപ്പോൾ വലിയ ഒരു വിജയം തന്നെ അദ്ദേഹത്തിന് കരസ്ഥമാക്കാൻ കഴിഞ്ഞു എന്ന് വേണമെങ്കിൽ നമുക്ക് പറയാം.
അച്ഛൻ ഒരു പ്രൊഡ്യൂസർ ഡയറക്ടറും ആയതുകൊണ്ട് മാത്രമാണ് വിജയ് ഇന്നത്തെ ഈ നിലയിൽ എത്തിയത് എന്ന് പറഞ്ഞ് അദ്ദേഹത്തെ വിമർശിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. എന്നാൽ വിജയ് എന്നു പറയുന്ന വ്യക്തി ഇളയ തലപതി അല്ലെങ്കിൽ തലപതിയുമായി മാറിയിട്ടുള്ളത് അദ്ദേഹത്തിൻ്റെ കഠിനമായ പ്രയത്നത്തിലൂടെ മാത്രമാണ്. അദ്ദേഹത്തിൻ്റെ വാക്കുകൾ തന്നെ എടുത്തു പറയുകയാണെങ്കിൽ ഏറ്റവും കൂടുതൽ ഫേയ്മസ് ആയിട്ടുള്ള ഒരു വാക്കുണ്ട് ഫ്ലൈ എബോ നെഗറ്റിവിറ്റി നമ്മൾ എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും അതിനെ കുറ്റപ്പെടുത്താൻ അതിനെ വിമർശിക്കാൻ ആയിട്ട് ഒരുപാട് ആളുകൾ ഉണ്ടായിരിക്കും പക്ഷേ അതിനെല്ലാം മുകളിലൂടെ പറക്കാൻ ശ്രമിക്കുക അവയ്ക്ക് ഒന്നും ചെവി കൊടുക്കാതെ തന്നെ മുമ്പോട്ട് നമ്മുടെ നിശ്ചയത്തോടു കൂടെ നമ്മുടെ സ്വപ്നത്തെ മുറുകെപ്പിടിച്ച് മുന്നോട്ടുപോകുക ഇന്നല്ലെങ്കിൽ നാളെ ഒരിക്കൽ നമ്മൾ സക്സ്സാവുക തന്നെ ചെയ്യും. അദ്ദേഹത്തിൻ്റെ ജീവിതം എന്ന് പറയുന്നത് നമ്മുക്ക് എല്ലാവർക്കും മാതൃകയാക്കാൻ പറ്റിയ ഒരു ജീവിതം തന്നെയാണ്. ഒരുപാട് പാഠങ്ങൾ വിജയുടെ ജദ്ധിതത്തിൽ നിന്ന് നമ്മുക്ക് ഉൾക്കൊള്ളാനും കഴിയുന്നതാണ്. ഈ പറഞ്ഞ കാര്യങ്ങളിൽ നിന്ന് എന്തെങ്കിലുമൊക്കെ നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിയാണെങ്കിൽ തീർച്ചയായിട്ടും നിങ്ങളുടെ ജീവിതത്തിൽ അത് മുറുകെ പിടിക്കാൻ നിങ്ങൾ ശ്രമിക്കാം. നിങ്ങളുടെ ജീവിത്തതിൽ വിജയം സുനിശ്ചിതം.
NEXT PAGE ENGLISH